Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എന്തൊരു ട്വിസ്റ്റ്... കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത ലതിക സുഭാഷിന്റെ പ്രതിഷേധം തുടരുന്നതിനിടെ ബിജെപിയില്‍ സീറ്റ് നിഷേധിച്ച ശോഭ സുരേന്ദ്രന്‍ ചാനലിലെത്തിയതോടെ ആകാംക്ഷയായി; ശോഭ സുരേന്ദ്രനും കടുത്ത നടപടിയിലേക്ക് നീങ്ങുമോ എന്ന് കരുതിയവര്‍ക്ക് തെറ്റി; മറ്റാര്‍ക്കും കിട്ടാത്ത സൗഭാഗ്യം സുരേന്ദ്രന് കിട്ടിയതിലുള്ള അസൂയ മാത്രം പങ്കുവച്ചു

15 MARCH 2021 08:15 AM IST
മലയാളി വാര്‍ത്ത

കേരളം കണ്ട വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇന്നലെ വേദിയായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഡല്‍ഹിയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന്റെ വക നാടകീയരംഗങ്ങള്‍.

പാര്‍ട്ടിക്കായി പണിയെടുക്കുന്ന വനിതകളെയാകെ അപമാനിച്ചുവെന്നാരോപിച്ച്, മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ച അവര്‍, അപ്രതീക്ഷിതമായി അവിടെ വച്ചുതന്നെ തല മുണ്ഡനം ചെയ്തത് കണ്ട് ഇന്ദിരാഭവനിലുണ്ടായിരുന്ന നേതാക്കളും അമ്പരന്നു.

 



ഈ സമയത്താണ് ലൈവായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എത്തിയത്. ഇതോടെ ശോഭ സുരേന്ദ്രനും തല മൊട്ടയടിക്കുമോ എന്ന് പലരും ചിന്തിച്ചു. എന്നാല്‍ ശോഭയാകട്ടെ ഉള്ളിലെ പ്രതിഷേധം അണ പൊട്ടിച്ചില്ല.

ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ലഭിച്ചതെന്ന ശോഭ സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് സീറ്റിലും സുരേന്ദ്രന് ജയിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു. ഞാന്‍ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേര് എങ്ങനെ ഒഴിവായി എന്നറിയില്ല. എനിക്ക് മത്സരിക്കണമെന്ന് ഒരു താത്പര്യവുമില്ലായിരുന്നു. ബി.ജെ.പിയുടെ പ്രചാരണത്തില്‍ സജീവമായി ഉണ്ടാവുംശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു.

 



പാര്‍ട്ടി തന്നെ ഒതുക്കിയെന്ന തോന്നലില്ല.ആവുന്ന തരത്തില്‍ പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുളള പ്രഭാരിയാണ് കഴക്കൂട്ടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്.

ശനിയാഴ്ച രണ്ട് മണിവരെയുളള കാര്യങ്ങളേ അറിയൂ. തിരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നില്ലെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. വേദനയോടെയാണ് കോണ്‍ഗ്രസ് നേതാവ് ലതികാസുഭാഷിന്റെ വാക്കുകള്‍ കേട്ടത്. രാഷ്ട്രീയ രംഗത്തെ പുരുഷന്മാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാവണമെന്ന സന്ദേശമാണത് നല്‍കുന്നതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

 


അതേസമയം സിരേന്ദ്രന്‍ ഹെലീകോപ്ടറില്‍ പാറിപ്പറക്കുന്ന കാഴ്ചയാണ് കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓടി നടക്കാന്‍ കേന്ദ്രം നല്‍കിയതാണ് ഹെലീകോപ്ടര്‍. സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തുമാണ് മത്സരിക്കുന്നത്.

കേരളത്തിലെ ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ബി.ജെ.പിയുടെ ഒരു നേതാവ് രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനായി സീറ്റ് മോഹികള്‍ സമുദായങ്ങളുടെയും സഭകളുടെയുമൊക്കെ കത്തുകളുമായി കേന്ദ്ര നേതാക്കളുടെ മുമ്പില്‍ കാത്ത് കിടക്കുമ്പോഴാണ് സുരേന്ദ്രനില്‍ കേന്ദ്ര നേതൃത്വം വിശ്വാസമര്‍പ്പിച്ചത്.

 


പാര്‍ട്ടിയിലെ 'ക്രൗഡ് പുള്ളറും ഫൈറ്റിംഗ് ലീഡറുമായി' നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന സുരേന്ദ്രനാണ് ജനസംഘത്തിന്റെയും , ബി.ജെ.പിയുടെയും നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടിന് തോല്‍ക്കുന്ന നേതാവ്. രണ്ട് സ്ഥലത്ത് മത്സരിക്കണമെന്ന നിര്‍ദ്ദേശം വച്ചത് സുരേന്ദ്രന്‍ കൂടി പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ നരേന്ദ്ര മോദിയും അമിത് ഷായുമാണ്.

രണ്ട് സീറ്റിലേക്ക് സുരേന്ദ്രന്‍ പോരിനിറങ്ങണമെന്ന നിര്‍ദ്ദേശം ആറ് മണ്ഡലങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ കേന്ദ്ര പ്രഭാരിമാരുടെ മുമ്പില്‍ വന്നു. മഞ്ചേശ്വരം സുരേന്ദ്രന്‍ രാഷ്ട്രീയ പോരാട്ടം നടത്തിയ മണ്ഡലം. ശബരിമല പോരാട്ടവുമായി ബന്ധപ്പെട്ട് കോന്നി സുരേന്ദ്രന് വൈകാരിക ബന്ധമുള്ള മണ്ഡലം. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിലും യു.പിയിലെ വരാണസിയിലും മത്സരിച്ചത് പോലെയെന്ന് ദേശീയ നേതൃത്വം വിശേഷിപ്പിക്കുന്നത്.

 

 

സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്നതിലൂടെ വടക്കും തെക്കും പ്രവര്‍ത്തകരെ ഒരേ പോലെ ആവേശത്തിലാക്കാനാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends