Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്ത ലതികയോട് കോണ്‍ഗ്രസ്സ് ചെയ്തത് കൊടുംചതിയായിപ്പോയി;ലതികാ സുഭാഷ് ബിജെപിയിലേക്കോ?

14 MARCH 2021 07:13 PM IST
മലയാളി വാര്‍ത്ത

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ബിജെപിയിലേക്കോ. ഇക്കാലമത്രയുംപാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്ത ലതികയോടെ കോണ്‍ഗ്രസ്ചെയ്തത് കൊടുംചതിയായിപ്പോയി. സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് ലതിക മഹാളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഒപ്പം തല മുണ്ഡനം ചെയ്തു.അഞ്ചു വര്‍ഷം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഓടിനടന്ന ലതികയ്ക്ക് ഒരുസീറ്റുപോലും കിട്ടിയില്ല. ലതിക ജനിച്ചുവളര്‍ന്ന ഏറ്റുമാനൂര്‍ സീറ്റ്ലഭിക്കണണെന്ന താല്‍പര്യം ഏറെത്തവണ ഉന്നയിച്ചെങ്കിലും അവസാനം ഏറ്റുമാനൂര്‍സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് പങ്കുവെച്ചു.കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ സീറ്റുകളിലേക്ക് പാര്‍ട്ടിപരിഗണിച്ചെങ്കിലും ലതികയ്ക്ക് ഈ സീറ്റുകളില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഇന്നലെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ സുഭാഷ് മുന്‍പ് മത്സരിച്ച വൈപ്പിന്‍ മണ്ഡലത്തിലേക്ക് ലതികയെ പരിഗണിച്ചെങ്കിലും അവസാന നിമിഷം ആ തീരുമാനവും ഹൈക്കമാന്‍ഡ്

ഒഴിവാക്കുകയായിരുന്നു.കേരളത്തില്‍ 140 സീറ്റുകളുണ്ടായിരിക്കെ 90-ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ്മത്സരിക്കുമ്പോള്‍ മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയ്ക്കു നല്‍കാന്‍ കോണ്‍ഗ്രസില്‍ ഒരു സീറ്റ് ഇല്ലാതെ പോയി.ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ലതിക ബിജെപി സ്ഥാനാര്‍ഥിയായി കടന്നുവരുമോ എന്നതാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.കഴിഞ്ഞ ആറു മാസമായി വീടും വീട്ടുകാരെയും കാണാതെയുള്ള അധ്വാനത്തിലായിരുന്നു ലതിക സുഭാഷ്. 14 ജില്ലകളിലും കോണ്‍ഗ്രസ്ടിക്കറ്റില്‍ ജയിച്ചതും തോറ്റതുമായ എല്ലാ വനിതാ സ്ഥാനാര്‍ഥികളെയുംജില്ലാതലത്തില്‍ വിളിച്ച് ഷാള്‍ അണിയിച്ച് ആദരിച്ചു.തോറ്റസ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസവും ജയിച്ചവര്‍ക്ക് ആശംസകളും പറഞ്ഞ്രണ്ടു മാസം കേരളമൊട്ടാകെ സഞ്ചരിച്ചു. ഇതിനിടെ അടുത്ത ബന്ധുക്കളുടെ മരണവുംസംഭവിച്ചിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കാളിയായി കേരളമൊട്ടാതെ വനിതകളുടെ പ്രതിനിധിയായി യാത്ര ചെയ്തു.സീറ്റ് ചര്‍ച്ച തുടങ്ങിയതുമുതല്‍ ഒരു സീറ്റിനായി കോ്ണ്‍ഗ്രസ് നേതാക്കളെ സമീപിച്ചുനോക്കിയെങ്കിലും സീറ്റ് ലഭിച്ചില്ല. സീറ്റിനായി രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും വിളിച്ചിട്ടും നേട്ടമുണ്ടായില്ല.ബിഷപ് ഫ്രാങ്കോ കേസില്‍ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകളെ സന്ദര്‍ശിച്ച്പിന്‍തുണ പ്രഖ്യാപിച്ചതോടെ ലതികയോടെ കത്തോലിക്കാ സഭയിലെ ഒരു വിഭാഗംഅധ്യക്ഷന്‍മാരും അധികാരികള്‍ക്കുമുണ്ടായ എതിര്‍പ്പാണ് സീറ്റ് ഇല്ലാകാന്‍ കാരണമെന്നാണ് സൂചന. ഇന്നലെയും ഉമ്മന്‍ ചാണ്ടിയെ കണ്ട് സീറ്റ് ചോദിച്ച ശേഷം പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നാണ് ലതിക പറഞ്ഞിരുന്നത്. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനൊപ്പം എക്കാലവും നിലകൊണ്ടിട്ടുള്ള ലതിക ഏറെക്കുറെ കോ്ണ്‍ഗ്രസ്വിട്ടുപോകുമെന്ന് തീര്‍ച്ചയായി. ഭരണം കിട്ടിയാല്‍ വനിതാ കമ്മീഷനില്‍ ഉള്‍പ്പെടെ ഉന്നത പദവി വാഗ്ദാനം ചെയ്‌തെങ്കില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടാനുള്ള സാധ്യത തീരെ കുറവല്ലേയെന്നാണ് ലതികയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇന്നോ നാളെയോ ലതിക താമരക്കൊടിയില്‍ അഭയം തേടിയാല്‍കോണ്‍ഗ്രസിന് വല്ലാത്ത മാനക്കേടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (2 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends