നേമത്തെ സ്ഥാനാര്‍ത്ഥിയെ വൈകാതെ അറിയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി; കെ മുരളീധരന്‍ എല്ലായിടത്തും ശക്തന്‍

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ഇന്ന് ഉച്ചയോടെ അറിയാനാവും. ദില്ലിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
ഇതുവരെ ഞാന്‍ ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിച്ചിട്ടുള്ളു. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. എനിക്ക് മുകളില്‍ ഒരു സമ്മര്‍ദ്ദവും ഇല്ല, എന്ത് ഉണ്ടായാലും തന്റെ തീരുമാനമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ മുരളീധരന്‍ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്. മുരളിക്ക് ഇളവ് നല്‍കിയാല്‍ മറ്റ് എംപിമാര്‍ പ്രശ്‌നം ഉണ്ടാക്കില്ല. നേമത്തെ സ്ഥാനാര്‍ത്ഥിയെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ അറിയാനാകും.
ഒരു എംപിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇളവുകള്‍ നല്‍കാവുന്നതേയുള്ളൂ. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് വാര്‍ത്ത നല്‍കിയാല്‍ ചിലപ്പോള്‍ തെറ്റിയെന്നിരിക്കും. ഏത് കാര്യത്തിലും ഒരു ഇളവുണ്ടാകുമല്ലോയെന്നും കെ മുരളീധരന് ഇളവ് നല്‍കുമോയെന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
അതേസമയം, നേമത്ത് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് കെ മുരളീധരന്‍ രംഗത്ത് എത്തിയിരുന്നു. താന്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും,പുതുപള്ളിവിട്ട് എങ്ങോട്ടുമില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ ശക്തമായ നിലപാടിന് മുന്നില്‍ നേമം പിന്നെയും ഒരു ചോദ്യ ചിഹ്നമായി മാറി. ഈ സാഹചര്യത്തില്‍ കെ മുരളീധരനെ ദില്ലിയിലേക്ക് വിളിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. .
ലതിക സുഭാഷ് തികച്ചും സ്ഥാനാര്‍ത്ഥിത്വം അര്‍ഹിക്കുന്ന ഒരു നേതാവാണെന്നും, അവരെ നേതൃത്വം എല്ലാ തരത്തിലും പരിഗണിക്കുന്നുവെന്നും പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ മറ്റു മണ്ഡലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടന്നതായി കെസി ജോസഫിന്റെ പ്രസ്താവന തള്ളിയ ഉമ്മന്‍ ചാണ്ടി ജോസഫ് പറഞ്ഞത് തെറ്റാണ് എന്നും വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha























