ഒറ്റപ്പാലത്ത് പി ഹരിഗോവിന്ദനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം; ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി
സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ശക്തമായ പ്രതിഷേധം. ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെപിസിസി സെക്രട്ടറിയായ പി ഹരിഗോവിന്ദനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെയാണ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. സരിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സരിന്റെ പേര് നേരത്തെ മണ്ഡലത്തില്‍ സജീവചര്‍ച്ചയായിരുന്നു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ഹരിഗോവിന്ദന്റെ പേര് ഉയര്‍ന്നു വരികയായിരുന്നു.
ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസാണ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടിയത്. സരിന് അനുകൂലമായും കെപിസിസിക്കെതിരേയും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഡോ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ കെപിസിസിയുടെയും എഐസിസിയുടെയും തീരുമാനത്തെ വെട്ടിമാറ്റി മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പെടെ കൂട്ടരാജിക്ക് ഒരുങ്ങി നില്‍ക്കുകയാണെന്നും പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.
https://www.facebook.com/Malayalivartha