Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഇത്തവണ രാജേട്ടന് 'പൊന്‍മുട്ടയോ ചീമുട്ടയോ' മുട്ടയിടുന്നത് മുരളിയോ ശിവന്‍കുട്ടിയോ കാരശേരിയും താഹാ മാടായിയും?

14 MARCH 2021 03:37 PM IST
മലയാളി വാര്‍ത്ത

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍ എംഎന്‍ കാരശ്ശേരി നടത്തിയ നിരീക്ഷണത്തെ വിമര്‍ശിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്. 'ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. യുഡിഎഫ് വിജയിക്കണം. യുഡിഎഫ് മികച്ച കൂട്ടരായത് കൊണ്ടല്ല ഇത് പറയുന്നത്.

ഭരണത്തുടര്‍ച്ച കൈവന്നാല്‍ ഇടത് മുന്നണി ചീത്തയാവും. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. ഭരണം കിട്ടിയില്ലെങ്കില്‍ യുഡിഎഫ് ഇല്ലാതാവും. രണ്ടും കേരളത്തിന് നല്ലതല്ല. അഹങ്കാരമാണ് ഇടത് മുന്നണിയുടെ വലിയ പ്രശ്‌നം. യുഡിഎഫിന്റെ വലിയ പ്രശ്‌നം അഴിമതിയുമാണ്'- എന്നതായിരുന്നു കാരശ്ശേരിയുടെ നിരീക്ഷണം.

 



ഇപ്പോഴിതാ കാരശ്ശേരിയുടെ ഈ അഭിപ്രായത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്ത് കാരനായ താഹ മാടായി. ഇടതു പക്ഷത്തിന് അഹങ്കാരമുണ്ടാവും എന്ന കാരശ്ശേരിയുടെ വാദം ബാലിശമാണെന്ന് അദ്ദേഹം പറയുന്നത്. ഞങ്ങളുടെ നാട്ടില്‍ മുമ്പൊരു ചായക്കടയുണ്ടായിരുന്നു.

ഏറെ കടികളൊന്നുമില്ലാത്ത ഒരു ഉണക്ക ചായക്കട. എങ്കിലും, പുലര്‍ച്ചെ തുറക്കുമെന്നുള്ളത് കൊണ്ട് നാട്ടിന്‍ പുറത്തുകാരായ കല്‍പണിക്കാരും കൈക്കോട്ടു പണിക്കാരും വാര്‍പ്പുകാരും രാവിലെ അവിടെ പോകും. പുഴുങ്ങിയ മുട്ട മാത്രമായിരുന്നു കടി. ഒരു മുട്ട കഴിച്ച ശേഷം ആര്‍ക്കെങ്കിലും പൂതി തോന്നി രണ്ടാമതൊരു മുട്ട ചോദിച്ചാല്‍ ചായക്കടക്കാരന്‍ പാപ്പന്‍ പറയും: നല്ല കഥയായി! നിങ്ങക്ക് രണ്ട് മുട്ട തന്നാ അടുത്താളും രണ്ട് മുട്ട ചോദിച്ചാലോ? മുട്ട തീരൂലെ? പിന്നെ വരുന്നാള്‍ക്ക് ഞാനെന്താ കൊടുക്കാ, പുണ്ണാക്കോ?' എന്തായാലും ഈ കഥയിലെ ചായ്ക്കടക്കാരന്റെ കാര്യം പോലെയായി നേമത്തെ വോട്ടമാരുടെ കാര്യം.




ഒരിക്കല്‍ രാജഗോപാല്‍ എന്ന രാജേട്ടന് വിജയമുട്ട നല്‍കിയവരാണ് നേമത്തെ വോട്ടര്‍മാര്‍. കക്ഷി രാഷ്ട്രീയ ജാതി മത വേര്‍തിരിവെല്ലാം മാറ്റിവച്ച്. അതേ പൊന്‍മുട്ടയിടുന്ന താറാവിനെ മോഹിച്ച് എത്തിയതാണ് പാവം കുമ്മനം രാജശേഖരന്‍. പക്ഷെ അതാ വരുന്നു. വട്ടിയൂര്‍ക്കാവിലെ അതേ രാഷ്ട്രീയ എതിരാളി. അതും പൊരുതി ജയിക്കാനുറച്ച കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ പൊരുതി തോല്‍പിച്ച കെ.എം തന്നെ. കരുത്തനായി കെ മുരളീധരന്‍ കൂടി എത്തിയതോടെ എത്തുന്നതോടെ ചായക്കടക്കാരന്റെ അവസ്ഥയിലാണ് നേമത്തെ അണികള്‍.

2016 ലെ പോലെ മൊട്ടയിടാനല്ല ജയിച്ച് കയറാന്‍ തന്നെയാണ് മല്‍സരമെന്ന് പറഞ്ഞ് ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വി ശിവന്‍കുട്ടി ഇതിനകം തന്നെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. 2016 ല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ആദ്യ നിയമസഭാ സീറ്റ് പിടിച്ച് ചരിത്രം സൃഷ്ടിച്ച ബിജെപിയാകട്ടെ കുമ്മനം രാജശേഖരനിലൂടെ മണ്ഡലം എന്ത് വിലകൊടുത്തും നിലനിര്‍ത്താനുള്ള പരിശ്രമത്തിലുമാണ്.



കെ മുരളീധരന്‍ കൂടി നേമത്ത് സ്ഥാനാര്‍ത്ഥിയായി എത്തുന്നതിലൂടെ കടുത്ത ത്രികോണ മത്സരത്തിന് മാത്രമല്ല രാഷ്ട്രീയ കേരളം ഏറ്റവും അധികം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മണ്ഡലം കൂടിയായി നേമം മാറുകയാണ്. ബി.ജെ.പിയായാലും കോണ്‍ഗ്രസായാലും സിപിഎമ്മായാലും നേമം എന്ന മുട്ട കിട്ടുന്നവര്‍ അഹങ്കരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (2 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends