പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നും നാളെയും ബാങ്ക് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) 15,16 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും.
പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. 9 ബാങ്കുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനപ്രകാരം ആണ് പണിമുടക്ക് നടക്കുന്നത്. എല്‍ഐസി ജീവനക്കാര്‍ ഈ മാസം 18ന് പണിമുടക്ക് നടത്തും.
എല്‍ഐസിയുടെ ഓഹരി വില്പനയ്ക്കെതിരെ ആണ് പണിമുടക്ക്.കഴിഞ്ഞ രണ്ട് ദിവസവും അവ ധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ തുറക്കില്ല .
പൊതുമേഖലാബാങ്കുകള്‍ വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവല്‍ക്കരണ നയം തിരുത്തുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കരണങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ കുത്തകകള്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്കിങ് മേഖലയില്‍ പ്രതിഷേധം ശക്തമാണ്. ഇതിനനുസരിച്ചുള്ള ശക്തമായ പണിമുടക്ക് സംഘടിപ്പിക്കാനാണ് യൂണിയനുകളുടെ നീക്കം. പണിമുടക്കിനുശേഷം തുടര്‍സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു.
10 ലക്ഷത്തോളം ജീവനക്കാര്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. രാജ്യവ്യാപകമായി ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടേക്കും. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്ന് വിവിധ ബാങ്ക് മാനേജ്മെന്റുകള്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha