Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പഴയ കിങ്ങിണിക്കുട്ടനല്ല... ഒരു നേമം കൊണ്ട് കേരളം ഭരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് വന്നതോടെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കളം വിട്ടു; കിട്ടിയ അവസരം മുതലാക്കി വെല്ലുവിളി ഏറ്റെടുത്ത കെ. മുരളീധരന്‍ താരമാകുമ്പോള്‍ ചങ്കിടിക്കുന്നത് ചെന്നിത്തലയ്ക്ക്; മുരളീധരന്‍ ജയിച്ചാല്‍ ബാധ്യതയാകുമെന്നതിനാല്‍ കളി തുടങ്ങി

14 MARCH 2021 09:43 AM IST
മലയാളി വാര്‍ത്ത

വെറുതേ ഉറങ്ങിക്കിടന്ന നേമത്തെ തട്ടിയുണര്‍ത്തിയത് കെ. മുരളീധരന് വേണ്ടിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വെല്ലുവിളി ഏറ്റെടുക്കാതെ വന്നപ്പോള്‍ ധൈര്യസമേതം മുന്നോട്ട് വന്ന കെ മുരളീധരന്‍ താരമായിരിക്കുകയാണ്.

ഇതോടെ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാകുന്നത്. മുരളീധരന്‍ ജയിച്ച് വന്നാല്‍ വലിയ വെല്ലുവിളിയാകും. അതിനാല്‍ തന്നെ മുരളീധരനെ വാഴ്ത്തുന്നതിന് പകരം വീഴ്ത്താനായിരിക്കും ശ്രമിക്കുക.

 



ഒരു തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിനത്തിലെന്ന പോലെ ആകാംക്ഷയുടെ മുള്‍മുനയിലാണ് നേമം. യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി ഇന്നു കണ്ണൂം കാതു കൂര്‍പ്പിച്ചിരിക്കുന്നത് നേമത്തുള്ളവര്‍ മാത്രമല്ല, കേരളമാകെയാണ്.

എല്‍ഡിഎഫിനായി വി. ശിവന്‍കുട്ടി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ കളത്തിലിറങ്ങിയിരുന്നു. ഏറെനാളായി നേമം നാടാക്കി മാറ്റിയ കുമ്മനം രാജശേഖരന്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയാവുകയും യുഡിഎഫ് തുറുപ്പു ചീട്ടായി ഒരു വമ്പന്‍ കൂടി എത്തുകയും ചെയ്താല്‍ വലിയ പോരാട്ടമായി മാറും.

 



യുഡിഎഫില്‍ ആരെന്നത് ഒരാഴ്ച മുന്‍പുവരെ വലിയ ചര്‍ച്ചാ വിഷയമായിരുന്നില്ല. കഴിഞ്ഞ 2 തവണയെന്ന പോലെ ഘടക കക്ഷികളിലാര്‍ക്കെങ്കിലുമാവും സീറ്റെന്നു കരുതിയവരാണ് ഏറെ.

പക്ഷേ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ ഉമ്മന്‍ ചാണ്ടി നേമത്തേയ്ക്ക് എന്ന വാര്‍ത്ത വന്നതോടെ സ്ഥിതി മാറി. അങ്ങനെയെങ്കില്‍ കുമ്മനം മണ്ഡലം മാറുമെന്ന അഭ്യൂഹവും പരന്നു. ഒടുവില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ തുടര്‍ന്നേക്കുമെന്ന സംസാരവുമെത്തി. സസ്‌പെന്‍സുകള്‍ക്കെല്ലാം ഇന്ന് ഉത്തരമാവും.

 



കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ദുര്‍ബലമാണിവിടെ. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒറ്റ ഡിവിഷനില്‍ പോലും യുഡിഎഫ് ജയിച്ചില്ലെന്നു മാത്രമല്ല, ഭൂരിഭാഗം സ്ഥലങ്ങളിലും മൂന്നാം സ്ഥാനത്തുമാണ്. അങ്ങനെയൊരു സ്ഥലത്തു സംഘടനയെ ഉത്തേജിപ്പിക്കാനും സംഘടനാ ബലത്തിനപ്പുറം വോട്ട് പിടിക്കാനും കരുത്തന്‍ തന്നെ വേണമെന്ന കാര്യത്തില്‍ യുഡിഎഫിനു സംശയമില്ല.

ശക്തനായ സ്ഥാനാര്‍ഥി വന്ന് യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്കു പോകാതെ പിടിച്ചാല്‍ അത് ശിവന്‍കുട്ടിയുടെ വിജയം ഉറപ്പാക്കുമെന്ന് സിപിഎം പറയുന്നു. യുഡിഎഫ് തരംഗമുണ്ടായ ലോക്‌സഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് അനുകൂലമായ തദ്ദേശ തിരഞ്ഞെടുപ്പിലും ഒപ്പം നിന്ന നേമം ആരൊക്കെ വന്നാലും കൈവിടില്ലെന്നാണു ബിജെപിക്കാരുടെ വിശ്വാസം.

 



അതേസമയം അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍, നേമത്ത് കെ. മുരളീധരന്‍ എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണു വിവരം. മുരളീധരനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു.

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മല്‍സരത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും മല്‍സരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളില്‍ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളില്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ പ്രഖ്യാപനം ഞായര്‍ രാവിലെ ഉണ്ടാകുമെന്നാണ് സൂചന.

 



നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കണമെങ്കില്‍ ഹൈക്കമാന്‍ഡിന്റെ പ്രത്യേക അനുമതി വേണമെന്ന് നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. കെ. മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends