നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ലീഗ് മത്സരിക്കുന്ന 27 സീറ്റില്‍ ഇരുപത്തി അഞ്ചിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കും സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. എംപി അബ്ദുസമദ് സമദാനിയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുക. പി.വി.അബ്ദുല്‍ വഹാബ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കും. മൂന്ന് ടേം എന്ന നിബന്ധന പ്രകാരമുള്ള ഒഴിവാക്കലുകള്‍ നടത്തിയാണ് ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, കെ.എന്‍.എ.ഖാദര്‍ എന്നിവര്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. 1996 നു ശേഷം ആദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇത്തവണ ഇടം പിടിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന അഡ്വ. നൂര്‍ബീന റഷീദ് ആണ് ലീഗ് പട്ടികയിലെ ഏക വനിത. 1996 ല്‍ അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ മത്സരിച്ച ഖമറുന്നിസ അന്‍വറാണ് ഇതിനു മുന്‍പ് ജനവിധി തേടിയ ലീഗിന്റെ വനിതാ സ്ഥാനാര്‍ഥി.
പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ.മജീദ് തിരൂരങ്ങാടിയിലും മത്സരിക്കും. മത്സരിക്കും. കോഴിക്കോട് സൗത്ത് എംഎല്‍എയായിരുന്ന മുന്‍ മന്ത്രി എം.കെ.മുനീര്‍ മാറി ഇത്തവണ കൊടുവള്ളിയിലേക്ക് മാറിയിട്ടുണ്ട്. താനൂരില്‍ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും മത്സരിക്കും.
കെ.എം. ഷാജി അഴീക്കോട് മണ്ഡലത്തില്‍ തുടരും. മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനു പകരം മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂറാണ് ഇത്തവണ കളമശ്ശേരിയിലെ ലീഗ് സ്ഥാനാര്‍ഥി. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് ലീഗ് നിര്‍ത്തുന്നത്. ദിനേശ് പെരുമണ്ണയാണ് സ്ഥാനാര്‍ഥി. ബാലുശേരിയില്‍ ധര്‍മജന്‍ തന്നെ, തൃശൂരില്‍ വീണ്ടും പത്മജ, മണ്ഡലം മാറാനില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശും; സാധ്യതാ പട്ടിക
കൊല്ലം ജില്ലയിലെ ചടയമംഗലം, പുനലൂര്‍ സീറ്റുകളിലൊന്ന് ലീഗിന് ലഭിക്കും. ഏതാണ്‌ല ഭിക്കുക എന്നതില്‍ തീരുമാനമായാല്‍ ആ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഇതിനു പുറമെ പേരാമ്ബ്രയിലെ സ്ഥാനാര്‍ഥിയെയും ലീഗ് ഇനി പ്രഖ്യാപിക്കാനുണ്ട്.
https://www.facebook.com/Malayalivartha


























