അട്ടപ്പാടി ആദിവാസി ഊരില്‍ വീണ്ടും നവജാത ശിശു മരണം

അട്ടപ്പാടി ആദിവാസി ഊരില്‍ വീണ്ടും നവജാത ശിശു മരണം. മഞ്ചിക്കണ്ടി ഊരിലെ ഓമന ചിന്നരാജ് ദമ്ബതികളുടെ മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. 2020 നവംബര്‍ 30ന് പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയിലായിരുന്നു ജനനം. ജന്മനാ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ മാസവും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച പതിവ് പരിശോധനക്കായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് പുറപ്പെടാനൊരുങ്ങവെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്വാസതടസ്സമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വര്‍ഷം അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ശിശുമരണമാണിത്.
https://www.facebook.com/Malayalivartha


























