'പകര്‍പ്പവകാശ ലംഘനം'; നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം

നിര്‍മാണത്തിലുള്ള 'മണികാര്‍ണിക റിട്ടേണ്‍സ്: ദ ലജന്റ് ഓഫ് ദിഡ്ഢ'യുടെ ഇതിവൃത്തം മോഷ്ടിച്ചതെന്ന് അവകാശപ്പെട്ട് എഴുത്തുകാരന് ആശിഷ് കൗള്‍ നല്കിയ പരാതിയില്‍ നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം.
'ദിഡ്ഢ: ദ വാരിയര്‍ ക്വീന്‍ ഓഫ് കശ്മീര്‍' എന്ന തന്റെ പുസ്തകത്തിെന്റ ഹിന്ദി പതിപ്പിന് ആമുഖം എഴുതാനാവശ്യപ്പെട്ട് കങ്കണക്ക് ഇ-മെയില്‍ വഴി അയച്ച വിവരങ്ങളാണ് സിനിമയാക്കിയതെന്നാണ് ആരോപണം.
കങ്കണ 'മണികാര്‍ണിക' പരമ്പരയിലെ രണ്ടാം ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആശിഷ് ആരോപണവുമായി രംഗത്തുണ്ട്. പൂഞ്ചിലെ രാജകുമാരിയായിരുന്ന ഒരു കാലില്‍ പോളിയോ ബാധിച്ച ദിഡ്ഢയെ കുറിച്ച് ആറു വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് പുസ്തകമെഴുതിയതെന്നും ദിഡ്ഢയെ കുറിച്ച് അവരുടെ വംശജനായ തന്റെതല്ലാത്ത മറ്റ് ആധികാരിക ഗ്രന്ഥമില്ലെന്നും ആശിഷ് അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























