Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മലമ്പുഴ കോൺഗ്രസിൽ കലാപം; കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പണിയെടുക്കാൻ ‍ഞങ്ങളെ കിട്ടില്ല

13 MARCH 2021 01:07 PM IST
മലയാളി വാര്‍ത്ത

മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയതിന് പിന്നാലെ മണ്ഡലത്തിൽ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ രംഗത്തെത്തി. മലമ്പുഴ സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ മലമ്പുഴയിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മലമ്പുഴ പുതുശ്ശേരിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ കണ്‍വൻഷൻ സംഘടിപ്പിച്ചു.

2016- നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസ്‌.അച്ചുതാനന്ദൻ വിജയിച്ച മലമ്പുഴ സീറ്റിൽ ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത് വന്നത്. കെ.എസ്.യു സംസ്ഥാന അധ്യക്ഷനായിരുന്ന വി. എസ്. ജോയ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ പരാജയം ആ കാലത്ത് കോൺഗ്രസിന് വലിയൊരു നാണക്കേടായി മാറിയിരുന്നു.

 

ഈ സാഹചര്യത്തിലാണ് നേമം മോഡൽ പരീക്ഷണത്തിനുള്ള സാധ്യത പോലും പരിശോധിക്കാതെ കോണ്‍ഗ്രസ് ഇവിടെ യാതൊരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് വിട്ടു കൊടുത്തത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മലമ്പുഴയിലെ കോൺഗ്രസ് നേതാക്കൾ.

എന്നാൽ, എസ്.കെ.അനന്തകൃഷ്ണനടക്കം പല കോണ്‍ഗ്രസ് നേതാക്കളും ഇക്കുറി മലമ്പുഴ സീറ്റിൽ മത്സരിക്കാനുള്ള താല്പര്യം പാർട്ടിയെ അറിയിച്ചിരുന്നു. മലമ്പുഴ സീറ്റിലെ സാധ്യത പട്ടികയിൽ ആദ്യമുണ്ടായിരുന്നതും അനന്തകൃഷ്ണൻ്റെ പേരായിരുന്നു.

 

പക്ഷേ, അന്തിമ തീരുമാനം വന്നപ്പോൾ സീറ്റ് ഇതുവരെ കേൾക്കാത്ത പാർട്ടിക്ക് പോയത്തിന്റെ അമ്പരപ്പിലാണ് പ്രവർത്തകർ. മലമ്പുഴയിൽ ഇന്ന് ചേർന്ന പ്രതിഷേധ കണ്‍വൻഷനിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നേതാക്കളും അണികളും നടത്തിയത്. കോൺഗ്രസ് നേതൃത്വം തെറ്റ് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കണ്‍വൻഷനിൽ സംസാരിച്ച എസ്.കെ.അനന്തകൃഷ്ണൻ പറഞ്ഞു.

അതോടൊപ്പം തന്നെ നിങ്ങൾ നിശ്ചയിക്കുന്ന സ്ഥാനാർഥിക്ക് വേണ്ടി പണിയെടുക്കാൻ ഇനി മലമ്പുഴയിലെ പ്രവർത്തകരെ കിട്ടില്ലെന്നും മലമ്പുഴയിൽ ഒരു പ്രവർത്തകൻ പോലും ഇല്ലാത്ത ഘടകകക്ഷിക്ക് സീറ്റ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും അനന്തകൃഷ്ണൻ മുന്നറിയിപ്പ് നൽകി.

നേതൃത്വം തെറ്റുതിരുത്തണമെന്നും കെട്ടിയിറക്കിയ നേതാക്കളെ മലമ്പുഴയ്ക്ക് വേണ്ടെന്നും പരിപാടിയിൽ സംസാരിച്ച മറ്റു നേതാക്കൾ പറയുകയുണ്ടായി. ഇത്തരം നടപടികളിലൂടെ പ്രവര്‍ത്തകരെ അപമാനിക്കുകയാണ് നേതൃത്വമെന്നും അവര്‍ ആരോപിച്ചു. അതേസമയം സ്ഥിരമായി തോൽക്കുന്ന സീറ്റ് പോലും ഘടക കക്ഷികൾക്ക് കൊടുക്കാൻ ചില നേതാക്കൾ സമ്മതിക്കുന്നില്ലെന്ന് മലമ്പുഴ സീറ്റ് വിവാദത്തോട് പ്രതികരിച്ച് കൊണ്ട് കെ.മുരളീധരൻ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (39 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends