Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പി.സി. ചാക്കോ പോയിട്ട് മിണ്ടാത്ത പാര്‍ട്ടിയാണ്. പിന്നെയാണ് ലതിക; പോയി പണി നോക്കാന്‍ ഹൈക്കമാന്റ്

15 MARCH 2021 11:03 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ തല മുണ്ഡനം ചെയ്ത് ലതിക സുഭാഷിന് കുണ്ടറയില്‍ സീറ്റ് നല്‍കാന്‍ സമ്മര്‍ദ്ദം. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ലതികക്ക് സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. എന്നാല്‍ ലതികക്ക് സീറ്റ് നല്‍കരുതെന്നാണ് ചെന്നിത്തലയുടെ നിലപാട്.

എന്നാല്‍ കുണ്ടറയില്‍ ലതികക്ക് സീറ്റ് ലഭിക്കാനുള്ള എല്ലാ സാധ്യതയും മങ്ങി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികക്ക് സീറ്റ് നല്‍കുന്നതിന് തടസമായി നില്‍ക്കുന്നത് ഇന്ദിരാ ഭവനില്‍ അവര്‍ കാണിച്ച അവിവേകമാണ്. ഇത്തരത്തില്‍ ഒരു നാടകം ഒരിക്കലും കാണിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ലതികയെ ഒരു സീറ്റിലും പരിഗണിക്കില്ലെന്ന് ചെന്നിത്തല പരസ്യമായി പ്രതികരിക്കുകയും ചെയ്തു.

 



കെ.പി.സി.സി. ആസ്ഥാനത്തിന് മുന്നില്‍വച്ചാണ് ലതിക തലമുണ്ഡനം ചെയ്തത്. അത് കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം വലിയൊരു പ്രഹരമായി മാറി.

എന്നാല്‍ മറ്റൊരുപാര്‍ട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവര്‍ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും പറഞ്ഞു. സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നാട്ടുകാരും കുടുംബാംഗങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു. അതേസമയം ഏറ്റുമാനൂരില്‍ ലതിക മത്സരിക്കാന്‍ സാധ്യതയേറി. എന്നാല്‍ ഏറ്റുമാനൂര്‍ ഇടത് ആഭിമുഖ്യമുള്ള മണ്ഡലമാണ്. അവിടെ മുന്‍ എം എല്‍ എ തോമസ് ചാഴികാടന്‍ രണ്ടു തവണ തോറ്റിട്ടുണ്ട്.



പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വനിതകളെ പട്ടികയില്‍ തഴഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ലതിക മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും ലതിക സുഭാഷിന് തൊണ്ടയിടറി.

വികാരഭരിതയായാണ് അവര്‍ തന്റെ വിഷമം പങ്കുവെച്ചത്. തന്റെ പാര്‍ട്ടിയിലേക്കുളള വരവും വര്‍ഷങ്ങള്‍ നീണ്ട പാര്‍ട്ടി പ്രവര്‍ത്തനവും ലതികാസുഭാഷ് എണ്ണിയെണ്ണി പറഞ്ഞു. ഒരു തിരുത്തല്‍ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ് അതിനാലാണ് തിരഞ്ഞെടുപ്പ് ഘട്ടം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തത് എന്നായിരുന്നു ലതികയുടെ പ്രതികരണം.

 



'പാര്‍ട്ടിക്ക് വേണ്ടി എല്ലാകാലത്തും നിസ്വാര്‍ഥമായി പണിയെടുത്ത വ്യക്തിയാണ് താന്‍. ഈ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്.

തിരുവനന്തപുരം ജില്ലയിലെ രമണി പി.നായര്‍ ഉള്‍പ്പടെയുളള വനിതകള്‍ തഴയപ്പെട്ടു. അന്‍സജിതയുടെ പേര് പേര് മഹിളാ കോണ്‍ഗ്രസ് നല്‍കിയിരുന്ന പട്ടികയില്‍ ഉണ്ടായിരുന്നു.അതില്‍ സന്തോഷമുണ്ട്. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുളളത് സങ്കടകരമാണ്. കൊല്ലത്ത് കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസിലൂടെ കടന്നുവന്ന ഡിസിസി പ്രസിഡന്റും മുന്‍ മഹിളാകോണ്‍ഗ്രസ് അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്ക് ഇന്നലെ കണ്ണീരണിയേണ്ടി വന്നു.'

 



'ഏറ്റുമാനൂരില്‍ സീറ്റ് ആഗ്രഹിച്ച ഒരാളാണ് ഞാന്‍. ഇന്ന് എംഎല്‍എമാരായിരിക്കുന്ന എന്റെ കൊച്ചനുജന്മാരേക്കാളും കൂടുതല്‍ കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍.

16-ാമത്തെ വയസ്സുമുതല്‍. എന്റെ പേര് ഓരോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വന്നുപോകാറുളളതാണ്. പക്ഷേ അവസാന സ്ഥാനാര്‍ഥി പട്ടിക വരുമ്പോള്‍ മറ്റാരെങ്കിലും ആയിരിക്കും സ്ഥാനാര്‍ഥി. ഒരു പരിഭവവുമില്ലാതെ ആസ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കാന്‍ ഞാന്‍ നിസ്വാര്‍ഥമായി ഉണ്ടായിരുന്നു.'-ലതികാ സുഭാഷ് പറഞ്ഞു.

 



ഇന്ദിരാഗാന്ധിയെ ആരാധിക്കുന്ന ലതിക അവരുടെ മാതൃകയിലാണ് മുടി ബോബ് ചെയ്തത്. അതേ ലതിക തലമുണ്ഡനം ചെയ്യുന്നത് കണ്ണീരോടെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടുനിന്നത്. തലമുണ്ഡനം ചെയ്തുകഴിഞ്ഞതും പല വനിതാപ്രവര്‍ത്തകരും അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു.

ഏറ്റുമാനൂരില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന ലതിക അവിടെ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നറിഞ്ഞപ്പോള്‍ വൈപ്പിനില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവിടെയും സീറ്റ് ലഭിക്കാതെ വന്നതോടെ അവര്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. ഏതായാലും കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിനാണ് ഈ തിരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

 



ലതിക ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് തഴയപ്പെട്ടതിലുള്ള പ്രതിഷേധം ഗൗരവമായി എടുക്കേണ്ടെന്നാണ് ഹൈക്കമാന്റ് പറയുന്നത്. ഇത്തരത്തില്‍ നേതാക്കള്‍ പ്രതികരിക്കാന്‍ പാടില്ലെന്നാണ് ഹൈക്കമാന്റ് പറയുന്നത്. പി.സി. ചാക്കോ പുറത്ത് പോയിട്ട് അനങ്ങാത്ത പാര്‍ട്ടിയാണ് ഇത്. പിന്നെയാണ് ലതിക സുഭാഷ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends