Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ചില ദുരന്തങ്ങള്‍ മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ എത്ര തന്നെ ആയാലും മനുഷ്യരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം ചില ദുരന്തങ്ങളെ കുറിച്ച് അറിയാം... പലതും ഉറക്കം കെടുത്തും, ചിലത് കരയിക്കും... മറ്റ് ചിലത് അനുഭവപാഠങ്ങളാകും

13 MARCH 2021 03:09 PM IST
മലയാളി വാര്‍ത്ത


ചില ദുരന്തങ്ങള്‍ മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ എത്ര തന്നെ ആയാലും മനുഷ്യരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം ചില ദുരന്തങ്ങളെ കുറിച്ച് അറിയാം... പലതും ഉറക്കം കെടുത്തും,  ചിലത് കരയിക്കും... മറ്റ് ചിലത് അനുഭവപാഠങ്ങളാകും.

 

2010 ലെ ഹെയ്തി ഭൂമികുലുക്കം ഇന്നും ലോകത്തിന് നടുക്കുന്ന ഓര്‍മയാണ്. 7.0 സ്‌കെയില്‍ ഭൂചലനത്തില്‍ 220,000 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു, ഭൂകമ്പം അന്താരാഷ്ട്ര സഹായങ്ങളിലെ പിഴവുകളും വെളിപ്പെടുത്തി. മെഡിക്കല്‍ ടീമുകളെ നിശ്ചയിക്കാനും അവയുടെ അംഗീകാരത്തിനുമായി ലോകാരോഗ്യ സംഘടന പുതിയ നടപടിക്രമങ്ങള്‍ വരെ വികസിപ്പിച്ചത് ഈ ദുരന്തത്തിന് ശേഷമാണ്.

 

ഹെയ്തില്‍ നിന്നും തഹോകുവിലേയ്ക്ക് പോകുമ്പോള്‍ തഹോകു ഭൂചലനം, സുനാമി, ഫുകുഷിമ ഡൈചി ന്യൂക്ലിയര്‍ ദുരന്തം എന്നിവ 2011നെ പിടിച്ചുകുലിക്കിയത് ചില്ലറക്കൊന്നുമല്ല. 9.0 സ്‌കെയില്‍ ഭൂചലനത്തില്‍ 20,000 പേര്‍ കൊല്ലപ്പെട്ടു

 

1986 ലെ ചെര്‍ണോബില്‍ ദുരന്തത്തെ പോലെ ഫുകുഷിമ ഡൈചി വൈദ്യുത നിലയത്തില്‍ നിന്ന് വലിയ തോതില്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചോര്‍ന്നു. ആ ദുരന്തത്തിന്റെ ആഘാതം ഇന്നും നടക്കുന്ന ഓര്‍മയാണ് ലോകത്തിന്.

 

2012ലെ സാന്‍ഡി ചുഴലിക്കാറ്റ് കാറ്റുകളുടെ താണ്ഡവത്തെ ജനത എത്രത്തോളം പേടിക്കുന്നു എന്ന് അടയാളപ്പെടുത്തുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ മാത്രം നൂറിലധികം ആളുകള്‍ മരിച്ചു.. അന്ന് വരെ സുരക്ഷിതരെന്ന് കരുതി ജീവിച്ചിരുന്ന അമേരിക്കന്‍ ജനതയുടെ കണ്ണ് തുറപ്പിച്ച പ്രകൃതി ദുരന്തം ആയിരുന്നു ഇത്.

 

2013 ല്‍ ഹയാന്‍ ടൈഫൂണ്‍ ആണ് വിറപ്പിച്ചത് ലോകത്തെയാകെ. മണിക്കൂറില്‍ 200 മൈല്‍ വേഗതയില്‍ വന്ന ഈ കാറ്റഗറി 5 സൂപ്പര്‍ ടൈഫൂണ്‍'' ഫിലിപ്പീന്‍സിനെ തകര്‍ത്തു. കൊടുങ്കാറ്റില്‍ ഏകദേശം 7,000 പേര്‍ കൊല്ലപ്പെടുകയും 4 ദശലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.

 

2014 മുതല്‍ 2016 വരെ ലോകത്തെ മുള്മുനയില്‍ നിര്‍ത്തിയ വെസ്റ്റ് ആഫ്രിക്കയിലെ ഇബോള വ്യാപനം. രോഗം ഗ്വിനിയയില്‍ നിന്ന് തുടങ്ങി സിയറ ലിയോണിലേക്കും ലൈബീരിയയിലേക്കും വ്യാപിച്ചു. രണ്ടുവര്‍ഷത്തിനിടെ ഇബോള രോഗം മൂലം 11,000 ത്തിലധികം ആളുകള്‍ മരിച്ചു. അമേരിക്കയിലും യൂറോപ്പിലും എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

2015 ലെ നേപ്പാള്‍ ഭൂചലനം വലിയ വെല്ലുവിളിയാണ് നേപ്പാള്‍ എന്ന രാജ്യത്തിനാകഎ നല്‍കിയത്. 7.8 സ്‌കെയില്‍ ഭൂചലനത്തില്‍ 9000 പേര്‍ കൊല്ലപ്പെട്ടു. ഭൂകമ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വീടുകള്‍ നശിപ്പിക്കുകയും തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഉയരമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

 

ഹാര്‍വി ചുഴലിക്കാറ്റ് 2017 ലാണ് സംഹാര താണ്ഡവമാടിയത്. മണിക്കൂറില്‍ 130 മൈല്‍ വേഗത കൈവരിച്ച കാറ്റഗറി 4 കൊടുങ്കാറ്റായിരുന്നു ഹാര്‍വി. 88 പേര് അന്ന് മരിച്ചു, ആ ദുരന്തം ഒരു സത്യം വെളിപ്പെടുത്തി: വെള്ളപൊക്കമാണ്, കാറ്റല്ല, ഒരു ചുഴലിക്കാറ്റിന്റെ ഏറ്റവും അപകടകരമായ ഭാഗം. ഹാര്‍വി തെക്കന്‍ തീരത്തേക്ക് ട്രില്യണ്‍ കണക്കിന് ഗാലന്‍ മഴയാണ് കൊണ്ടുവന്നത്.

 

ഇനി മരിയയിലേയ്ക്ക്...2017 ല്‍ വിനാശകരമായ ആ കൊടുങ്കാറ്റ് ആദ്യം ഡൊമിനിക്കയിലും കാറ്റഗറി 5 ചുഴലിക്കാറ്റായി തുടര്‍ന്ന് പ്യൂര്‍ട്ടോ റിക്കോയിലും ഒരു കാറ്റഗറി 4 ആയി വീശിയപ്പോള്‍, ഇരു രാജ്യങ്ങളും ഇരുട്ടിലായി- പ്യൂര്‍ട്ടോ റിക്കോയിലെ ചില സ്ഥലങ്ങളില്‍ ഒരു വര്‍ഷം വരെ കറന്റ്റ് ഇല്ലായിരുന്നു.

ഇടായ് സൈക്ലോണ്‍ 2019 ലെ വെളളിയിടിയെന്നും പറയാം. കാറ്റഗറി 3 കൊടുങ്കാറ്റ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു, മൊസാംബിക്ക്, സിംബാബ്വെ, മലാവി എന്നിവിടങ്ങളില്‍ നാശം വിതച്ചു. 1,300 പേര്‍ കൊല്ലപ്പെട്ടു; കാര്‍ഷിക ഭൂമി ഉപ്പുവെള്ളത്തില്‍ നിറഞ്ഞു. എല്ലാ ദുരന്തങ്ങളോക്കാളും വന്‍ ആഘാതം ലോകത്തിനും പരിസ്ഥിതിക്കും സമ്മാനിച്ച 2020 ലെ കാട്ടുതീകള്‍ ഇന്നും വലിയ പേടി സ്വപ്‌നമാണ്.

ഓസ്ട്രേലിയയിലെ കാട്ടുതീ 3 ബില്യണ്‍ ജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു. ഉക്രൈനിലെ ചെര്‍ണോബില്‍ പ്രദേശത്തും അമേരിക്കയിലെ കാലിഫോര്‍ണിയയിലെ വ്യാപകമായി കാട്ടുതീ പടര്‍ന്നു. ഇന്ത്യയിലെ ഉത്തരാഖണ്ഡിലും കാട്ടുതീ പടര്‍ന്നിരുന്നു. ഓരോ ദുരന്തങ്ങളും വലിയ ഓര്‍മപ്പെടുത്തലാണ്. പ്രകൃതിയുടേയും പരിസ്ഥിതിയുടേയും നിലനില്‍പില്ലാതെ മനുഷ്യനില്ല എന്ന ഓര്‍മപ്പെടുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (39 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends