പാര്‍ട്ടി പറഞ്ഞാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാമെന്ന് കെ. മുരളീധരന്
തിരഞ്ഞെടുപ്പില്‍ നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ എല്‍ഡിഎഫ് ബിജെപി ഗൂഢാലോചന സംശയിക്കുന്നതായി കോണ്‍ഗ്രസ് എംപി കെ. മുരളീധരന്. ഉമ്മന്‍ ചാണ്ടിയോ താനോ നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും മുരളീധരന് വ്യക്തമാക്കി.
അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാമെന്നും മുരളീധരന് വ്യക്തമാക്കി. വ്യക്തിപരമായ ഇമേജ് നോക്കുന്ന ആളല്ല താനെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കാന്‍ സാധ്യതയില്ല. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രചാരണം കൊണ്ടുവന്നത് ശരിയായില്ലെന്നും മണ്ഡലത്തില്‍ വേരോട്ടമുള്ള ആള് സ്ഥാനാര്‍ത്ഥിയായാല്‍ ജയം ഉറപ്പെന്നും കെ. മുരളീധരന് പറഞ്ഞു.
https://www.facebook.com/Malayalivartha