Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊടിപാറും പോരാട്ടം ഉറപ്പായി..കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന അങ്കത്തട്ടാണ് പലയിടത്തും

13 MARCH 2021 04:19 PM IST
മലയാളി വാര്‍ത്ത

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊടിപാറും പോരാട്ടം ഉറപ്പായി. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന അങ്കത്തട്ടാണ് പലയിടത്തും.

തൃത്താലയില്‍ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് വ്യതമായ സൂചന . സുരേഷ് ഗോപി തൃശൂരില്‍ അല്ലെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലില്‍. തൃത്താലയില്‍ സിറ്റിങ് എംഎല്‍എ വിടി ബല്‍റാം പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു..രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബല്‍റാം.

സിപിഎമ്മിന്റെ കോട്ട എന്ന് അറിയപ്പെട്ടിരുന്ന തൃത്താല രണ്ട് തവണ കൈവിട്ടുപോയതിന്റെ നിരാശ സിപിഎമ്മിനുണ്ട്. ഇത്തവണ മണ്ഡലം തിരികെ പിടിക്കാന്‍ ശക്തനായ എംബി രാജേഷിനെ ആണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിറകെ രാജേഷ് പ്രചാരണത്തിലും സജീവമായിക്കഴിഞ്ഞു.

ബിജെപിയുടെ തീപ്പൊരി യുവ നേതാക്കളില്‍ ഒരാളാണ് സന്ദീപ് വാര്യര്‍. ഇത്തവണ എംബി രാജേഷിനും വിടി ബല്‍റാമിനും എതിരെ സന്ദീപ് മത്സരിക്കാനിറങ്ങുകയാണെങ്കില്‍ ബിജെപി ക്യാമ്പും സജീവമാകും.


ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കുകയാണ്. സന്ദീപ് വാര്യര്‍ പാലക്കാട് മണ്ഡലത്തിലോ തൃശൂര്‍ മണ്ഡലത്തിലോ ആയിരിക്കും മത്സരിക്കുക എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാലക്കാട് ഇ ശ്രീധരനെ ആണ് ബിജെപി പരിഗണിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദീപിനെ തൃത്താലയിലേക്ക് മാറ്റുന്നത് എന്നാണ് വിവരം.

ബിജെപിയ്ക്ക് ശക്തമായ സ്വാധീനം ഒന്നും അവകാശപ്പെടാനില്ലാത്ത മണ്ഡലം ആണ് തൃത്താല. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രമാനുഗതമായ വളര്‍ച്ച നേടിയിട്ടുണ്ട്. 2011 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ഇവിടെ ലഭിച്ചത് 5,889 വോട്ടുകള്‍ മാത്രമായിരുന്നു. 2016 ല്‍ എത്തിയപ്പോള്‍ അത് 14,510 ആയി.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ 21,838 ആയി വര്‍ദ്ധിച്ചു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 18,918 ആയി കുറഞ്ഞു. തൃത്താല ഇതിനകം തന്നെ സംസ്ഥാന ശ്രദ്ധ നേടിക്കഴിഞ്ഞ മണ്ഡലം ആണ്.

എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിനെ പരാജയപ്പെടുത്തുന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും സിപിഎമ്മിനില്ല. എംബി രാജേഷ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ ഇടത് യുവജന പ്രസ്ഥാനങ്ങളെല്ലാം വലിയ ആവേശത്തിലും ആണ്.

തൃത്താലയില്‍ വിടി ബല്‍റാം സംഘപരിവാറുമായി വോട്ടുകച്ചവടം നടത്തുന്നു എന്ന ഒരു ആരോപണം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഇത്തവണ ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുന്നതിനാല്‍ അത്തരമൊരു ആരോപണത്തിന് സാധ്യതയില്ല. അപ്പോള്‍ ശരിക്കുള്ള പൂരം ഇനി തൃത്താല ഗോദയില്‍ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (38 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends