Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഞങ്ങടെ ഓമന കുഞ്ഞൂഞ്ഞേ... പുതുപ്പള്ളിയില്‍ നട്ടുച്ചയ്ക്ക് നടന്ന പുരപ്പുറം കയറല്‍ വൈറലായി; പുതുപ്പള്ളിയിലെ നാടകീയരംഗങ്ങള്‍ ട്രോള്‍മഴയുമായി സമൂഹമാധ്യമങ്ങള്‍; ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് അയക്കാതിരിക്കാന്‍ നടന്ന പൊറോട്ട് നാടകത്തെ മലയാളി കലാകാരന്‍മാര്‍ തേച്ചൊട്ടിച്ചു

14 MARCH 2021 09:05 AM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പുതുപ്പള്ളിയിലെ നാടകീയ രംഗങ്ങള്‍ നമ്മള്‍ കണ്ടതാണ്.

അപ്പോള്‍ തന്നെ മലയാളിയുടെ ഉള്ളം ചിരിച്ചു. അവിടെ പുരപ്പുറത്ത് കയറുന്നു, ആകാശത്തോളം വലിപ്പമുള്ള ഫ്‌ളക്‌സ്, നേതാക്കളുടെ നിലവിളി, പിന്നാലെ മാസായി ഉമ്മന്‍ ചാണ്ടിയുടെ വരവ്.

 



ഒന്നും തെറ്റിയില്ല എല്ലാം ആഘോഷമാക്കി സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോള്‍. നേമത്തേക്ക് ഉമ്മന്‍ ചാണ്ടിയെ വിട്ടു കൊടുക്കില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജയ് വിളികളെ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ പ്രശസ്തമായ ഡയലോഗായ 'അയ്യോ അച്ഛാ പോവല്ലേ...' രംഗം ചേര്‍ത്ത് ട്രോളിയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസമുയര്‍ന്നത്.

അതേസമയം പുതുപ്പള്ളിക്ക് പുറമേ നേമത്തും ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന സൂചനകളും ട്രോളിന് വിഷയമായി. നേമത്തെ സസ്‌പെന്‍സ് നീളുന്നതിനാല്‍ സ്ഥാനാര്‍ഥി പച്ചക്കുളം വാസുവാണെന്നും ട്രോളുണ്ട്. കോട്ടയം കുഞ്ഞച്ചന്‍ സിനിമയില്‍ മോഹന്‍ലാലിനു പകരം ഉദ്ഘാടനം ചെയ്യാന്‍ വന്നു തമാശ സൃഷ്ടിച്ച നടന്‍ കൃഷ്ണന്‍കുട്ടിനായര്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് മറ്റൊരു ട്രോള്‍.

 



ഉമ്മന്‍ ചാണ്ടിയുടെ വീട്ടിനു മുകളില്‍ പ്രതിഷേധിച്ച അണികയറിതിനെ പരിഹസിച്ചും ട്രോളുണ്ട്. രമേശ് ചെന്നിത്തലക്ക് വേണ്ടി പുരപ്പുറത്തു കയറി കൂവാന്‍ ഒരാളെ അടിയന്തരമായി കിട്ടിയില്ലെങ്കില്‍ പുള്ളി കൂടും കുടുക്കയുമെടുത്ത് നേമത്ത് പോകേണ്ടി വരുമല്ലൊ... ആരുമില്ലേ ഇവിടെ ഒരത്യാവശ്യത്തിന് പുരപ്പുറത്ത് കയറാന്‍... എന്നാണൊരു ട്രോള്‍. വധു ഡോക്ടറാണ് എന്ന സിനിമയില്‍ ഇന്ദ്രന്‍സ് പുരപ്പുറത്ത് കയറിയിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ചില ട്രോളുകള്‍.

സന്ദേശം സിനിമയില്‍ തുടങ്ങി മീശമാധവന്‍, ചിന്താവിഷ്ടയായ ശ്യാമള, മീശമാധവന്‍, ആട് തുടങ്ങിയ സിനിമകളിലെയൊക്കെ നര്‍മ്മ രംഗങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയാണ് പുതുപ്പള്ളി പ്രതിഷേധത്തെ ട്രോളന്മാര്‍ ആഘോഷിച്ചത്.

 



നിരവധി ട്രോള്‍ പോസ്റ്ററുകളാണ് ഉമ്മന്‍ ചാണ്ടിയേയും കോണ്‍ഗ്രസിനേയും പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അദ്ദേഹത്തിനെ നേമത്തേക്ക് വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ചിലര്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയുടെ വീടീന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് വീടിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനെ ട്രോളി കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പുതുപ്പള്ളിയില്‍ പ്രവര്‍ത്തകരരുടെ പ്രകടനം, വാര്‍ത്ത കാണുന്ന മലയാളികള്‍, നേമത്ത് മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് അറിയാവുന്ന ചേണ്ടി ചാറിന്റെ ഓരോരോ നമ്പറുകളേ'

 



അയ്യോ അച്ഛാ പോകല്ല അയ്യോ അച്ഛാ പോകല്ലേ ആര്‍ക്കും സംശയമൊന്നും ഇല്ലല്ലോ.. ല്ലേ... മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പോലും സ്വന്തം സീറ്റുറപ്പിക്കാന്‍ ഇത്രയും നാറിയ നാടകം കളിക്കേണ്ടി വന്നിട്ടില്ല. എന്നാണ് മറ്റൊരു പോസ്റ്റ്. അതേസമയം അങ്ങ് ഹരിപ്പാട് ആര്‍.സി. ഹൗസില്‍ ഹലോ ഉസ്മാന്‍... ഇവിടെ പുരപ്പുറത്ത് കേറാന്‍ ഒരാള് വേണം. എന്നിങ്ങനെയുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും ഉമ്മന്‍ ചാണ്ടിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തെ ട്രോളി രംഗത്തെത്തിയിരുന്നു. അയ്യോ അച്ഛാ പോവല്ലേ...' എന്നാണ് റഹിം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

വധു ഡോക്ടറാണ് എന്ന സിനിമയില്‍ ഇന്ദ്രന്‍സ് പുരപ്പുറത്ത് കയറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് റഹീമിന്റെ പോസ്റ്റ്.'ഞങ്ങളെ കൂഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്'' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഒത്തുകൂടിയത്. എന്തായാലും ഫലം കണ്ടു ഉമ്മന്‍ ചാണ്ടിക്ക് നേമത്തേക്ക് പോകേണ്ടി വന്നില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends