Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെ ആസ്പദമാക്കി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ സുമിത് കുമാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അടിതെറ്റിയ പിണറായി സർക്കാരിന് , ഇ ഡി വിഭാഗത്തിന് എതിരെ തിരിയാനുള്ള തുറുപ്പ് ചീട്ട് ആയി സന്ദീപ് നായരുടെ ആ കത്ത്

12 MARCH 2021 03:57 PM IST
മലയാളി വാര്‍ത്ത
 
സ്വർണ്ണക്കള്ളക്കടത്തും റിവേഴ്‌സ് ഹവാലയും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണ മികവോടെ ഏറ്റെടുത്തുനടത്തുന്നതാണ് ...അതിന്റെ അന്വേഷണം ഒൻപതു മാസത്തോളമായി നീണ്ടു നിൽക്കുകയാണ് .. കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിക്കുന്നുമുണ്ട്

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെ ആസ്പദമാക്കി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ സുമിത് കുമാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അടിതെറ്റിയ പിണറായി സർക്കാരിന് പിടിവള്ളി ആയിരിക്കുകയാണ് സന്ദീപ് നായരുടെ ആ കത്ത് .

ഇ ഡി യുടെ അന്വേഷണ രീതിയിലും അവരുടെ കയ്യിൽ സ്വപ്നയുടെ രഹസ്യ മൊഴി നൽകുന്നതിലും കസ്റ്റംസ് വിജോജിപ്പ് പ്രകടിപ്പിച്ചത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കാര്യമായി കണക്കാക്കണം .ഇ ഡി യുടെ അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തി എന്ന ആരോപണം അക്ഷരാർത്ഥത്തിൽ ഇടതുപക്ഷത്തിന് വീണു കിട്ടിയ അവസരമായി തന്നെയാണ് കണക്കാക്കുന്നത്

മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞു എന്നാണ് സന്ദീപ് വിശദമാക്കുന്നത് .സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കത്തിലുണ്ട്.

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ്, യുഎഇയിൽനിന്നെത്തിച്ച റബിൻസ് ഹമീദ് എന്നിവരടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതി ചേർത്ത എം. ശിവശങ്കറെ എൻഐഎ പ്രതിയാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ് .

റബിൻസിന്റെ കൂട്ടാളി ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്ത് യുഎഇയിൽനിന്നു നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാരംഭ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നിർബന്ധിച്ചുവെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് പൊലീസുകാരിയായ സിജി മൊഴി നൽകിയിരുന്നു. സ്വപ്നയുടെ എസ്കോർട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയൻറെ മൊഴി ഇ ഡി യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്

നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഏറ്റവും നിർബന്ധപൂർവം മൊഴിപറയിപ്പിച്ചത് രാധാക‍ൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും സിജിയുടെ മൊഴിയിൽ പറയുന്നുണ്ട് . സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്.

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ നിയമോപദേശം തേടിയിരിക്കുകയാണ് . ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിച്ച ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

കസ്റ്റംസ് കമ്മിഷണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായാണ് സ്വപ്നയുടെ ശബ്ദ സന്ദേശത്തിലുള്ളത്. മാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദം തന്റേതെന്നു സ്വപ്ന സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകാൻ ഇഡി നിർബന്ധിച്ചെന്നു സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയുമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് സർക്കാർ‌ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തുടർനടപടി എന്താകണമെന്നതിനെക്കുറിച്ച് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും എന്ന് വ്യക്തമായതോടെ ഇ ഡി ഇപ്പോൾ ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ് ...       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (19 minutes ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (2 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (3 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (3 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (3 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (3 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (3 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (3 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends