ഐ ഫോണ്‍ വിവാദം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ഡി.ജി.പിക്ക് പരാതി നല്കി
വടക്കാഞ്ചേരി ലൈഫ്മിഷന് കെട്ടിടനിര്‍മാണ ഉടമ സന്തോഷ് ഈപ്പന് വാങ്ങി നല്കിയ ഐ ഫോണ്‍ ഉപയോഗിച്ചെന്ന പ്രചാരണത്തിനെതിരെ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ഡി.ജി.പിക്ക് പരാതി നല്കി. വിവാദ ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സാങ്കേതികമായി പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
സന്തോഷ് ഈപ്പന് വാങ്ങി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കൈമാറിയ െഎ ഫോണുകളില്‍ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചതെന്ന് സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് കണ്ടെത്തിയതായി വാര്‍ത്ത വന്നിരുന്നു. മാര്‍ച്ച് ഏഴിന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തനിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് വിനോദിനി ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നല്കിയ പരാതിയില്‍ പറയുന്നു. സന്തോഷ് ഈപ്പന് വാങ്ങിയ െഎ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറും പരാതിക്കൊപ്പം വെച്ചിട്ടുണ്ട്. തന്റെ പേരില്‍ ഒരു സിം നമ്ബറേയുള്ളൂ. ആ നമ്ബറാണോ ആ ഫോണില്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha