Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എ ഗ്രൂപ്പിന് സംശയം... ബി ജെ പിയുടെ കോട്ടയായ നേമത്ത് നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഇല്ലാതാക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതായി എ ഗ്രൂപ്പിന് സംശയിക്കുന്നു

14 MARCH 2021 09:35 AM IST
മലയാളി വാര്‍ത്ത

നേമത്തിനായി കെ. മുരളീധരനെ ഡല്‍ഹിക്ക് വിളിപ്പിച്ചതും ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദം കാരണമാണെന്നാണ് സൂചന. ചെന്നിത്തലയുടെ തന്ത്രങ്ങള്‍ പൊളിക്കാന്‍ മുരളിയെ നേമത്ത് ഇറക്കണമെന്ന് വാശി പിടിച്ചതും ഉമ്മന്‍ ചാണ്ടി തന്നെ.

അങ്ങനെ കേരള ഭരണം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലെത്തി.പരസ്പര വിശ്വാസം നഷ്ടപ്പെട്ട നൗകയായി മാറിയ കോണ്‍ഗ്രസ് വല്ലാത്ത പ്രതിസന്ധിയിലാണ് എത്തിയിരിക്കുന്നത്.

 



ഉമ്മന്‍ ചാണ്ടിയെ നേമത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത് ഗൂഢ ലക്ഷ്യം ഉള്ളവരാണെന്ന കെ. മുരളീധരന്റെ തുറന്നു പറച്ചിലിന് പിന്നിലുള്ളതും ഉമ്മന്‍ ചാണ്ടി തന്നെയാണ്.

ഹൈക്കമാന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങി നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ സന്നദ്ധതയറിയിച്ചെന്ന സൂചന പുറത്തുവരുമ്പോള്‍ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടിയുമായി അടുത്തു നില്‍ക്കുന്നവര്‍ കരുതുന്നു.

 

 



നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ബന്ധിക്കില്ലെന്നും സ്വയം തീരുമാനിക്കാമെന്നും രാഹുല്‍ ഗാന്ധി നിലപാടെടുത്തതായാണ് വിവരം.

ചെന്നിത്തലയെ വെട്ടി മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് ചെന്നിത്തല നല്‍കിയ പണിയാണ് നേമമെന്ന് എ ഗ്രൂപ്പുകള്‍ കരുതുന്നു.



അണികള്‍ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞില്ല. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. പുതുപ്പള്ളി വിടില്ലെന്ന് മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

താന്‍ നേമത്ത് നിന്ന് തെരഞ്ഞടുക്കപ്പെട്ടാലും പുതുപ്പള്ളി വിടില്ലെന്ന സൂചനയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. ചിലപ്പോള്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചേക്കാം.



നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ നിലവിലെ പട്ടികയില്‍ തന്റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തില്‍ ദേശീയ, സംസ്ഥാനനേതൃത്വങ്ങള്‍ ഇടപെടില്ല. തന്റെ പേര് ആരും നേമത്ത് നിര്‍ദേശിച്ചിട്ടില്ല. പുതുപ്പള്ളിയില്‍ തന്റെ പേര് നിലവിലെ പട്ടികയില്‍ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

കെ.സി. ജോസഫാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ട് പോലും അദ്ദേഹത്തിന് സീറ്റ് നല്‍കിയില്ല. ഉമ്മന്‍ ചാണ്ടിയുടെ മുഖമാണ് കെ.സി. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് രംഗത്ത് വന്നതില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ മനസ് മനസിലാക്കാം. . ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ വീണ്ടും ജനവിധി തേടണം. ഉമ്മന്‍ചാണ്ടി നേമത്ത് പോയാല്‍ യുഡിഎഫ് കേരളം പിടിക്കുമോയെന്നും കെ.സി.ജോസഫ് ചോദിച്ചു.

 


കെ.സി.ജോസഫിന് സീറ്റുറപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉമ്മന്‍ ചാണ്ടി ചെലുത്തിയത് എന്നാണ് സൂചന. കാഞ്ഞിരപ്പള്ളി സീറ്റില്‍ കെസിക്കായി ഉമ്മന്‍ ചാണ്ടി വാദിച്ചെങ്കിലും ഹൈക്കമാന്‍ഡ് ഇതിനു തടയിട്ടു. ഉമ്മന്‍ ചാണ്ടി നേമത്ത് ഇറങ്ങുകയാണെങ്കിലും പുതുപ്പള്ളി പിടിക്കാന്‍ കെ.സി.ജോസഫിനെ എഗ്രൂപ്പ് ഇറക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

അതേസമയം മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിനെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്ക് വിളിപ്പിച്ചു. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ ലതികാ സുഭാഷിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവരില്ലെന്നാണ് സൂചന. ലതികയെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി അവരെ കാണുന്നതെന്നാണ് കേള്‍ക്കുന്നത്.

 



ദില്ലിയില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് ഉമ്മന്‍ചാണ്ടി കൊച്ചിയിലെത്തിയത്. അവിടെ നിന്ന് പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ചാണ്ടി, ആദ്യം പോയത് പള്ളിയിലേക്കാണ്. സാധാരണ ഞായറാഴ്ചകളിലാണ് ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ വരാറ്. ഇത്തവണ തിരുവനന്തപുരത്തേക്ക് പോകാതെ, ശനിയാഴ്ച തന്നെ അദ്ദേഹം മണ്ഡലത്തിലെത്തി. പള്ളിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് എത്തിയ ഉമ്മന്‍ചാണ്ടിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെ വീട്ടിന് മുന്നില്‍ പ്രതിഷേധം തുടങ്ങി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ''ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ'', എന്നിങ്ങനെ മുദ്രാവാക്യവും, ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്‌ലക്‌സുമായി പ്രതിഷേധം തുടരുമ്പോള്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിനിടെ മുതിര്‍ന്ന നേതാക്കളായ കെ സി ജോസഫ് അടക്കമുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends