ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോറിക്ഷ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍
ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച് ഓട്ടോറിക്ഷ കവര്‍ന്ന സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍. പേരൂര്‍ക്കട വഴയില രാധാകൃഷ്ണ ലൈന്‍ കുന്നുവിള വീട്ടില്‍ നിന്നും പേരൂര്‍ക്കട ഇന്ദിര നഗറില്‍ വാടകയ്ക്ക് താമസം ചന്തു എന്ന ശ്രീജിത്തി (36) നെ ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളനാട് കമ്ബനിമുക്കിലെ ഓട്ടോ ഡ്രൈവര്‍ ചാങ്ങ തടത്തരികത്ത് ലക്ഷം വീട്ടില്‍ മണിയന് എന്ന സാംകുട്ടി (65) ക്ക് ആണ് ആക്രമണമേറ്റത്. കഴിഞ്ഞ 9 ന് ഉച്ചയ്ക്ക് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. വെള്ളനാട് വെള്ളൂര്പാറയില് നിന്നും ഓട്ടോയില്‍ കയറിയ യുവാവ് കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയ്ക്ക് പോകണമെന്ന് ഡ്രൈവറെ അറിയിക്കുകയുണ്ടായി. പോകുന്ന വഴി കാട്ടാക്കട മൊളിയൂരില് പോകണമെന്ന് ആവശ്യപ്പെട്ടു.
ഇവിടെ എത്തിയപ്പോള്‍ കാറില്‍ കാത്തു നിന്ന അറസ്റ്റിലായ ശ്രീജിത് ഉള്‍പ്പെടെയുള്ള അഞ്ച് പേരും സവാരി വിളിച്ച ആളും ചേര്‍ന്ന് സാംകുട്ടിയെ ആക്രമിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ സാംകുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച് ശേഷം ഓട്ടോറിക്ഷ ഇവര്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. കാട്ടാക്കട പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യു, ആര്യനാട് എസ്ഐ ബി.രമേശന് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ് പ്രതികളില്‍ ഒരാളെ പിടികൂടിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha