ഇക്കുറി ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... കോണ്‍ഗ്രസ് പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. സിപിഎം സ്ഥാനാര്ഥികള്ക്കെതിരെയുണ്ടായത്ര പ്രതിഷേധം ഇവിടെയുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു
ഇക്കുറി ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. സിപിഎം സ്ഥാനാര്ഥികള്ക്കെതിരെയുണ്ടായത്ര പ്രതിഷേധം ഇവിടെയുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെയുള്ള ജനങ്ങളോടും ഈ നാടിനോടും തനിക്കു വൈകാരികമായ ബന്ധമുണ്ട്. ഹരിപ്പാട് നിന്ന് ജനവിധി തേടാനാണ് തന്റെ ആഗ്രഹമെന്നും ചെന്നിത്തല...
ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. നെടുമ്പാശേരിയില്‍ നിന്ന് അദ്ദേഹം ഹരിപ്പാട്ടേക്കു പോയി. രണ്ടു മണിക്ക് മാധ്യമങ്ങളെ കാണും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നു മാത്രമാണ് നേമം.
അവിടെ ഉചിതമായ സ്ഥാനാര്‍ഥിയെ പാര്‍ട്ടി നിയോഗിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. ഇനി ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രം മതിയെന്നും ചെന്നിത്തല പറഞ്ഞു. ഘടക കക്ഷികള്‍ക്കുള്ള സീറ്റുകളും അനുവദിച്ചു.
അവരെല്ലാം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫിനു മികച്ച സ്ഥാനാര്‍ഥികളുണ്ടെന്നും വന്‍ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം വിശദമാക്കി.
https://www.facebook.com/Malayalivartha