Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു ;25 വർഷത്തിന് ശേഷം വനിത സ്ഥാനാർഥി ;കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂർബിനാ റഷീദാണ് മത്സരിക്കുന്നത്

12 MARCH 2021 06:06 PM IST
മലയാളി വാര്‍ത്ത

ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു . ഇത്തവണ വനിതാ ഒരു സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂർബിനാ റഷീദാണ് മത്സരിക്കുന്നത്. മൂന്ന് തവണ മത്സരിച്ച് ജയിച്ചവരെ പിന്നീട് പരിഗണിക്കുന്നില്ലെന്ന് സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു കൊണ്ട് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി . പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചാൽ അവിടത്തെ സ്ഥാനാർത്ഥിയെയും, പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്കാണ് മത്സരിച്ചിരുന്നത്. ഇത്തവണ 27 സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.

മലപ്പുറം ലോക്സഭാ സ്ഥാനാർത്ഥി: അബ്ദുസമ്മദ് സമദാനി,രാജ്യസഭാ സീറ്റിലേക്ക്: പി വി അബ്ദുൾ വഹാബ്,മഞ്ചേശ്വരം- എ കെ എം അഷറഫ്,കാസർകോട് - എൻ എ നെല്ലിക്കുന്ന്,കൂത്തുപറമ്പ് - പൊട്ടൻകണ്ടി അബ്ദുള്ള,അഴീക്കോട് - കെ എം ഷാജി,കുറ്റ്യാടി - പാറയ്ക്കൽ അബ്ദുള്ള,കോഴിക്കോട് സൗത്ത് - അഡ്വ. നൂർബിന റഷീദ്,കുന്നമംഗലം - ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രൻ),തിരുവമ്പാടി - സിപി ചെറിയമുഹമ്മദ്,മലപ്പുറം - പി ഉബൈദുള്ള,ഏറനാട് - പി കെ ബഷീർ,മഞ്ചേരി - അഡ്വ യു എ ലത്തീഫ്,പെരിന്തൽമണ്ണ - നജീബ് കാന്തപുരം,താനൂർ - പി കെ ഫിറോസ്,കോട്ടയ്ക്കൽ - കെ കെ ആബിദ് ഹുസൈൻ തങ്ങൾ,മങ്കട - മഞ്ഞളാംകുഴി അലി,വേങ്ങര - പി കെ കുഞ്ഞാലിക്കുട്ടി,തിരൂർ - കുറുക്കോളി മൊയ്ദീൻ,ഗുരുവായൂർ - അഡ്വ. കെഎൻഎ ഖാദർ,മണ്ണാർക്കാട് - അഡ്വ. എൻ ഷംസുദ്ദീൻ,തിരൂരങ്ങാടി - കെപിഎ മജീദ്,കളമശ്ശേരി - അഡ്വ വി ഇ ഗഫൂർ,കൊടുവള്ളി - എം കെ മുനീർ,കോങ്ങാട് - യു സി രാമൻ എന്നിങ്ങനെയാണ് സ്ഥാനാർഥിപട്ടിക.അതെ സമയം മൂന്ന് ദിവസമായി ദില്ലിയിൽ തുടരുന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം പൂര്‍ത്തിയായി. കോണ്‍ഗ്രസ് മത്സരിക്കേണ്ട ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരൊറ്റ പേരിലേക്ക് എത്താൻ സ്ക്രീനിംഗ് കമ്മിറ്റിക്കായെങ്കിലും ഏഴോളം മണ്ഡലങ്ങളിൽ ഇപ്പോഴും കടുത്ത തര്‍ക്കം തുടരുകയാണ്. ഈ സീറ്റുകളിലും നേമം സീറ്റിലും ആരാവാണം സ്ഥാനാര്‍ത്ഥിയെന്ന കാര്യം ഇനി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിക്കും. രാഹുൽ ഗാന്ധി അധ്യക്ഷനാവുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ആറ് മണിക്കാണ് ചേരുക. രാഹുൽ ഗാന്ധിയുടെ തീരുമാനം യോഗത്തിൽ നിര്‍ണായകമാവും. സ്ഥാനാര്‍ത്ഥി പട്ടികയിൽ യുവാക്കളും പുതുമുഖങ്ങളും വേണമെന്ന് വാദിക്കുന്ന രാഹുൽ തിരുത്തൽ നടപടികൾ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് യുവനേതാക്കൾ. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടനാ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിലെ എംപിമാര്‍ തുടങ്ങിയവരാണ് സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ടായിരുന്നത്. സ്ക്രീനിംഗ് കമ്മിറ്റി പുരോഗമിക്കും തോറും കേരളത്തിലെ പാര്‍ട്ടിയുടെ പലഘടകങ്ങളിലുണ്ടാവുന്ന പ്രതിഷേധങ്ങളും പൊട്ടിത്തെറികളും നേതൃത്വത്തിന് വെല്ലുവിളിയാവുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 minutes ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (21 minutes ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (2 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (3 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (3 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (3 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (3 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (3 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (3 hours ago)

Malayali Vartha Recommends