Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എതിര്‍ത്തു നില്‍ക്കുന്നവരെ അണച്ചുനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രം കേരളത്തില്‍ ബി.ജെ.പിക്ക് വിജയകരമായി പയറ്റാന്‍ കഴിയുമോ?

13 MARCH 2021 12:57 PM IST
മലയാളി വാര്‍ത്ത
മലപ്പുറത്ത് മുസ്ലിം സ്ഥാനാര്‍ഥികളെ ഇറക്കി ബി.ജെ.പി ഒരു കലക്ക് കലക്കിയത് ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏതെല്ലാം മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്നതിനേക്കാള്‍ വരുംനാളുകളില്‍ അവര്‍ ബി.ജെ.പിയില്‍ തുടരുമോ എന്നതാണ് പ്രധാനം.     എതിര്‍ത്തു നില്‍ക്കുന്നവരെ അണച്ചുനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രം കേരളത്തില്‍ ബി.ജെ.പിക്ക് വിജയകരമായി പയറ്റാന്‍ കഴിയുമോ? വരാനിരിക്കുന്ന തെരഞ്ഞെടുപ്പു നാളുകള്‍ക്ക് ശേഷം അതിനുള്ള ഉത്തരം തെളിയുന്നു എന്നും അത് നിയമസഭയില്‍ തിരിച്ചടിയാകുമെന്നും മനസിലാക്കിയ മുസ്ലിം ലീഗ്, പ്രത്യേകിച്ചും വനിതാ ലീഗിലെ പടപ്പുറപ്പാട് കണ്ട് അന്തം വിട്ടാണെങ്കിലും അല്ലെങ്കിലും വനിതകളെ ഇറക്കി രംഗത്ത് വന്നു കഴിഞ്ഞു      കുഞ്ഞാപ്പയും ടീമും കോങ്ങാട് യു.സി. രാമനെ ഇറക്കി. ഇനി ചാണകം ലീഗെന്നോ അതോ സംഘി ലീഗെന്നോ വിളിച്ചാലും സാരമില്ല കുഞ്ഞാപ്പയുടെ ധീര തീരുമാനത്തിന് ബിഗ് സല്യൂട്ട്. ഏതായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലബാറില്‍ ചര്‍ച്ചയായി മാറിയ ഒരു കാര്യം, ബി.ജെ.പിയുടെ മുസ്ലിം സ്ഥാനാര്‍ഥികളായിരുന്നവെങ്കില്‍ ഇന്ന് ലീഗിന്റെ ഹിന്ദു സ്ഥ്ാനാര്‍ഥിയാണ്.       മുസ്ലിം വനിതകള്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥികളായി രംഗത്തു വരുന്നുവെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി മാറുന്നു.  
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഉൾപ്പടെ  ബി.ജെ.പിക്ക് വേണ്ടി രംഗത്തു വരുന്നത് വലിയ രാഷ്ട്രീയ മാറ്റമായാണ് വിശേഷിപ്പിക്കപ്പെട്ടത്. ഭാവി രാഷ്ട്രീയത്തിലും ഇത് അനുകൂല ഘടകമായാണ് ബി.ജെ.പി കാണുന്നത്.     മുന്‍കാലങ്ങളില്‍ ഏത് സമുദായത്തില്‍ നിന്നായാലും കേരളത്തില്‍ പല പഞ്ചായത്തുകളിലും സ്ഥാനാര്‍ഥിയെ കിട്ടാതിരുന്ന പാര്‍ട്ടിയിലേക്കാണ് മുസ്ലിം സമുദായത്തില്‍ നിന്നടക്കം സ്ഥാനാര്‍ഥികള്‍ കടന്നു വന്നത്.       സംഘടനയുമായി ഏറെ കാലമായി അടുപ്പമുള്ളര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യവുമായി വരുന്നവരുമുണ്ട്. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധതയെന്ന് ആക്ഷേപിക്കുമ്പോഴും  മുസ്്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ എങ്ങനെ ആ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നത് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന കാര്യമാണ്. ആര്‍.എസ്.എസുമായി അടുപ്പമുള്ള ബി.ജെ.പിയുടെ നിലപാടുകളെ അംഗീകരിക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളൊന്നും ഇന്ത്യയില്‍ മുസ്്ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.     പ്രത്യേകിച്ച്, ദേശീയ പൗരത്വ ഭേദഗതി പോലുള്ള നിയമങ്ങള്‍ ചര്‍ച്ചയായിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് സ്നേഹം കൂടാനുള്ള സാഹചര്യങ്ങളൊന്നും മുസ്ലിം സമുദായത്തില്‍ തെളിയുന്നില്ല. എന്നിട്ടും മുസ്ലിംകള്‍ക്കിടയില്‍ നിന്ന് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ ലഭിക്കുന്നുവെന്നത് ഈ തെരഞ്ഞെടുപ്പു കാലത്ത് ലീഗ് ചിന്തിച്ചിരിക്കു്ന്നു. സി.പി.എം വിട്ട് കോണ്‍ഗ്രസിലൂടെ ബി.ജെ.പിയില്‍ എത്തിയ എ.പി.അബ്ദുള്ളക്കുട്ടിയുടെ സാന്നിധ്യം ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ ഇമേജിനെ വെള്ളപൂശാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്.     ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത കൂട്ടാന്‍ അബ്ദുള്ളക്കുട്ടിയെ കൊണ്ട് സാധിക്കുന്നുവെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് എന്ന ഉന്നത പദവി തന്നെ അബ്ദുള്ളക്കുട്ടിക്ക് നല്‍കിയതോടെ മുസ്ലിം സമുദായത്തെ ബി.ജെ.പി ഒപ്പം നിര്‍ത്തുന്നുവെന്ന സന്ദേശവുമാണ് ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തിന് നല്‍കിയത്.      അബ്ദുള്ളക്കുട്ടിയുടെ കുടുംബത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ബി.ജെ.പി സീറ്റുകളില്‍ മല്‍സരിച്ചുവെന്നതും ശ്രദ്ധേയമാണ്. ഏതായാലും ലീഗിന്റെ മറുപടി ചൂടേറിയ ചര്‍ച്ചയാണ്. സ്ഥാനാര്‍ഥിത്വത്തില്‍ വനിതകളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ചവര്‍ക്കുളള ലീഗിന്റെ മറുപടി-നൂര്‍ബിനയെ ഇറക്കിയാണ്. കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഖമറൂനിസ അന്‍വറാണ് മുസ്ലിംലീഗിന്റെ ആദ്യ വനിതാ സ്ഥാനാര്‍ഥി. അവര്‍ പരാജയപ്പെട്ടെങ്കിലും കാല്‍നൂറ്റാണ്ടിനുശേഷം ചരിത്രം തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് അഡ്വ. നൂര്‍ബിനാ റഷീദ്.       വനിതാലീഗ് അഖിലേന്ത്യ സെക്രട്ടറിയായ നൂര്‍ബിന നേരത്തേ രണ്ടുതവണ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായിട്ടുണ്ട്. വനിതാലീഗ് എന്ന സംഘടന മൂന്നുപതിറ്റാണ്ടായി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.     ദേശീയതലത്തിലും വനിതാലീഗ് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തനം നടത്തുന്നുണ്ട്. അതൊക്കെ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ രക്ഷയില്ല എന്ന് ലീഗിന് കൃത്യമായി അറിയാം. തീര്‍ന്നില്ല  മതസംഘടനകള്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് എതിരാണെന്ന് പറഞ്ഞതിനും മറുപടി നല്‍കിയിരിക്കികയാണ് ലീഗ്. ഏതായാലും ഇപ്പോള്‍ വനിതാവോട്ടര്‍മാരാണ് കൂടുതല്‍.     വനിതകള്‍ എത്താത്ത മേഖലകളില്ല. നിയമസഭയില്‍ സ്ത്രീകളുടെയും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നമവതരിപ്പിക്കാന്‍ വനിത വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുമ്പോള്‍ കേരളത്തിലെ വനിതാ വോട്ടര്‍ എന്ന നിലയില്‍ വലിയ കയ്യടി ലീഗിനും ബി.ജെ.പിക്കും. ഏതായാലും കാര്യങ്ങള്‍ എത്തേണ്ടിടത്ത് എത്തുന്നുണ്ട്.       വിജയിക്കുകതന്നെയാണ് ലക്ഷ്യം. മതേതരത്വത്തിന്റെ കാവലാളായി, വികസനത്തിനായി കൂട്ടായ പരിശ്രമമുണ്ടാവും. ഒപ്പം എന്നും മണ്ഡലത്തിലെ വോട്ടര്‍മാരോടൊപ്പം കര്‍മഭൂമിയിലുണ്ടാവും. എല്ലാ്ം ആശംസകളും സ്ഥാനാര്‍ഥിക്ക്.    



   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (39 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends