കൊടുങ്ങല്ലൂര്‍ ഭരണിയും പൂരവും ശബരിമലയും എന്തിന് എവിടെയാക്കെ വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടാമോ അവിടെയൊക്കെ ചവിട്ടും ചില കള്ളക്കമ്മ്യൂണിസ്റ്റുകള്‍. നല്ല കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചല്ല കേട്ടോ. വിശ്വാസികള്‍ക്കായി ഇനി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത് വന്നാലോ അപ്പോ വര്‍ഗീയ കാര്‍ഡിറക്കി എന്ന വിഷം ചീറ്റും

കൊടുങ്ങല്ലൂര്‍ ഭരണിയും പൂരവും ശബരിമലയും എന്തിന് എവിടെയാക്കെ വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടാമോ അവിടെയൊക്കെ ചവിട്ടും ചില കള്ളക്കമ്മ്യൂണിസ്റ്റുകള്‍. നല്ല കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചല്ല കേട്ടോ. വിശ്വാസികള്‍ക്കായി ഇനി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത് വന്നാലോ അപ്പോ വര്‍ഗീയ കാര്‍ഡിറക്കി എന്ന വിഷം ചീറ്റും ഇവര്‍.
കൊറോണയ്‌ക്കെതിരെ പോരാടണം നമ്മള്‍. ജാഗ്രത കൈവിടാനും പാടില്ല. പക്ഷെ അത് വി്ശ്വാസികളുടെ കാര്യത്തില്‍ മാത്രം മതിയോ? രാഷ്ട്രീയക്കാര്‍ക്കെന്താ ഇതൊന്നും ബാധമല്ലേ. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള വിജയരാഘവന്‍ സഖാവിനോട് പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടുകളെ അവതാരകന്‍ എടുത്തിട്ടപ്പോള്‍ സഖാവ് അപ്പോള്‍ തുടങ്ങി പണ്ടേ ബി.ജെ.പി അങ്ങനെയാണല്ലോ എന്ന്.
ഇനി ആശാന്‍ എന്തൊക്കെ പറഞ്ഞാലും ശരി ബി.ജെ.പി വിശ്വാസികള്‍ക്കൊപ്പം ആചാരങ്ങളില്‍ ഉറച്ചു തന്നെയാണ്. പൂരത്തിന്റെ കാര്യത്തില്‍ സന്ദീപ് വാര്യരും ബി.ജെ.പി.യും സ്വീകരിച്ച നിലപാടുകള്‍ ഏറ്റവും ഒടുവിലത്തേത്.
ഏതായാലും ഭക്തരുടെ പ്രതിഷേധങ്ങള്‍ ഫലം കണ്ടു. കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം കൊറോണ മാനദണ്ഡങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി നടത്തുന്നതിന് തീരുമാനമായി. ഭരണി ദിവസമായ മാര്‍ച്ച് 18 ന് മറ്റു ജില്ലകളില്‍ നിന്നും വരുന്ന ഭക്തജനങ്ങളുടെ തിരക്ക് കുറക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത കോമര കൂട്ടങ്ങളുടെ പ്രതിനിധികളും തമ്പുരാന്റെ പ്രതിനിധിയും അറിയിച്ചു.
ഇനി വീണ്ടും വിശ്വാസികളിലേയ്ക്കും ചില കള്ളക്കമ്മ്യൂണിസ്റ്റുകള്‍ പ്രയോഗത്തിലേയ്ക്കും വന്നാല്‍ വിശ്വാസികളെ ചവിട്ടിമെതിച്ചിട്ട് ഒന്നും അറിയാത്ത പോലെ കടകംപള്ളി സുരേന്ദ്രന്‍ കള്ളക്കരച്ചിലുമായി വോട്ട് പിടിക്കാനിറങ്ങിയ പുതിയ വര്‍ത്തമാനത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ഇതിനിടയിലാണ് വിശ്വാസികളുടെ കൊടുങ്ങല്ലൂര്‍ പൂരം നിലപാടുകളും വിജയവും.
അമ്പലങ്ങള്‍ തകര്‍ക്കുക എന്നത് പാര്‍ട്ടി നയത്തിന്റെ ഭാഗമാണ് ചില കമ്മ്യൂണിസ്റ്റുകള്‍ക്ക്. അത് ഏതെങ്കിലും ഒരു മണ്ഡലകാലത്ത് തുടങ്ങിയതല്ല. ക്ഷേത്രസംരക്ഷണത്തിനിറങ്ങിയതിന് കേരളഗാന്ധി സാക്ഷാല്‍ കെ. കേളപ്പജിയെപ്പോലും പൊതുനിരത്തില്‍ അസഭ്യം പറഞ്ഞവരുടെ പിന്‍മുറക്കാരനാണ് കടകംപള്ളി. തളിശിവക്ഷേത്രത്തിലെ ശിവലിംഗം കമ്മ്യൂണിസ്റ്റുകള്‍ക്ക് തെരുവ് നായ്ക്കള്‍ മൂത്രമൊഴിക്കുന്ന വെറും കല്ലായിരുന്നു. അതില്‍ ചന്ദനം പൂശിയവനാണ് കേളപ്പനെന്ന് കണ്ണില്‍ കണ്ടവനെയൊക്കെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചവരാണ് അവര്‍.
നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് വീമ്പടിച്ചവരാണിപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്. മരിക്കേണ്ടിവന്നാലും ശബരിമലയില്‍ യുവതികളെ കയറ്റുമെന്നായിരുന്നു ദേവസ്വം മുടിക്കാന്‍ പിണറായി ഏല്‍പിച്ചുകൊടുത്ത കടകംപള്ളിയുടെ അന്നത്തെ ഗര്‍ജനം. ഇപ്പോള്‍ പറയുന്നത് അന്ന് നടന്നതെല്ലാം പ്രയാസപ്പെടുത്തുന്ന സംഭവങ്ങളാണെന്നാണ്.
അന്ന് നടന്നത് അത് മാത്രമൊന്നുമായിരുന്നില്ലല്ലോ. ദേവസ്വംബോര്‍ഡിന്റെ സകല ക്ഷേത്രങ്ങളും തകര്‍ക്കാനായിരുന്നില്ലേ കടകംപള്ളി ശ്രമിച്ചത്. അമ്പലപ്പറമ്പുകള്‍ കൊത്തിക്കിളച്ച് കൃഷിയിറക്കാനും അതിന് ഇടത് കര്‍ഷക സംഘങ്ങളെ കയറൂരി വിടാനും ശ്രമിച്ചത് കടകംപള്ളിയുടെ ദേവസ്വംബോര്‍ഡായിരുന്നില്ലേ.
പൊങ്കാലയും പ്രദക്ഷിണവും ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളും നടക്കേണ്ട അമ്പലമുറ്റങ്ങളില്‍ നെല്‍ക്കൃഷി നടത്തിക്കളയാമെന്ന വിളഞ്ഞ ബുദ്ധി ആരുടേതായിരുന്നു? അമ്പലങ്ങളുടെ ആറാട്ടുകുളങ്ങളില്‍ മീന്‍വളര്‍ത്തി വിപണനസാധ്യത ഉണ്ടാക്കിക്കളയാം എന്ന് ചിന്തിച്ച കുരുട്ട് ബുദ്ധി ആരുടേതായിരുന്നു. അമ്പലങ്ങളില്‍ ഭക്തജനങ്ങള്‍ അര്‍പ്പിച്ച നേര്‍ച്ച സാമഗ്രികള്‍ കോവിഡിന്റെ മറവില്‍ തൂക്കിവിറ്റു കാശാക്കിക്കളയാമെന്ന ആര്‍ത്തി പിടിച്ച കുതന്ത്രം ആരുടെ വകയായിരുന്നു?
കടകംപള്ളി നിങ്ങള്‍ കരയാനാണ് കരുതുന്നതെങ്കില്‍ എണ്ണിയെണ്ണി പതം പറഞ്ഞ് കരയണം. ദേവീദേവന്മാരെ അധിക്ഷേപിക്കുന്നതില്‍ ഹരം പിടിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ തുണിയില്ലാത്ത പടം വരച്ചവന് സര്‍ക്കാര്‍ വിലാസം അവാര്‍ഡ് നല്‍കാന്‍ മടിക്കാത്തവര്‍. ആ ആഅമ്പലമുറ്റത്ത് വന്നുനിന്നാണ് ഈ കള്ള കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസങ്ങളെ അവഹേളിച്ചത്.
ക്ഷേത്രത്തില്‍ കുളിച്ചുതൊഴുന്ന അമ്മമാരെ അസഭ്യം പറഞ്ഞത്. അമ്പലങ്ങള്‍ തകരുന്നതാണ് പുരോഗമനമെന്ന് വാദിച്ചത്. കുളിക്കുന്നതും കുറിയിടുന്നതും കൈകൂപ്പുന്നതും പിന്തിരിപ്പനാണെന്ന് പ്രസംഗിച്ചത്. കാവുകളെയും കുളങ്ങളെയും ആരാധിക്കുന്നത് അന്ധവിശ്വാസമാണെന്നും അവ ഇല്ലാതാക്കപ്പെടണമെന്നും ക്ലാസുകളെടുത്തത്. ആര്‍ഷഭാരതസംസ്‌കാരം ആഭാസമാണെന്നും കുടുംബജീവിതം സ്വാതന്ത്ര്യത്തിന് എതിരാണെന്നും സിദ്ധാന്തങ്ങള്‍ ചമച്ചത്.
ശബരിമലയും ഗുരുവായൂരും ശ്രീപത്മനാഭക്ഷേത്രവുമൊക്കെ തകര്‍ക്കുകയാണ് ഇരുകൂട്ടരുടെയും അജണ്ട. കടകംപള്ളിയടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ ചി്‌ലരുടെ ഏജന്റുമാരാവുകയും അതേസമയം ഖേദപ്രകടനവുമായി വിശ്വാസികളുടെ തോലണിയുകയുമാണ്. മഹാക്ഷേത്രങ്ങളുടെ നഗരങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയെടുത്താല്‍, പൊന്നാനിയിലും കുറ്റ്യാടിയിലും കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ കലാപം പരിശോധിച്ചാല്‍ ചിത്രം വ്യക്തമാണ്.
എന്നിട്ടും കടകംപള്ളി വോട്ടിന് വേണ്ടി കരണം മറിയുന്നെങ്കില്‍ കരുതിയിരിക്കേണ്ടത് മുഴുവന്‍ കേരളവുമാണ്. ചെന്നായയ്ക്ക് ആട്ടിന്‍പറ്റത്തെ സംരക്ഷിക്കണമെന്ന് തോന്നാന്‍ ഒരു ന്യായവുമില്ല, ചോര കുടിക്കണമെന്നല്ലാതെ എന്ന് ഒരു മാധ്യമം കുറിച്ചത് പറഞ്ഞ് അവസാനിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha

























