മീന മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും... നാളെ മുതല്‍ പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുവാദം
മീന മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും. നാളെ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുവാദം.
നാളെ മുതല്‍ 28 വരെ പൂജകള്‍ ഉണ്ടാകും. ഇത്തവണ മീന മാസ പൂജയ്ക്കൊപ്പം ഉത്സവവും വരുന്നതിനാലാണ് ഇത്രയും ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്.
പത്തു ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിച്ച് 19ന് രാവിലെ 7.15നും 8നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കൊടിയേറും. മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി സഹകാര്‍മികത്വം വഹിക്കും. ആചാരപരമായ ചടങ്ങുകള്‍ക്ക് മാറ്റമില്ല.
കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഉത്സവം. മുളപൂജ, ശ്രീഭൂതബലി, ഉത്സവബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ ഉണ്ടാകും. 20 മുതല്‍ 27 വരെ ഉത്സവബലി ഉണ്ടാകും. 27ന് രാത്രി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്.
തിരിച്ചെത്തി ശ്രീകോവിലിനു പുറത്താണ് അയ്യപ്പന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് 28ന് പമ്ബയില്‍ ആറാട്ട് നടക്കും. തിരിച്ചെഴുന്നള്ളി സന്നിധാനത്ത് എത്തിയ ശേഷം കൊടിയിറക്കും. രാത്രി 10ന് നട അടയ്ക്കും.
"
https://www.facebook.com/Malayalivartha