Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്

ചവിട്ടി പുറത്താക്കിയവര്‍ തന്നെ... കോണ്‍ഗ്രസില്‍ നിന്നും ചവിട്ടി പുറത്താക്കിയവര്‍ തന്നെ കെ. മുരളീധരനെ നേമത്താക്കി; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സീനുണ്ടാക്കി കളം നിറഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മനസ് മാറി; കെ മുരളീധരനെ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കും

14 MARCH 2021 08:17 AM IST
മലയാളി വാര്‍ത്ത

വെറുക്കപ്പെട്ടവനായി ഒരു കാലത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരന്‍ താരമായിരിക്കുകയാണ്.

തങ്ങളുടെ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ തോല്‍പ്പിക്കാനിറങ്ങിയാല്‍ ആ നേതാക്കളെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിക്കുമെന്ന കെ. സുരേന്ദ്രന്റെ വെല്ലുവിളിയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പഴയ സുരേന്ദ്രനല്ല. പറഞ്ഞാല്‍ പറഞ്ഞതാണ്. കേരളം മൊത്തം ജയിച്ചിട്ട് തങ്ങള്‍ മാത്രം തോറ്റാല്‍ എന്തുണ്ടാകും.

 



അതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഉമ്മന്‍ ചാണ്ടിയും അനുയായികളും പുരപ്പുറത്ത് കയറി സീനുണ്ടാക്കി. നേമത്ത് മത്സരിക്കുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയെ കാണാതായതോടെ പുരപ്പുറത്ത് കയറാന്‍ അറിയാവുന്ന ആരുമില്ലെ എന്ന് പറഞ്ഞ് പഴയ ഉസ്മാനെ വിളിക്കുന്ന ട്രോളാണ് വന്നത്.

ഏതായാലും നേമത്ത് കെ. മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് സൂചന . ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. കെ മുരളീധരന്‍ ഡല്‍ഹിക്ക് തിരിച്ചു. ഇനി പൊങ്ങുക നേമത്തായിരിക്കും.

 



പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മത്സരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അത്രയ്ക്ക് ചീപ്പല്ല ഞാന്‍. പ്രതിഫലത്തിന് വേണ്ടിയല്ല ജീവിക്കുന്നത്. കെ. കരുണാകരന്‍ തന്നെ പഠിപ്പിച്ചത് അതല്ല. ഇഴഞ്ഞുകയറിച്ചെന്ന് സീറ്റ് ചോദിക്കുന്ന ആളല്ല താന്‍. നേമത്ത് മത്സരിക്കാന്‍ തയ്യാറാണോ എന്ന് എ.ഐ.സി.സി അംഗങ്ങളോ ഉമ്മന്‍ചാണ്ടിയോ മുല്ലപ്പള്ളിയോ ചെന്നിത്തലയോ തന്നോട് ചോദിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് മത്സരിക്കാന്‍ താന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ വാര്‍ത്ത വന്നതെന്ന് അറിയില്ല. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാം.

ഉമ്മന്‍ചാണ്ടിയുടെ പേര് നേമത്തേക്ക് വന്നതിന് പിന്നില്‍ സംഘടിതമായ ശ്രമങ്ങളുണ്ട്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. ഉമ്മന്‍ചാണ്ടി മാറിയാല്‍ പുതുപ്പള്ളിയില്‍ തിരിച്ചടിയുണ്ടാകും. നേമം കോണ്‍ഗ്രസ് ഏറ്റെടുത്ത ശേഷം ശക്തര്‍, ദുര്‍ബലര്‍ എന്ന വാദങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തപ്പോള്‍ത്തന്നെ തര്‍ക്കങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു.

 



കേന്ദ്രമന്ത്രിയാക്കും എന്ന് മോഹിച്ചിട്ടല്ല വടകരയില്‍ മത്സരിച്ചത്. കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി ഭരിച്ചാല്‍പോലും ആന്റണി, തരൂര്‍, കൊടിക്കുന്നില്‍ എന്നീ മുന്‍ മന്ത്രിമാരും ഘടകകക്ഷി നേതാക്കളുമുള്ളപ്പോള്‍ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് എനിക്കുറപ്പാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടേണ്ട കാര്യമില്ല. ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം നേതൃത്വം കളയരുത്. സ്ഥിരമായി തോല്‍ക്കുന്ന സീറ്റുകളെങ്കിലും ഘടകകക്ഷികള്‍ക്ക് കൊടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ എങ്ങനെയാണ് മുന്നോട്ട് പോവുകയെന്നും കെ. മുരളീധരന്‍ ചോദിച്ചു.

എരണംകെട്ടവന്‍ ഭരിച്ചാല്‍ ദോഷമാണെന്നാണ് പൊതുവേ പറയാറുള്ളതെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓണമോ പെരുന്നാളോ ക്രിസ്മസോ തൃശൂര്‍ പൂരമോ ആഘോഷിക്കാനായിട്ടില്ല. അഞ്ചുവര്‍ഷവും ദുരന്തത്തില്‍ നിന്ന് ദുരന്തത്തിലേക്കുള്ള യാത്രയാണ് കണ്ടത്. ഭരിക്കുന്നവര്‍ ദുഷ്ട പ്രവൃത്തി ചെയ്താല്‍ നാട്ടില്‍ ദുരന്തമുണ്ടാവും.

 



ആകാശവും ഭൂമിയും വിറ്റവര്‍ കേന്ദ്രവും കടല്‍ വിറ്റവര്‍ കേരളവും ഭരിക്കുകയാണ്. കിറ്റ് കൊടുത്താല്‍ എല്ലാ പാപവും തീരില്ല. പാവങ്ങളെ സഹായിക്കുന്ന കാരുണ്യ പദ്ധതി ഇല്ലാതാക്കുകയും എല്ലാം വിറ്റുതുലയ്ക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു. എന്തായാലും ഇനി മുരളീധരന്റെ ഒന്നൊന്നര വരവ് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട മറച്ച് ദിലീപ് കോടതിയിലേക്ക്....!! INNOVA-യുടെ പിന്നാലെ ചേർസിങ്... ഉഫ് ദിലീപിന്റെ ഗതികേട് ..!  (4 minutes ago)

ചരിത്രത്തിലാദ്യമായി അമേരിക്കൻ എം.എൽ.എസ് കപ്പ് നേടി  (4 minutes ago)

പവന് 200 രൂപയുടെ വർദ്ധനവ്  (7 minutes ago)

പവന് 200 രൂപയുടെ വർദ്ധനവ്  (17 minutes ago)

കർണാടക സ്വദേശിയായ അയ്യപ്പഭക്തൻ മരിച്ചു....  (26 minutes ago)

വിധി ഇന്ന് ഇല്ല അവസാന നിമിഷം ട്വിസ്റ്റ് വിധി മാറ്റി വയ്ക്കണം 11 മണിക്ക് ANTICLIMAX..?!  (41 minutes ago)

നാസിക്കിൽ 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ്  (43 minutes ago)

ഇന്ന് ലോക്സഭയിൽ പ്രത്യേക ചർച്ച...  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല  (1 hour ago)

58 കാരിയുടെ പഴ്സ് മോഷ്ടിച്ച രണ്ട് യുവതികൾ പിടിയിൽ  (2 hours ago)

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾ, ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹന ഭാഗ്യം തുടങ്ങിയവ  (2 hours ago)

മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി  (2 hours ago)

ജർമനി ഫൈനലിൽ സ്‌പെയിനിനെ നേരിടും...  (2 hours ago)

Malayali Vartha Recommends