Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അപ്പുപ്പാ അനുഗ്രഹിക്കണേ... മുല്ലപ്പള്ളി രാമചന്ദ്രന്‍ എണ്ണിയെണ്ണി സ്ഥാനാര്‍ത്ഥികളുടെ മഹത്വം പറയുമ്പോള്‍ തന്റെ തട്ടകമായ കെപിസിസി ആസ്ഥാനം ലതിക സുഭാഷ് അക്ഷരാര്‍ത്ഥത്തില്‍ കയ്യടക്കി; ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ വന്ന എംഎം ഹസന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചതോടെ ഹസന്‍ അനുഗ്രഹിച്ചു വിട്ടു

15 MARCH 2021 08:41 AM IST
മലയാളി വാര്‍ത്ത

മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷിന്റെ ദിനമായിരുന്നു ഇന്നലെ. മുല്ലപ്പള്ളിയുടെ ദിനമായി മാറേണ്ടതാണ് ലതിക സുഭാഷ് തന്റേതാക്കി മാറ്റിയത്. മുല്ലപ്പള്ളി കൊട്ടിഘോഷിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകും മുമ്പ് ലതിക സുഭാഷ് മുല്ലപ്പള്ളിയുടെ ആസ്ഥാനമായ കെപിസിസി ആസ്ഥാനം കയ്യടക്കുകയായിരുന്നു.

മഹിള അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ച ലതിക സുഭാഷ് അപ്രതീക്ഷിതമായി അവിടെ വച്ചുതന്നെ തല മുണ്ഡനം ചെയ്തത് കണ്ട് ഇന്ദിരാഭവനിലുണ്ടായിരുന്ന നേതാക്കളും അമ്പരന്നു. അനുനയിപ്പിക്കാനായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ചാടിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.

 



നമുക്ക് കാര്യങ്ങള്‍ പരിഹരിക്കാമെന്ന് ഹസന്‍ പറഞ്ഞപ്പോള്‍, 'നിങ്ങള്‍ക്ക് ശ്രമിക്കാമെങ്കില്‍ ഏറ്റുമാനൂര്‍ സീറ്റ് എനിക്ക് വാങ്ങിത്തരൂ...' എന്ന് ലതിക ഉച്ചത്തില്‍ തിരിച്ചടിച്ചു. ഞാന്‍ 15 വയസുള്ള കുട്ടിയല്ല, 56 വയസ്സായി എന്നും പറഞ്ഞു.

അതോടെ ഹസന്‍ അമ്പരന്നു. തനിക്ക് മാത്രമായി ഉറപ്പ് നല്‍കാനാവില്ല. അതോടെ ഹസന്റെ കാല് തൊട്ട് ലതിക സുഭാഷ് നമസ്‌കരിച്ചു. ഹസനാകട്ടെ കൈയ്യെടുതത്ത് അനുഗ്രഹിച്ചു.

 



ലതിക സുഭാഷ് അച്ചടക്കമുള്ള പ്രവര്‍ത്തകയാണെന്നും ,അവര്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ഡല്‍ഹി വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി പറഞ്ഞതിന് പിന്നാലെ, ഇന്ദിരാഭവന് മുന്നില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ലതിക പൊട്ടിത്തെറിച്ചു.

അഭിമാനത്തോടെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കേട്ടപ്പോള്‍ വനിതയെന്ന നിലയില്‍ ഏറെ ദു:ഖമുണ്ടെന്ന് പറഞ്ഞാണ് ലതിക തുടങ്ങിയത്. നാടകീയമായാണ് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

 



തൊട്ടുപിന്നാലെ, തല മുണ്ഡനം ചെയ്യുന്നതായും . പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളിലും കത്വ സംഭവത്തിലടക്കം നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളിലും പ്രതിഷേധിച്ചാണ് പകുതി തല മുണ്ഡനം ചെയ്യുന്നതെന്നാണ് പറഞ്ഞത്.

ബാക്കി പകുതി, പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചും. തല മുണ്ഡനം ചെയ്യുന്നതിനിടയില്‍ വിതുമ്പലടക്കാനാവാതെ ചിലര്‍ ലതികയുടെ മുഖം ചേര്‍ത്തുപിടിച്ചു. അവരെ തിരിച്ചാശ്വസിപ്പിച്ച് ലതിക.

 



സ്ഥാനാര്‍ത്ഥിത്വമില്ലാത്തതിന് തല മുണ്ഡനം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ പ്രതികരിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍, അദ്ദേഹം വലിയ നേതാവാണെന്നായിരുന്നു മറുപടി. പിന്നാലെയാണ് ഹസന്റെ കടന്നുവരവ്. തനിക്ക് എല്ലാവരോടും ബഹുമാനമുണ്ടെന്നും ഏറ്റുമാനൂരിലെ സാധാരണപ്രവര്‍ത്തകര്‍ തന്നെ കാത്തിരിക്കുകയാണെന്നും ലതിക ഹസനോട് പറഞ്ഞു.

ഹസന്‍ തന്റെ സഹോദരനാണെന്ന് മാദ്ധ്യമങ്ങളോടും ലതിക പറഞ്ഞു. ലതികയുടെ പ്രതിഷേധവും വികാരവും ഇവിടെ ഇല്ലാത്ത നേതാക്കളെ അറിയിക്കുമെന്ന് ഹസന്‍ വ്യക്തമാക്കി. ലതിക സുഭാഷിന് സീറ്റ് നല്‍കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനായി കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ വളരെയധികം ശ്രമിച്ചു. അവര്‍ 12 സീറ്റിനായാണ് വാദിച്ചത്. അവരുമായുള്ള ധാരണയ്ക്ക് പ്രതിബന്ധമായി നിന്നത് ഏറ്റുമാനൂരായിരുന്നു.

 

ലതിക സുഭാഷിന് സീറ്റ് നല്‍കാന്‍ പരമാവധി ശ്രമിച്ചു. അവര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ വളരെ ദു:ഖമുള്ളയാളാണ് താനെന്നും ഹസന്‍ പറഞ്ഞു. എന്തായാലും ലതിക സുഭാഷിന്റെ പ്രതിഷേധം ഇപ്പോഴും അലയടിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends