സിപിഎമ്മും ചൂരല്‍വടിയും... പാര്‍ട്ടിയിലെ ചുവപ്പു വോളന്റിയര്‍ സേനയ്ക്ക് ചൂരല്‍ വടി നല്‍കാനുള്ള തീരുമാനത്തില്‍ സിപിഎം

സിപിഎം പുതിയ മാറ്റങ്ങള്‍ക്ക് തയാറെടുക്കുകയാണ് ഇപ്പോള്‍. ചൂരല്‍വടി വാങ്ങാനുള്ള തീരുമാനത്തിലാണ് സിപിഎം. അറുപതുലക്ഷം രൂപയ്ക്കാണ് ചൂരല്‍വടികള്‍ വാങ്ങുന്നത്. പാര്‍ട്ടി അംഗങ്ങളായ യുവാക്കള്‍ക്ക് ആയോധനകലകളില്‍ പരിശീലനം നല്‍കി രൂപീകരിക്കുന്ന ചുവപ്പു വൊളന്റിയര്‍ സേനയ്ക്കുവേണ്ടിയാണ് ചൂരല്‍ വടി വാങ്ങുന്നത്. അറുപതിനായിരത്തോളം ചൂരല്‍ വടികളാണ് പാര്‍ട്ടി വാങ്ങാനൊരുങ്ങുന്നത്. ആറടി നീളമുള്ള ചൂരല്‍വടി പുതിയ സേനയുടെ യൂണിഫോമിന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്. കര്‍ണാടകയിലെ ചൂരല്‍വ്യാപാരികളില്‍ നിന്നാണു വടി വാങ്ങുന്നത്.
110 രൂപയാണ് ചൂരലിന്റെ വില. കേരളത്തില്‍ ചൂരല്‍വെട്ടുന്നതിനു വിലക്കുള്ളതിനാലാണു കര്‍ണാടകയില്‍നിന്നു വാങ്ങുന്നത്. ഓരോ ലോക്കല്‍ കമ്മിറ്റിക്കു കീഴിലും 31 അംഗങ്ങള്‍ വീതമുള്ള പുതിയ വൊളന്റിയര്‍ കോര്‍ രൂപീകരിക്കാനാണു പാര്‍ട്ടി തീരുമാനം. സംസ്ഥാനത്തെ 1896 ലോക്കല്‍ കമ്മിറ്റികളിലായി 58,776 അംഗങ്ങള്‍ പുതിയ സേനയിലുണ്ടാകും. കണ്ണൂര്‍ ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ചുവപ്പു വൊളന്റിയര്‍മാര്‍ ചൂരല്‍വടിയേന്തി 26നു പരേഡ് നടത്തിയിരുന്നു.
എന്നാല്‍ മറ്റു ജില്ലകളില്‍ പരസ്യമായ പരേഡ് വേണ്ടെന്നാണു പാര്‍ട്ടി തീരുമാനിച്ചത്. 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണു പുതിയ വൊളന്റിയര്‍ സേനയില്‍ പ്രവേശനം. പ്രഥമശുശ്രൂഷ, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















