Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

തൃശൂര്‍ വിളിക്കുമ്പോള്‍... തൃശൂരിലെ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ പ്രഖ്യാപിച്ചെങ്കിലും ഉറപ്പില്ലത്രെ; പ്രതികരണവുമായി സുരേഷ് ഗോപി; തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യം നൂറു ശതമാനവും ഉറപ്പിക്കാറായിട്ടില്ല; പോരാടണമെങ്കില്‍ ആരോഗ്യം നോക്കാതെ കളത്തിലിറങ്ങും

15 MARCH 2021 08:48 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ബിജെപിയെ സംബന്ധിച്ച് ഏറെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി. എന്നാല്‍ സുരേഷ് ഗോപി ഇപ്പോഴും ആശുപത്രിയിലാണ്.

തൃശൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം നൂറു ശതമാനവും ഉറപ്പിക്കാറായിട്ടില്ലെന്ന് സുരേഷ് ഗോപി തന്നെ പറയുന്നു. ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സുരേഷ് ഗോപി ഫോണ്‍ വഴി ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

 



ആശുപത്രി വിട്ട് വന്നാലുള്ള തന്റെ അവസ്ഥയെ പറ്റി ബിജെപി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യുകയാണെന്നും ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തനിക്ക് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച നിര്‍ദ്ദേശം തരികയുള്ളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

അമിത് ഷായുള്‍പ്പെടെയുള്ള മൂന്ന് കേന്ദ്ര മന്ത്രിമാര്‍ അടക്കമാണ് ഇക്കാര്യത്തെ കുറിച്ച് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും എന്നാല്‍ ശ്വാസകോശത്തില്‍ ന്യുമോണിയ വന്ന് പോയതിന്റെ ഭാഗമായി ചെറിയ ഒരു കല(സ്‌കാര്‍) അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

പൂര്‍ണമായും വിശ്രമിച്ചുകൊണ്ട് രോഗം മാറ്റേണ്ടതുണ്ടെന്നും ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ പോരാട്ടമാണ് മുഖ്യമെന്ന് കാണുകയാണെങ്കില്‍ ആരോഗ്യം നോക്കാതെ തന്നെ താന്‍ കളത്തിലിറങ്ങുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 5 ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ 'പാപ്പന്റെ' ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്താക്കി.

 



നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്ന് ചര്‍ച്ച നടക്കുന്നതിനിടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് സുരേഷ് ഗോപിയെ പരിഗണിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു. അവസാനം സുരേഷ് ഗോപിയെ തൃശൂരില്‍ നിശ്ചയിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഏറെ ഓളമുണ്ടാക്കിയയാളാണ് സുരേഷ് ഗോപി. അതിനാല്‍ തന്നെയാണ് സുരേഷ് ഗോപിയെ തൃശൂരില്‍ പരിഗണിച്ചത്.



നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 112 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തുമാണ് മത്സരിക്കുന്നത്. മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട്ടും. വി. മുരളീധരന്‍ ഉള്‍പ്പെടെ പ്രമുഖരെ പരിഗണിക്കുന്നതിനാല്‍ കഴക്കൂട്ടം അടക്കം മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചതാണ്. എങ്കിലും കഴിഞ്ഞ തവണ വിജയത്തിന്റെ വക്കിലെത്തിയ മഞ്ചേശ്വരത്തെ സാദ്ധ്യത മുതലെടുക്കാന്‍ അവിടെയും മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പട്ടികയില്‍ 12 വനിതകളുണ്ട്. 10 പേര്‍ പട്ടികജാതിക്കാരും രണ്ടുപേര്‍ പട്ടിക വര്‍ഗക്കാരും. തൊടുപുഴയില്‍ ജനറല്‍ സീറ്രിലാണ് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ശ്യാംരാജ് മത്സരിക്കുന്നത്

 

 

. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ,പ്രഖ്യാപിച്ച പട്ടികയിലില്ല. കഴക്കൂട്ടം, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.

കഴക്കൂട്ടത്ത് കോണ്‍ഗ്രസില്‍ നിന്ന് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമെന്നും അതല്ല, കേന്ദ്ര മന്ത്രി വി. മുരളീധരന്‍ മത്സരിക്കുമെന്നും കേള്‍ക്കുന്നു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് വി. മുരളീധരന്‍ ഇന്നലെയും ആവര്‍ത്തിച്ചു. തൃശൂരില്‍ സുരേഷ് ഗോപിയെയാണ് നിശ്ചയിച്ചത്. അതാണിപ്പോള്‍ ഉറപ്പാകാതെയിരിക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends