Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കരഞ്ഞത് പ്രവര്‍ത്തകരുടെ സ്‌നേഹം കണ്ട് ; നാടകമെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്ന് ബിന്ദു കൃഷ്ണ

14 MARCH 2021 01:12 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടികരഞ്ഞ് ബിന്ദു കൃഷ്ണ. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയവര്‍ക്ക് മുന്നിലാണ് ബിന്ദു കൃഷ്ണ പൊട്ടികരഞ്ഞത്. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്നലെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പ്രവര്‍ത്തകരുടെ സ്‌നേഹം കണ്ടാണ് കരഞ്ഞതെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. കരച്ചില്‍ നാടകമാണെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. വിഷ്ണുനാഥുമായി പ്രശ്‌നങ്ങളില്ലെന്ന് കുണ്ടറയില്‍ വിഷ്ണുവിന്റെ വിജയം ഉറപ്പാണെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.



കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും യോഗത്തില്‍ പറഞ്ഞിരുന്നു. ബിന്ദുവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും ഇന്നലെ രാജിവച്ചിരുന്നു.

കൊല്ലം സീറ്റില്‍ വിഷ്ണുനാഥിനെയാണ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുന്നത്. ബിന്ദുവിനെ ഐ ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ട്. വിശ്വസ്തനായ വിഷ്ണുനാഥിന് സീറ്റ് ഉറപ്പിക്കാനായി കനത്ത സമ്മര്‍ദ്ദമാണ് ഉമ്മന്‍ ചാണ്ടി ചെലുത്തുന്നത്. ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന.



എന്നാല്‍ ബിന്ദു കൃഷ്ണ കൊല്ലത്തോ, ചാത്തന്നൂരോ എന്ന ചോദ്യങ്ങള്‍ ഇടക്ക് ഉയര്‍ന്നു വന്നിരുന്നു. കൊല്ലം നിയമസഭാ സീറ്റിനെ ചൊല്ലി കൊണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ശൂരനാട് രാജശേഖരന് രാജ്യസഭ നല്‍കി പരിഹാരം കാണാനുള്ള സമവായ നീക്കവും നടന്നിരുന്നു.

ഇതിനിടയില്‍ കുന്നംകുളം സീറ്റ് ശൂരനാടിന് നല്‍കാമെന്ന് നേതൃത്വം അറിയിച്ചെങ്കിലും സീറ്റ് നിരസിച്ചു. ബിന്ദുകൃഷ്ണ, പി സി വിഷ്ണുനാഥ്, സൂരജ് രവി എന്നിവര്‍ സീറ്റിനായി രംഗത്തുണ്ട്. അതേസമയം രാജ്യസഭാ സീറ്റ് നല്‍കാനുള്ള വാഗ്ദാനം ശൂരനാട് രാജശേഖരന്‍ സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യം മാറിയാല്‍ സീറ്റ് വാഗ്ദാനത്തില്‍ നിന്ന് നേതൃത്വം പിറകോട്ട് പോകുമോ എന്ന ആശങ്കയും ശൂരനാടിനുണ്ട്.



ജില്ലയിലെത്തിയ ഉമ്മന്‍ ചാണ്ടിയുമായി എ ഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ച നടത്തി. എ ഗ്രൂപ്പ് മല്‍സരിക്കുന്ന സീറ്റുകളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാധ്യതാ പട്ടികയിലുള്ള സ്ഥാനാര്‍ഥികളും ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. എന്നാല്‍ നാല് കൊല്ലത്തോളമായി താന്‍ കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കൊല്ലത്ത് അല്ലാതെ വേറൊരു സീറ്റിലും താന്‍ മത്സരിക്കാനില്ലെന്നുമുള്ള നിലപാടിലാണ് ബിന്ദു കൃഷ്ണ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends