നേമം -കേരള രാഷ്ട്രീയത്തിന്റെ ഭാവി ... നേമത്ത് കോൺഗ്രസ് വട്ടപ്പൂജ്യം തിരുവനന്തപുരത്തെ ബാഴ്‌സലോണയാക്കിയ എം പി നേമത്തെ എന്താക്കും ?

കോൺഗ്രസ്സിന് ഇപ്പോൾ കേരളം പിടിക്കുന്നതിനെക്കാൾ പ്രധാനം നേമം പിടിച്ചെടുക്കുക എന്നായിരിക്കുന്നു. ഇങ്ങനെ പോയാൽ കേരളത്തിലെ കോൺഗ്രസ്സിന് ഉള്ള സീറ്റ് കൂടി നഷ്ടപ്പെടാതെ നോക്കിയാൽ നന്നായിരിക്കും'
തി രു വ ന ന്തപുരം എം പി തരൂരിനെ നേമത്തു മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നീക്കം. രാഹുൽ ഗാന്ധിയുടെ ഇടപെടലാണ് തരൂരിനെ നേമത്ത് ഇറക്കാനുളള നീക്കം - തരൂരിനെപ്പോലെ കരുത്തനായ നേതാവ് നേമത്ത് നിന്നും ജയിച്ചാൽ ദേശീയ തലത്തിൽ ബിജെപിയെ ഒരു പാഠം പഠിപ്പിക്കാം എന്നാണ് കൂപമണ്ഡുക ബുദ്ധിയായ രാഹുലിൻ്റെ നിരീക്ഷണം.തരൂരിനെ ഇറക്കുന്നതിലൂടെ രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലെ എ -ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാം എന്നാണ്. ഇതിലൂടെ കേരള ഘടകത്തെ നിയന്ത്രണത്തിലും ആക്കാം എന്നാണ് രാഹുൽ കരുതുന്നത് -
എന്നാൽ കാര്യങ്ങൾ രാഹുലിന് തെറ്റി.തരൂർ വന്നാൽ ഗ്രൂപ്പ് പോര് ഒന്നുകൂടി ശക്തമാകും - അല്ലെങ്കിൽ രണ്ട് ഗ്രൂപ്പും കൂടി തൽക്കാലം ഒന്നായി തരൂരിനെ ഇവിടെ നിന്ന് കയറ്റി അയക്കുകയും ചെയ്യും.ഗ്രൂപ്പ് പോര് അടക്കാനായി രാഹുൽ ചെയ്യേണ്ടിയിരുന്നത് കെ സുധാകരനെ കെ പി സി സി പ്രസിഡൻ്റ് ആക്കുക എന്നതായിരുന്നു വേണ്ടത്. എങ്കിൽ ഇവിടെ പാർട്ടി അച്ചടക്കമുള്ളതായി ഒരു കേഡർ സ്വഭാവത്തിലേക്ക് വരുമായിരുന്നു.സുധാകരൻ പാർട്ടി യുടെ അമരത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടഞ്ഞപ്പോൾ ഇടപെടേണ്ടിയിരുന്ന രാഹുൽ ഗാന്ധി എവിടെ പോയിരുന്നു? ഇനി കോൺഗ്രസിന് ആകെ പ്രതീക്ഷയുള്ളത് കേരളം മാത്രമാണ്. അത് കൂടി കിട്ടിയില്ലെങ്കിൽ പാർട്ടി പട്ടിണി ആകും എന്ന് രാഹുലിന് ഇപ്പോഴാണ് മനസ്സിലായി തുടങ്ങിയത്.ഇനി - തരൂരിനെപ്പറ്റി പറയട്ടെ. തരൂർ തിരുവനന്തപുരത്ത് മൂന്നാം തവണയാണല്ലോ എം - പി.ആകുന്നത്?
എന്നിട്ട് തിരുവനന്തപുരത്തിന് എന്തു കിട്ടി?അപ്പോൾ തിരികെ ചോദിക്കാം -മറ്റുള്ളവർ ഇരുന്നപ്പോൾ എന്തു കിട്ടി എന്ന്? ആര് ഇരുന്നപ്പോഴും ഒരു എം.പി.യിൽ നിന്നും തിരുവനന്തപുരത്തിന് ഒന്നും കിട്ടിയിട്ടില്ല -എല്ലാവരും വരുത്തന്മാർ മാത്രം _ ജയിച്ചു പോകാനുള്ള ഒരു ഇടം മാത്രമായിരുന്നു.
തരൂർ അക്കാദമിക് തലത്തിൽ മുൻപൻ ആയിരിക്കാം. അത് കൊണ്ട് എന്തുണ്ടായി? മണ്ഡലത്തിന് എന്തു കിട്ടി? അത് കൊണ്ട് നേമത്തേക്ക് മാത്രം ആയി കെട്ടിയിറക്കണ്ട. തിരുവനന്തപുരം നഗരത്തെ ബാഴ്സലോണ ആക്കുമെന്ന് തരൂർ പറയാൻ തുടങ്ങിയിട്ട് നാളുകൾ എത്രയായി? ഇപ്പോൾ ബാഴ്സലോണ തിരുവനന്തപുരത്തെ കണ്ടു പഠിക്കുകയാണ്.
നേമത്ത് കോൺഗ്രസിന് വിജയിക്കാൻ ആകില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോകേണ്ട ആവശ്യമില്ല.കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ഘടകക്ഷിക്ക് സീറ്റ് നൽകി ബിജെപി- കോൺഗ്രസ് രഹസ്യ ബാന്ധവം എന്ന പേരാണ് പാർട്ടി സമ്പാദിച്ചത്
,ബൂത്ത് കമ്മിറ്റികൾ പോലുമില്ലാത്ത നേമത്ത് ജയിച്ചു കയറുകയെന്നത് കോൺഗ്രസിന് എളുപ്പമല്ല. ഒട്ടുമിക്കവാർഡ് കമ്മിറ്റികൾ പോലും കാര്യക്ഷമമല്ല -തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം സീറ്റ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ മുന്നണിയെ മുന്നിൽ നിന്ന് നയിച്ച വിജയൻ തോമസ് ഇപ്പോൾ കോൺഗ്രസിൽ ഉണ്ടോ? മണ്ഡലത്തിലെ പരമ്പരാഗത കോൺഗ്രസ് കുടുംബങ്ങളിൽ ഭൂരിപക്ഷവും ഇന്ന് ബിജെപിയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 21 വാർഡുകളിൽ ഒന്നു പോലും നേടാൻ കോൺഗ്രസിനായില്ല -പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് ബഹുദൂരം വോട്ടുകളുടെ വ്യത്യാസത്തിലാണ് പിന്തള്ളപ്പെട്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 13860 വോട്ടുകൾ മാത്രമായിരുന്നു യുഡിഎഫിന് കിട്ടിയത്.
2019- ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ ശശി തരൂർ പിന്നിൽ പോയ ഏക മണ്ഡലവുമാണ്. നേമത്ത് ബി ജെ പിയെക്കാൾ പന്ത്രണ്ടായിരം വോട്ടിന് പിന്നിലായിരുന്നു കോൺഗ്രസ്.2014-ൽ ഇത് പതിനെണ്ണായിരമായിരുന്നു. കോൺഗ്രസ് നേമത്തിൻ്റെ കാര്യത്തിൽ പല മനക്കോട്ടകളും കാണുന്നുണ്ട്.
തരൂർ നേമത്തേക്ക് വിടുന്ന ഒരു ബ്രഹ്മാസ്ത്രമാണോ? ഒരവസരം കൊടുത്താൽ തരൂരങ്ങ് കയറി വളർന്നേക്കുമെന്നും തങ്ങൾ കളത്തിന് പുറത്താവുമെന്നുമുള്ള ഭയമാണ് കോൺഗ്രസിനെ നയിക്കുന്നത്
'_ മുഖ്യമന്ത്രി പദം പോലും നഷ്ടപ്പെടും എന്ന് ചിലർ മനസ്സിൽ കാണുന്നു - എന്നാൽ കോൺഗസ്സിന് കേരളത്തിൽ ഒരു ബാല്യം തരൂരിലൂടെ ഉണ്ടാക്കാനാണ് ശ്രമം' - ഇവിടുത്തെ ഗ്രൂപ്പുകൾ എത്രത്തോളം അത് അംഗീകരിക്കും?
"
https://www.facebook.com/Malayalivartha


























