തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്; മാര്‍ച്ച് 30 നും ഏപ്രില്‍ 2 നും സംസ്ഥാനത്തെ വിവിധസ്ഥലങ്ങളിലെ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം കേരളത്തിലെത്തും. മാര്‍ച്ച് 30 നും ഏപ്രില്‍ 2 നും സംസ്ഥാനത്തെത്തുന്ന മോദി അര ഡസനോളം പരിപാടികളില്‍ പങ്കെടുക്കും. നരേന്ദ്രമോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവരും വിവിധ തിയതികളിലായി സംസ്ഥാനത്ത് എത്തും.
നാല് റാലികളാണ് ഇതുവരെ ബി.ജെ.പി തീരുമാനിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഏതൊക്കെ മണ്ഡലങ്ങളിലായിരിക്കും റാലി എന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മാത്രമേ നിശ്ചയിക്കൂ. സുപ്രധാന മണ്ഡലങ്ങളില്‍ മോദി റാലി നടത്തും. ജില്ലാ കേന്ദ്രങ്ങളിലാവും റാലി.
മാര്‍ച്ച് 24, 25, ഏപ്രില്‍ 3 തിയതികളില്‍ അമിത് ഷായും മാര്‍ച്ച് 27, 31 തിയതികളില്‍ ജെ പി നദ്ദയും കേരളത്തില്‍ എത്തും. രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി എന്നിവര്‍ മാര്‍ച്ച് 28നും യോഗി ആദിത്യനാഥ് മാര്‍ച്ച് 27നും കേരളത്തില്‍ ഉണ്ടാവും. ഖുശ്ബു സുന്ദര്‍ മാര്‍ച്ചിലെ പല തിയതികളില്‍ ഉണ്ടാവും. വിജയശാന്തി ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും ബിജെപി പ്രചാരണത്തിനായി കേരളത്തില്‍ എത്തും.
https://www.facebook.com/Malayalivartha