നൈജീരിയയിൽ 30 കോളജ് വിദ്യാര്‍ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി; വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത് സൈനിക അക്കാദമിക്ക് സമീപമുള്ള ഫോറസ്ട്രി കോളജില്‍നിന്ന്

വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കടുന നഗരത്തില്‍നിന്ന് 30 കോളജ് വിദ്യാര്‍ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. സൈനിക അക്കാദമിക്ക് സമീപമുള്ള ഫോറസ്ട്രി കോളജില്‍നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയത് മുഴുവന്‍ പെണ്‍കുട്ടികളെയാണെന്ന് സഹപാഠികള്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
രാത്രി 11.30 ഒാടെ വെടിയൊച്ചകള്‍ കേട്ടതായും സൈനിക പരിശീലനം ആയിരിക്കുമെന്ന് കരുതി കാര്യമാക്കിയില്ലെന്നും കോളജിെന്റ സമീപത്ത് താമസിക്കുന്നവര്‍ അറിയിച്ചു. പുലര്‍ച്ചെ 5.30ന് നാട്ടുകാര്‍ എത്തിയപ്പോഴാണ് അധ്യാപകരും മറ്റ് കുട്ടികളും വിവരം പറയുന്നത്. സ്കൂളുകളില്‍നിന്നും വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഒരു ഉന്നത കലാലയത്തില്‍നിന്നും ഇത്രയേറെ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോകുന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതും രാജ്യത്ത് പതിവാണ്. അടുത്തിടെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയ 273 പെണ്‍കുട്ടികളെ മോചിപ്പിച്ചത്.
https://www.facebook.com/Malayalivartha


























