Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എല്ലാം മറക്കുമ്പോള്‍... യു ഡി എഫ് മന്ത്രിസഭ അധികാരത്തിലെത്തുകയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുകയും ചെയ്താല്‍ കെ. മുരളീധരന് മന്ത്രിസഭയില്‍ പത്തരമാറ്റിന്റെ തിളക്കം വരുമെന്ന് ഉറപ്പ്; കാരണം ഒരു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും തന്നെ രക്ഷിച്ചത് കെ. മുരളീധരനാണെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം

14 MARCH 2021 10:57 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ തര്‍ക്കങ്ങള്‍ അവസാനിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതും മുരളിയോട് തന്നെ. ഇനി ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കാം.

മുരളീധരനെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചിത് നേമത്ത് മത്സരിക്കണം എന്നാവശ്യപ്പെടാനാണ്. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയില്‍ കെ ബാബുവും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. ഇരുവര്‍ക്കും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതില്‍ കെ ബാബുവിന് സീറ്റുറപ്പിച്ച് നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ്. ബിന്ദുകൃഷ്ണക്ക് ചെന്നിത്തലയും.

 


എന്നാല്‍ വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന വട്ടിയൂര്‍ക്കാവില്‍ കെ പി അനില്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകും. പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും.

അനില്‍കുമാറിന്റെ സാധ്യത കണ്ടറിയേണ്ടതുണ്ട്. ലത്തീന്‍ വിഭാഗത്തിന്റെ എതിര്‍പ്പിനിടയില്‍ വിഷ്ണുനാഥിന് കുണ്ടറയില്‍ ജയ സാധ്യതയുണ്ട്. ലത്തീന്‍ സഭ ആഴക്കടല്‍ മത്സ്യ ബന്ധന കരാറിന്റെ പേരില്‍ മേഴ്‌സിക്കുട്ടിയോട് എതിര്‍ത്ത് നില്‍ക്കുകയാണ്.

 



നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു തുടക്കത്തില്‍ ഹൈക്കമാന്റ് തീരുമാനിച്ചിരുന്നതെങ്കിലും നേമം പിടിച്ചെടുക്കാന്‍ കരുത്തന്‍ തന്നെ വേണമെന്ന നിര്‍ബന്ധമാണ് ഒടുവില്‍ കെ മുരളീധരനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം . വെല്ലുവിളി ഏറ്റെടുത്ത് നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു .

തൃപ്പൂണിത്തുറയില്‍ മത്സരിക്കണമെന്ന കാര്യം അറിയിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് കെ ബാബു പറഞ്ഞു . ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപടലാണ് സ്ഥാനാര്‍ത്ഥിത്വത്തിന് ഇടയാക്കിയത്. മണ്ഡലത്തില്‍ അനുകൂല വികാരമാണ് ഉള്ളതെന്നും കെ ബാബു പറഞ്ഞു. പിണറായിയാണ് ബാബുവിനെ സഹായിച്ചത്. കെ.എം. മാണിയുടെ മരണത്തിന് വരെ കാരണമായ ബാര്‍ക്കോഴ ആരോപണത്തില്‍ പ്രതിയായിരുന്ന ബാബുവിനെ അടുത്ത കാലത്താണ് പിണറായി സര്‍ക്കാരിന്റെ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്.

 



സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചെന്ന് കൊല്ലം ഡിഡിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും പ്രതികരിച്ചു. ഇന്ന് മുതല്‍ പ്രചാരണത്തില്‍ സജീവമാകുമെന്നും ബിന്ദു പറഞ്ഞു.

അതിനിടെ പി സി വിഷ്ണുനാഥ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലം സീറ്റിലെ തര്‍ക്കത്തിനിടയിലാണ് കൂടിക്കാഴ്ച. പരസ്യ പ്രതികരണത്തിനിപ്പോള്‍ ഇല്ലെന്ന് വിഷ്ണുനാഥ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

 



കെ. മുരളീധരന്‍ ഉശിരുള്ള നേതാവാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞതും ചര്‍ച്ചയായി മാറി. നേമത്ത് നിന്നും മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മടിച്ച് നിന്നപ്പോഴും മുരളിയാണ് തുടക്കം മുതല്‍ അതിന് തയ്യാറായത്. അതുകൊണ്ടു കൂടിയാവണം കെ.സുരേന്ദ്രന്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

അച്ഛന്‍ രാജി വച്ച മണ്ഡലത്തില്‍ നിന്നും മകന്‍ മത്സരിക്കുന്നു എന്ന പ്രാധാന്യവും നേമത്തിന് വന്നു ചേര്‍ന്നു. 1982 ല്‍ കെ. കരുണാകരന്‍ രാജി വച്ച മണ്ഡലമാണ് നേമം. അന്ന് മാളയിലും നേമത്തും കരുണാകരന്‍ മത്സരിച്ചു. രണ്ടിടത്തും ജയിച്ചപ്പോള്‍ നേമം രാജിവച്ചു. അങ്ങനെയാണ് നേമം സീറ്റ് കോണ്‍ഗ്രസില്‍ നിന്നും കൈവിട്ടു പോയത്. മകന്‍ വരുന്നതോടെ അതിന് പകരമാവുമെന്നാണ് നേമത്തെ വോട്ടര്‍മാര്‍ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends