Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

നേമം എന്ന കീറാമുട്ടി... നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായില്ലെന്ന് മാത്രമല്ല മുന്നോട്ട് വന്ന കെ. മുരളീധരനെ കളരിക്ക് പുറത്താക്കുകയും ചെയ്തു; കിട്ടിയാല്‍ ജയിക്കുന്ന നേതാവും തോറ്റാല്‍ എംപിയുമെന്ന മുരളിയുടെ മോഹം തച്ചുടച്ചു; വരുന്നതാരായാലും നേതാവ് നേമത്ത് കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

13 MARCH 2021 08:36 AM IST
മലയാളി വാര്‍ത്ത

നേമം ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ വലിയ സംഭവമാക്കി മാറ്റിയിരിക്കുകയാണ്. ഇനി നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കിലും തോറ്റാലും വലിയ സംഭവമായി മാറും. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായില്ലെന്ന് മാത്രമല്ല മുന്നോട്ട് വന്ന കെ. മുരളീധരനെ ഒഴിവാക്കുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ എം.പി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. എം.പിമാര്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ മുരളീധരന്‍ മത്സരിക്കില്ലെന്നകാര്യം ഏകദേശം ഉറപ്പായി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എ.ഐ.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 



കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മുരളീധരന്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും പോയെങ്കിലും ചില നിര്‍ണായക മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ടുകൊണ്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പരസ്യമാക്കുകയായിരുന്നു.

 



ഏറ്റവും ശക്തമായ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ഏറ്റവും സാദ്ധ്യത കല്‍പിച്ചിരുന്ന നേതാവായിരുന്നു മുരളീധരന്‍. ഏറ്റവും ശക്തമായ സ്ഥാനാര്‍ത്ഥിയെ ആകും ഇവിടെ മത്സരിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു.

നേമത്തെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തുടക്കം മുതല്‍ ആകാംക്ഷ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുമുണ്ട്. മുരളീധരന്‍ മത്സരിക്കില്ലെന്ന കാര്യം ഉറപ്പായതോടെ കോണ്‍ഗ്രസ് നേമത്തിനു വേണ്ടി കണ്ടുവെച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയാരെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.

 



സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ നേമത്തെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനെ കുഴയ്ക്കുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടി തൊട്ട് കെ. മുരളീധരനിലും ശശി തരൂരിലും വരെ എത്തിനിന്ന അഭ്യൂഹ പ്രചാരണങ്ങള്‍ക്കൊടുവിലാണ് നേമം ഉള്‍പ്പെടെ പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിക്കുമെന്ന് ഇന്നലെ രാത്രിയില്‍ നേതാക്കള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ത്രികോണമത്സരം ശക്തമാകുന്ന മണ്ഡലങ്ങളിലേറ്റവും പ്രധാനമാണ് നേമം.

 



രണ്ട് ദിവസം മുമ്പാണ് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുറുകിയത്. തുടക്കത്തില്‍ സാദ്ധ്യതാപട്ടികയില്‍ കേരളത്തില്‍ നിന്ന് പ്രചരിച്ചത് മുന്‍ സ്പീക്കര്‍ എന്‍. ശക്തന്റേതടക്കം ചില പേരുകളായിരുന്നു.

എന്നാല്‍ നേമത്ത് ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്ന് ഡല്‍ഹിയില്‍ നിന്ന് പ്രഖ്യാപനമെത്തിയതോടെ എല്ലാ കണ്ണുകളും നേമത്തേക്കായി. ആദ്യം കെ. മുരളീധരന്റെ പേരാണ് ഉയര്‍ന്നത്. നേമത്ത് മത്സരിക്കാന്‍ തയാറെന്ന മുരളീധരന്റെ പ്രഖ്യാപനത്തോടെ, ചര്‍ച്ച മുരളീധരനെ കേന്ദ്രീകരിച്ചായി. എംപിമാര്‍ക്ക് ഇളവ് നല്‍കേണ്ടെന്ന തീരുമാനം മുരളീധരന് വേണ്ടി മാത്രമായി മാറ്റുമെന്ന അഭ്യൂഹമുയര്‍ന്നു.

 


എന്നാല്‍, എം.പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം മാറില്ലെന്ന് സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ചതോടെ മുരളിയെ ചുറ്റിപ്പറ്റിയുയര്‍ന്ന അഭ്യൂഹത്തിന് താത്കാലികവിരാമമായി. അടുത്ത ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ഉയര്‍ന്നത്.

അദ്ദേഹം പുതുപ്പള്ളിയില്‍ നിന്ന് മാറി നേമത്ത് മത്സരിക്കാന്‍ ഹൈക്കമാന്‍ഡിനോട് സമ്മതിച്ചുവെന്നായി പ്രചാരണം. വൈകിട്ട് അദ്ദേഹം വാര്‍ത്ത നിഷേധിച്ചെങ്കിലും അഭ്യൂഹം അവസാനിച്ചില്ല. ഇന്നലെ രാവിലെ താന്‍ പുതുപ്പള്ളി വിട്ട് എവിടെയുമുണ്ടാകില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെ ചര്‍ച്ച വീണ്ടും വഴിമാറി.

 



നേമത്ത് മത്സരിക്കുന്നയാള്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ നേമത്തേക്ക് സന്നദ്ധത അറിയിച്ചെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ ഡല്‍ഹിയില്‍ നിന്നുണ്ടായി. തിരുവനന്തപുരം എം.പി ശശി തരൂരിനെ നേമത്ത് മത്സരിപ്പിച്ച് കരുത്ത് കാട്ടാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും പിന്നാലെയെത്തി. ഇതോടെ ചര്‍ച്ചകള്‍ തരൂരിനെ കേന്ദ്രീകരിച്ചായി. പക്ഷെ ഒന്നും നടന്നില്ലെന്നു മാത്രം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (29 minutes ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (37 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (43 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (4 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

Malayali Vartha Recommends