Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കായംകുളം കുളമാകുമോ... യു. പ്രതിഭയ്‌ക്കെതിരെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനര്‍ത്ഥിയായി അരിത ബാബു രംഗത്തെത്തിയതോടെ പോരാട്ടം കടുക്കുന്നു; പലപ്പോഴും സഖാക്കളുടെ ഭാഗത്ത് നിന്നുപോലും വിമര്‍ശനം ഏറ്റുവാങ്ങിയ പ്രതിഭയ്ക്ക് അരിത ബാബു വെല്ലുവിളി തന്നെ

15 MARCH 2021 08:56 AM IST
മലയാളി വാര്‍ത്ത

കായംകുളത്തെ യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇന്നലെയാണ് തീരുമാനമുണ്ടായത്. കായംകുളത്ത് എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായ യു. പ്രതിഭയും പ്രദീപ് ലാലും വോട്ടുപിടിത്തം നേരത്തെ തന്നെ തുടങ്ങിയിരുന്നു.

സിറ്റിംഗ് എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ യു. പ്രതിഭ കേരളത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇടയ്ക്ക് സഖാക്കളുടെ വിമര്‍ശനത്തിന് പോലും പ്രതിഭ പാത്രമായിരുന്നു. എതിര്‍പ്പിനിടെയും പ്രതിഭയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി.

 



അതേസമയം കായംകുളത്ത് 27 വയസുകാരിയായ അരിത ബാബു എത്തിയതോടെ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാവപ്പെട്ട കുടുംബാംഗമായ അരിത ബാബുവിന്റെ കഥകള്‍ ഇപ്പോള്‍ തന്നെ വൈറലാണ്. അരിതയ്ക്ക് വിശേഷം ഏറെയാണ്.

കല്യാണം കഴിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കായംകുളം അജേഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകള്‍ അരിതയെ കോണ്‍ഗ്രസ് കായംകുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്.

 


ജ്യോതിഷപ്രകാരം ഇടവമാസത്തിലെ മൂലം നക്ഷത്രക്കാരിക്ക് ഈ വര്‍ഷം വിവാഹത്തിനുള്ള സമയമാണ്.മാട്രിമോണിയലുകള്‍ വഴിയും പരിചയക്കാര്‍ വഴിയും ആലോചനകള്‍ വന്നുതുടങ്ങി. പക്ഷേ ഇതുവരെ ആര്‍ക്കും ചായകൊടുക്കാന്‍ അവസരം കിട്ടിയില്ലെന്ന് അരിത പറയുന്നു.

അതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഇനി, തിരഞ്ഞെടുപ്പ് കഴിഞ്ഞാവാം പെണ്ണുകാണല്‍ എന്നാണ് തീരുമാനം. നല്ല സമയം തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അരിത.

 



ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രഖ്യാപന വേളയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റവുമധികം സംസാരിച്ചത് കായംകുളത്തിന്റെ സ്വന്തം അരിതയെക്കുറിച്ചാണ്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. അച്ഛന്‍ തുളസീധരനെ (ബാബു) സഹായിച്ച് കുഞ്ഞുനാളിലെ ക്ഷീരകര്‍ഷകയായി മാറിയ നിര്‍ദ്ധന കുടുംബാംഗമായ അരിതയെകുറിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ വാചാലനായതോടെ എല്ലാ കണ്ണുകളും കായംകുളത്തേക്ക് തിരിഞ്ഞു. പശുക്കളെ കറന്നും, സൊസൈറ്റികളില്‍ പാല്‍ എത്തിച്ചും ഉപജീവനം നടത്തുന്നതിനിടെ രാഷ്ട്രീയത്തില്‍ സജീവമായ അരിത 21ാം വയസില്‍ ജില്ലാ പഞ്ചായത്തംഗവും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായി.

 



കൈവന്നതെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അച്ഛന്റെ നേട്ടമായി കാണാനാണ് ഇഷ്ടം. സ്വന്തം നാട് പ്രവര്‍ത്തന മണ്ഡലമായത് ഏറെ ഗുണം ചെയ്യുമെന്നാണ് അരിതയുടെ പ്രതീക്ഷ. തന്നെ മനസിലാക്കി പിന്തുണ നല്‍കുന്നൊരാള്‍ ഈ വര്‍ഷംതന്നെ 'എം.എല്‍.എ' യുടെ വരനായി എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് അരിത. കായംകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പ്ലസ് ടു വരെ പഠിച്ച അരിത, കേരള സര്‍വ്വകലാശാലയില്‍ നിന്നു ബി കോം ബിരുദം നേടി.

അരിത ബാബു എത്തിയതോടെ കായംകുളം കടുക്കുകയാണ്. അതേസമയം കഴിഞ്ഞ 5 വര്‍ഷം കായംകുളത്തിന്റെ ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തിന്റെ സര്‍വതോന്‍മുഖമായ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പിണറായി സര്‍ക്കാരിന്റെ കാലത്ത് സമാനതകള്‍ ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും പ്രതിഭ ചൂണ്ടിക്കാട്ടി. അതിനാല്‍ വിജയം ഉറപ്പാണെന്നാണ് പ്രതിഭ അവകാശപ്പെടുന്നത്.

 



എന്തായാലും 27 വയസുള്ള അരിത ബാബു എത്തിയതോടെ അരിതയും പ്രതിഭയും തമ്മിലുള്ള പോരാട്ടം സംസ്ഥാനമാകെ ശ്രദ്ധിക്കുന്നതായി മാറി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends