Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ചെന്നിത്തലയോടാ കളി... ഉമ്മന്‍ചാണ്ടി പുരപ്പുറത്ത് ആളെക്കയറ്റി നൈസായി താഴെയിറക്കി സേഫായപ്പോള്‍ ചെന്നിത്തല ഗ്രൂപ്പ് നേതാവ് ബിന്ദു കൃഷ്ണ കണ്ണീര് കൊണ്ട് ഡല്‍ഹിയെ വരെ കരയിപ്പിച്ചു; ബിന്ദുകൃഷ്ണയെ കുണ്ടറയ്ക്ക് കെട്ടുകെട്ടിക്കാനിരുന്നവര്‍ രായ്ക്ക് രാമാനം കുണ്ടറയ്ക്ക് പോകേണ്ട ഗതി വന്നു

14 MARCH 2021 09:02 AM IST
മലയാളി വാര്‍ത്ത

ഇന്നലെ രണ്ടാം ശനിയാഴ്ച സീനുകളുടെ ദിവസമായിരുന്നു. പുതുപ്പള്ളി വീട്ടില്‍ ആളെക്കൂട്ടി ഡല്‍ഹിയില്‍ നിന്നെത്തിയ ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയ സീന്‍ കണ്ട് മലയാളികള്‍ ചിരിയടക്കി.

അതിനിടയ്ക്ക് രംഗം കൊഴുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തട്ടിന്‍പുറത്തും കയറ്റി. അവസാനം എല്ലാം ശാന്തമാക്കി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞു. തന്റെ സീറ്റ് ഉറപ്പിച്ചതാണ്. പുതുപ്പള്ളി വിട്ട് പോകില്ലെന്ന്. എയര്‍പോര്‍ട്ടില്‍ കാത്ത് നിന്ന പത്രക്കാരോട് ഇത് തുറന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ സീനുണ്ടാക്കേണ്ടി വരില്ലായിരുന്നു. അങ്ങനെ ചെന്നിത്തലയെ നിഷ്പ്രഭമാക്കി ഉമ്മന്‍ചാണ്ടി സ്റ്റാറായി.

 



ഇതോടെ ട്രോളുകളുടെ പെരുമഴയായി. പുരപ്പുറത്ത് കയറാനറിയാവുന്ന ആരുമില്ലേയെന്ന് ഉസ്മാനോട് ചെന്നിതത്തല ചോദിക്കുന്ന ട്രോളാണ് ഏറെ ഹിറ്റായത്.

ഉച്ചകഴിഞ്ഞപ്പോഴാണ് കൊല്ലത്ത് നിന്നും ചെന്നിത്തലയുടെ ബുദ്ധി പ്രവര്‍ത്തിച്ചത്. ഡിസിസി ഓഫീസിലെ ബിന്ദു കൃഷ്ണയുടെ കൂട്ടക്കരരച്ചില്‍ കേട്ട് മലയാളികളുടെ ഉച്ചയുറക്കം പോയി. കരയണമെങ്കില്‍ ചാനലുകാരെ വിളിച്ച് കരയണമായിരുന്നോ. ഡിസിസി ഓഫീസ് അടച്ചിട്ട് കരയാമായിരുന്നില്ലേ. എവിടെ, എങ്കില്‍ കുണ്ടറയ്ക്ക് പോകേണ്ടി വരുമായിരുന്നു. ഇപ്പോള്‍ വിഷ്ണുനാഥിനെ കുണ്ടറയ്ക്ക് കെട്ടു കെട്ടിച്ചു.

 



അവസാനം ആ കരച്ചിലിനും കൂട്ട രാജിക്കും ഫലമായി. കൊല്ലത്ത് സ്ഥാനാര്‍ഥിയാകുമെന്ന് അറിയിപ്പ് ലഭിച്ചെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ബ്ലോക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിക്കത്ത് ജില്ലാ അധ്യക്ഷയ്ക്ക് കൈമാറിയിരുന്നു. പിന്തുണ അറിയിക്കാനെത്തിയ മല്‍സ്യതൊഴിലാളി സ്ത്രീകള്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ കണ്ണീരണയുകയും ചെയ്തു.

 



ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജിയാണ് ഉണ്ടായത്. മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരായിരുന്നു. എന്നാല്‍ ഡല്‍ഹി ചര്‍ച്ചകളില്‍ എഐസിസി സെക്രട്ടറിയായ പി.സി വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നു വന്നു. ഉമ്മന്‍ ചാണ്ടിയാണ് വിഷ്ണുനാഥിനെ നിര്‍ദേശിച്ചത്.

നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലം കോണ്‍ഗ്രസ് ഓഫീസില്‍ വൈകാരിക നിമിഷങ്ങള്‍ ഉണ്ടായി. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദുകൃഷ്ണ വികരാധീതയായത്.

 



ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും, മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേ സമയം തന്നോട് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ധര്‍മടത്തടക്കം മറ്റെവിടേയും താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ജില്ലയില്‍ മത്സരിക്കുകയാണെങ്കില്‍ അത് കൊല്ലത്ത് മാത്രമാകുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ഇല്ലെങ്കില്‍ താന്‍ മത്സര രംഗത്തേക്കില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ധര്‍മടത്ത് പോയി മത്സരിക്കാന്‍ തയ്യാറാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

 



തന്നോട് പാര്‍ട്ടി നേതൃത്വം കുണ്ടറയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടെന്നും അത് താന്‍ നിരാകരച്ചെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു. അതേ സമയം കുണ്ടറയില്‍ വിജയസാധ്യത ഇല്ലാത്തത് കൊണ്ടല്ല മത്സരിക്കാത്തതെന്നും മുന്നൊരുക്കങ്ങളില്ലാത്തതിനാലാണെന്നും ഡിസിസി അധ്യക്ഷകൂടിയായ ബിന്ദു കൃഷ്ണ പറഞ്ഞു.

കൊല്ലം ഡിസിസി ഓഫീസ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. അങ്ങനെ ഇന്നലെ പൊട്ടിക്കരഞ്ഞ ബിന്ദു കൃഷ്ണ നല്ല നടിയായി പൊട്ടിച്ചിരിച്ച് ഇന്നിറങ്ങും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends