Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം... നേമത്ത് മത്സരിക്കുന്നവന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിട്ടും ആര്‍ക്കും താമരക്കുളത്തില്‍ ചാടാന്‍ വയ്യ; നേമം ചര്‍ച്ച പുരോഗമിക്കുന്നതിനിടെ എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ വെല്ലുവിളി കേട്ട് ഞെട്ടി കേരള നേതാക്കള്‍; നേമത്ത് കോണ്‍ഗ്രസ് ജയിച്ചാല്‍ എന്റെ മകളുടെ ജനിക്കാന്‍ പോകുന്ന കൊച്ചിന് 'നേമം' എന്ന് പേരിടും

13 MARCH 2021 08:32 AM IST
മലയാളി വാര്‍ത്ത

നേമം കോണ്‍ഗ്രസുകാരുടെ സിരകളില്‍ പിടിച്ച മട്ടാണ്. പക്ഷെ താമരക്കുളത്തില്‍ വീണ് വനവാസത്തിന് പോകാന്‍ കൊള്ളാവുന്ന ഒരു നേതാക്കളും തയ്യാറല്ല. മറ്റൊരു സ്ഥാനമുള്ള നേതാവ് മാത്രമായിരിക്കും വരിക. അതായത് തോറ്റാലും അതുണ്ടല്ലോ എന്ന് ആശ്വസിക്കുന്ന നേതാവ്.

ദേശീയ തലത്തില്‍ തന്നെ നേമം കോണ്‍ഗ്രസിന് അഭിമാന പോരാട്ടമായി മാറുകയാണ്. നേമത്ത് മത്സരിക്കുന്നവന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും നല്ല നേതാക്കളാരും വന്നില്ല. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. തെക്കന്‍ ജില്ലകളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളാണ് കക്ഷി; എന്തുവില കൊടുത്തും നേമത്ത് ജയിക്കണം. നേമത്ത് കോണ്‍ഗ്രസ് ജയിച്ചാല്‍ എന്റെ മകളുടെ ജനിക്കാന്‍ പോകുന്ന കൊച്ചിന് ഞാന്‍ 'നേമം' എന്ന് പേരിടും എന്നാണ് പെരുമാള്‍ പറയുന്നത്. ഇതുതന്നെ ഹൈക്കമാന്‍ഡ് എത്ര പ്രാധാന്യത്തോടെയാണ് നേമം മണ്ഡലത്തിലെ പോരാട്ടത്തെ കാണുന്നുവെന്നതിന്റെ തെളിവാണ്.

 



പക്ഷെ നേമം കോണ്‍ഗ്രസിന് കീറാമുട്ടിയാണ്. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങേണ്ട സംസ്ഥാന നേതാവ് നേമത്ത് മത്സരിച്ചാല്‍ മുഴുവന്‍ സമയവും മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങേണ്ടി വരും. ഇത് കോണ്‍ഗ്രസിന്റെ സംസ്ഥാനമൊട്ടാകെയുളള പ്രചാരണത്തെ തന്നെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. തോല്‍വി മണത്താല്‍ എതിരാളികള്‍ ക്രോസ് വോട്ടിനും മടിക്കില്ല. ഉമ്മന്‍ ചാണ്ടി മാറിയാല്‍ പുതുപ്പളളി നഷ്ടപ്പെടുമൊയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് നേമത്ത് ജയിക്കാനായാല്‍ പാര്‍ട്ടിയില്‍ ഒന്നാമനാരെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടാകില്ല.

ശക്തികേന്ദ്രമായ നേമത്ത് ബി ജെ പിയുടെ മുന്നേറ്റം തടയാനായാല്‍ 140 മണ്ഡലങ്ങളിലും പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലും അത് പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ബി.ജെപി രഹസ്യബാന്ധവമെന്ന സി.പി.എമ്മിന്റ പതിവ് ആക്ഷേപത്തിന്റ മുനയൊടിക്കാനും ഇതുവഴി സാധിക്കും. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്ന സന്ദേശവും പാര്‍ട്ടിക്ക് നല്‍കാന്‍ സാധിക്കും. ഇതിലെല്ലാം ഉപരി ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് റിസ്‌ക് ഏറ്റെടുത്ത് സംസ്ഥാന നേതാവ് പോരിനിറങ്ങിയാല്‍ കേരളമൊട്ടാകെ പ്രവര്‍ത്തകരിലും നേതാക്കളിലും വന്‍ ആവേശമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

 



അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് വേണുഗോപാല്‍ അപ്രതീക്ഷിത തീരുമാനം നേതാക്കളോട് പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എ ഐ സി സി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാദ്ധ്യതയുണ്ടെന്നും യോഗത്തില്‍ കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

 


നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു.

ഇരുനേതാക്കളും സന്നദ്ധരല്ലെങ്കില്‍ കെസി വേണുഗോപാല്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കി. എന്നാല്‍ ലോക്‌സഭാ എം പിമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് വേണുഗോപാലിന് എതിര്‍പ്പാണ്.

 



വേണുഗോപാലിന്റെ നീക്കം അതീവ ഗൗരവത്തോടെയാണ് എ,ഐ ഗ്രൂപ്പുകള്‍ നോക്കികാണുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ അടക്കം വലിയ തോതില്‍ ഇടപെട്ട വേണുഗോപാല്‍ കേരളത്തില്‍ മത്സരിക്കുമെന്ന് കൂടി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള നീക്കമായാണ് അത് വിലയിരുത്തപ്പെടുന്നത്.

ഇതാണ് ഗ്രൂപ്പ് നേതാക്കളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. എഐസിസി നടത്തിയ സര്‍വേയില്‍ ഇടതിനാണ് മുന്‍തൂക്കം. നേരിയ മുന്‍തൂക്കമാണ് എല്‍.ഡി.എഫിന് നിയമസഭയില്‍ പ്രവചിക്കപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മികച്ച രീതിയില്‍ നടത്തിയാല്‍ മാത്രമേ ഇടത് മുന്‍തൂക്കത്തിന് തടയിടാനാകൂവെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (55 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends