Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മലപ്പുറം കത്തി മെഷീന്‍ ഗണ്ണ്... നേമത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചപ്പോഴും മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ ശശി തരൂരോ കെ. മുരളീധരനോ മത്സരിക്കാനില്ല; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 13,860 വോട്ടുകള്‍ ലഭിച്ച കോണ്‍ഗ്രസ് ജയിക്കാന്‍ പുളിക്കും; സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കാനാകാതെ നേതാക്കള്‍ ഓടിയൊളിച്ചു

13 MARCH 2021 08:28 AM IST
മലയാളി വാര്‍ത്ത

മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്, ഉലക്കേര മൂട് എന്നതുപോലെയായിരുന്നു നേമം പോയ പോക്ക്. നേമത്തെ ദേശീയ ശ്രദ്ധയിലെത്തിച്ച ശേഷം നേതാക്കള്‍ വിട്ടുകളയുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 13,860 വോട്ടുകള്‍ മാത്രം ലഭിച്ച കോണ്‍ഗ്രസ് എങ്ങനെ ജയിക്കാനാ. ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ എന്തിന് കമ്മ്യൂണിസ്റ്റുകാര്‍ വരെ ബിജെപിക്ക് വോട്ട് ചെയ്ത് തോല്‍പ്പിക്കും.

 



അതേസമയം കെ. സുരേന്ദ്രന്റേ വെല്ലുവിളിയും നേതാക്കളെ പിന്നോട്ട് വലിച്ചു. ബിജെപിയുടെ ജയിക്കാവുന്ന സീറ്റില്‍ തോല്‍പ്പിച്ചാല്‍ യുഡിഎഫിലേയും എല്‍ഡിഎഫിലേയും നേതാക്കളെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിക്കുമെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്.

അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി പദം സ്വപ്നം കണ്ട സകലരും തോല്‍ക്കും. പിന്നെ കോണ്‍ഗ്രസിന്റെ കാര്യം പറയേണ്ടല്ലോ. അതോടെ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ ശശി തരൂരോ കെ. മുരളീധരനോ മത്സരിക്കാനില്ല എന്ന വിവരമാണ് വരുന്നത്. വേണമെങ്കില്‍ ജഗതി പറയുന്നതു പോലെ ശശി, പാലാരിവട്ടം ശശി വരും.

 

 


മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കാമോ എന്ന് ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജി. ദേവരാജനോട് കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്.

പക്ഷേ, ബംഗാളില്‍ ഫോര്‍വേഡ് ബ്‌ളോക്ക് ഇടതു മുന്നണിയിലുള്ളതിനാല്‍, പിണറായി വിജയനെതിരെ ദേവരാജനെ മത്സരിപ്പിക്കാന്‍ അവര്‍ തയ്യാറാകില്ല. ധര്‍മ്മടം ഫോര്‍വേഡ് ബ്ലോക്കിന് വേണ്ടെങ്കില്‍ അതുകൂടി കോണ്‍ഗ്രസ് ഏറ്റെടുക്കും. വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ. രമ മത്സരിക്കുന്നെങ്കില്‍ യു.ഡി.എഫ് പിന്തുണയ്ക്കും.

 



തര്‍ക്കത്തിലെ പത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന പത്തു മണ്ഡലങ്ങള്‍ നേമം, കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, കല്‍പ്പറ്റ, നിലമ്പൂര്‍, തവനൂര്‍, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി എന്നിവയാണെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. ഇതിനു പുറമെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, ശശിതരൂര്‍ തുടങ്ങി ആരെ ഇറക്കിയാലും പണിയെടുക്കാതെ നേമത്ത് കോണ്‍ഗ്രസിന് വിജയിക്കാനാകില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. സിംഹത്തെ അതിന്റെ മടയില്‍ പോയി നേരിടുന്ന ശൈലിയാണ് നേമത്ത് കരുത്തനെ രംഗത്തിറക്കുന്നത് വഴി കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

 

 

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഘടകക്ഷിക്ക് സീറ്റ് നല്‍കി ബി.ജെ.പികോണ്‍ഗ്രസ് രഹസ്യബാന്ധവമെന്ന പേരാണ് പാര്‍ട്ടി സമ്പാദിച്ചത്. അത് മാറ്റിയെടുത്ത് ബി.ജെ.പിയുടെ തേരോട്ടം മുളയിലെ നുളളുകയെന്നതാണ് നേമത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സസ്‌പെന്‍സ് നീളുന്നതിലെ പ്രധാന കാരണം.

ബൂത്ത് കമ്മിറ്റികള്‍ പോലുമില്ലാത്ത നേമത്ത് ജയിച്ചുകയറുകയെന്നത് കോണ്‍ഗ്രസിന് എളുപ്പമല്ല. ചുരുക്കം കമ്മിറ്റികള്‍ ഒഴിച്ച് ഒട്ടുമിക്ക വാര്‍ഡ് കമ്മിറ്റികള്‍ പോലും കാര്യക്ഷമമല്ല. കഴിഞ്ഞ ബൂത്ത് പുന:സംഘടനയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തികയ്ക്കാന്‍പ്പെട്ട പാട് കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്കേ അറിയാവൂ. മണ്ഡലത്തിലെ ഭൂരിപക്ഷം പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകരുമായും വോട്ടര്‍മാരുമായും അടുത്ത ബന്ധം പോലുമില്ല.

 



തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേമം സീറ്റ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ മുന്നണിയെ മുന്നില്‍ നിന്ന് നയിച്ച വിജയന്‍ തോമസ് ഇപ്പോള്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോയെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും നിശ്ചയമില്ല. മണ്ഡലത്തിലെ പരമ്പരഗത കോണ്‍ഗ്രസ് കുടുംബങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് ബി.ജെ.പിയിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 21 വാര്‍ഡുകളില്‍ ഒന്നുപോലും നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല. പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് ബഹുദൂരം വോട്ടുകളുടെ വ്യത്യാസത്തിലാണ് പിന്തളളപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 13860 വോട്ടുകള്‍ മാത്രമായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശിതരൂര്‍ പിന്നില്‍ പോയ ഏക മണ്ഡലവും നേമമാണ്. തരൂര്‍ വന്‍ജയം നേടിയപ്പോള്‍ പോലും നേമത്ത് ബി ജെ പിയേക്കാള്‍ പന്ത്രണ്ടായിരം വോട്ടിന് പിന്നിലായിരുന്നു കോണ്‍ഗ്രസ്. 2014ല്‍ ഇത് പതിനെണ്ണായിരമായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (28 minutes ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (36 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (42 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (4 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

Malayali Vartha Recommends