Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

താമരക്കുളത്തില്‍ വീണു... നേമത്ത് കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ വാടക വീടെടുത്ത കുമ്മനത്തെ സേഫാക്കി ബിജെപി; സുരേഷ് ഗോപിയെ മാസായി ഇറക്കി അമിത് ഷാ നേരിട്ടു കളിച്ചു; വിജയത്തില്‍ കുറഞ്ഞ് ഒന്നും അമിത് ഷാ പ്രതീക്ഷിക്കുന്നില്ല

14 MARCH 2021 08:26 AM IST
മലയാളി വാര്‍ത്ത

പാവം കുമ്മനം. എവിടെയെങ്കിലും ജയിക്കുമെന്ന് കണ്ടാല്‍ അവിടെയെല്ലാം തടയിട്ട് കുമ്മനത്തെ തോല്‍പ്പിക്കുക കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റുകാരുടേയും പതിവാണ്.

അല്ലെങ്കില്‍ നോക്കണേ നേമത്ത് മാസങ്ങള്‍ക്ക് മുമ്പ് വാടക വീടെടുത്ത് പ്രവര്‍ത്തിച്ച് വന്നതാണ്. അന്നൊന്നും ആര്‍ക്കും വേണ്ടായിരുന്നു. ഇപ്പോള്‍ കുമ്മനം ജയിക്കുമെന്നായപ്പോള്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കണ്ണുവച്ചു. അവസാനം വരുന്നത് മുരളീധരനാണ്.

 



ഇതോടെ പാവങ്ങളുടെ ഗുജറാത്തായ നേമത്തേയും കുമ്മനത്തേയും ഒരു പോലെ സംരക്ഷിക്കാന്‍ അമിത്ഷാ നേരിട്ട് കാര്യങ്ങള്‍ ഏറ്റെടുത്തു.

നേമത്ത് കോണ്‍ഗ്രസിന്റെ കരുത്തനെ വീഴ്ത്താന്‍ സുരേഷ് ഗോപി വരും. സുരേഷ് ഗോപിയുടെ മുമ്പില്‍ കെ. മുരളീധരന്‍ ഒന്നുമല്ലാതായി മാറും. സുരേഷ് ഗോപിയുടെ തീപാറുന്ന ഡയലോഗ്‌സ് നേമത്തെ മാറ്റി മറിക്കും.

 



നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്ന സാഹചര്യത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാന നിമിഷം മാറ്റത്തിന് സാദ്ധ്യതയെന്ന് വിവരം.

കുമ്മനം രാജശേഖരനെ നിര്‍ദേശിച്ചിരുന്ന നേമത്ത് സുരേഷ് ഗോപി കൂടി ബി ജെ പിയുടെ പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നേമം കൂടാതെ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശ്ശൂര്‍ തുടങ്ങി എപ്ലസ് മണ്ഡലങ്ങളിലേക്കും ബി ജെ പി സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.

 



സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്, ചാത്തന്നൂരില്‍ ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്ന നിലപാടെടുത്ത ശോഭ, മത്സരിക്കുകയാണെങ്കില്‍ കഴക്കൂട്ടം തിരഞ്ഞെടുത്തേക്കുമെന്നാണ് വിവരം.

കെ സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി കെ പത്മനാഭന്‍ മത്സരിച്ചേക്കും. കൊട്ടാരക്കരയില്‍ ചലച്ചിത്ര താരം വിനു മോഹന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃത്താലയില്‍ സന്ദീപ് വാര്യര്‍ മത്സരിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.പാര്‍ട്ടി പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങളെന്നാണ് സൂചന.

 



ഷൂട്ടിംഗ് തിരക്ക് കാരണം മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ അറിയിച്ചതാണ്. എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മാറി നില്‍ക്കുന്നത് ശരിയല്ല എന്ന നിലപാടിലായിരുന്നു സംസ്ഥാന ബിജെപി നേതൃത്വം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നേമത്ത് കാര്യങ്ങള്‍ മാറി മറിഞ്ഞതോടെ സുരേഷ് ഗോപിയല്ലാതെ മറ്റൊരു ചിന്ത അല്ലാതായി.

ഉമ്മന്‍ ചാണ്ടിയോ കെ. മുരളീധരനോ എത്തിയാല്‍ കുമ്മനം രാജശേഖരന്‍ ശരിയായ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചിന്തയില്‍ നിന്നാണ് സുരേഷ് ഗോപിയുടെ പേരുകൂടി നേമത്ത് ഉള്‍പ്പെടുത്തിയത്. നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുവെന്നാണ് സുരേഷ് ഗോപിയെ കേന്ദ്രനേതൃത്വം കഴിഞ്ഞദിവസം വിളിച്ചറിയിച്ചത്.

 



പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനൊപ്പം സംസ്ഥാനത്ത് പ്രധാനപ്പെട്ട മത്സരം നടക്കുന്ന മണ്ഡലങ്ങളിലും ബി.ജെ.പിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. നേമത്ത് കെ. മുരളീധരന്‍ ഉറപ്പായതോടെ സുരേഷ് ഗോപി ഉടന്‍ നേമത്ത് പറന്നിറങ്ങും. ഇതോടെ മുരളീധരന്‍ പാടുപെടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends