Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വിപ്‌ളവകരമായ തലമുറ മാറ്റം; വലിയ അംഗീകാരവും പ്രാധാന്യവും പുതുതലമുറയ്ക്ക് നല്‍കിയ ലിസ്റ്റാണിത്, പുതുമുഖങ്ങളും ചെറുപ്പക്കാരും ഇത്യേയെറെ സ്ഥാനം പിടിച്ച ചരിത്രത്തിലെ തന്നെ ആദ്യ ലിസ്റ്റ്, പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

15 MARCH 2021 11:26 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വിപ്‌ളവകരമായ തലമുറ മാറ്റമാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. വലിയ അംഗീകാരവും പ്രാധാന്യവും പുതുതലമുറയ്ക്ക് നല്‍കിയ ലിസ്റ്റാണിത്. പുതുമുഖങ്ങളും ചെറുപ്പക്കാരും ഇത്യേയെറെ സ്ഥാനം പിടിച്ച ചരിത്രത്തിലെ തന്നെ ആദ്യ ലിസ്റ്റ്.

ബി.ജെ.പിയുടെ വര്‍ഗ്ഗീയതയ്ക്കും സി.പി.എമ്മിന്റെ അഴിമതി ഭരണത്തിനുമെതിരെ സംശുദ്ധമായ ഒരു ഭരണം പ്രദാനം ചെയ്യാന്‍ പാകത്തിനുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റാണിത്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് പാര്‍്ട്ടിയുലുണ്ടാകാറുള്ള ഗ്രൂപ്പ് വൈരമോ, പടലപ്പിണക്കമോ, കടുപിടിത്തമോ ഇല്ലാതെ വളരെ യോജിച്ചും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നടത്തിയ ഒരു പ്രക്രിയയുടെ ഫലമായിട്ടാണ് ഇത്തരമൊരു ലിസ്റ്റ് രൂപപ്പെട്ടത്. സമഗ്രമായ ചര്‍ച്ച ഈ ലിസ്റ്റിന്റെ രൂപീകരണത്തിനുണ്ടായി. ഇലക്ഷന്‍ കമ്മിറ്റി മൂന്നു തവണ യോഗം ചേര്‍ന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയും ചേര്‍ന്ന് ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടു. എം.പിമാരുമായി സ്‌ക്രീനിംഗ് കമ്മിറ്റി വിശദമായ ചര്‍ച്ച നടത്തി. എം.പിമാരെ സ്‌ക്രീനിംഗ് കമ്മിറ്റി വിളിച്ചു വരുത്തി അഭിപ്രായം ആരാഞ്ഞു. പിന്നീട് സ്‌ക്രീനിംഗ് കമ്മിറ്റി ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ചാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റുണ്ടാക്കിയത്.

പുതു രക്തത്തിനും പിന്നാക്ക വിഭാഗക്കാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും പരമാവധി പ്രതിനിധ്യം നല്‍കി. സ്ത്രീകള്‍ക്ക് പരിഗണന നല്കിയിട്ടുണ്ട്. പക്ഷേ അത് പോരാ എന്ന പരാതി നിലനില്‍്ക്കുന്നു. നാടിന്റെ ജനാധിപത്യ പ്രക്രിയയില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനുള്ള പരമാവധി ശ്രമമാണ് നടത്തിയിട്ടുള്ളത്. മുതിര്‍ന്നവരുടെ അനുഭവ സമ്പത്തും കഴിവും കെ.പി.സി.സി വിവിധ തലങ്ങളില്‍ ഇനിയും പ്രയോജനപ്പെടുത്തും.

ഈ തലമുറ മാറ്റം കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ വരുത്തുന്ന ഗുണപരമായ മാറ്റം കേരളത്തിന് ഭാവിയില്‍ അഭിമാനിക്കാന്‍ കഴിയുന്നതായിരിക്കും. കൂടുതല്‍ യുവത്വം കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടാവുകയാണ്. ഇത് പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. കേരള രാഷ്ട്രീയത്തെ പുതിയ ഉന്നതങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഈ സ്ഥാനാര്‍ത്ഥി ലിസ്റ്റ് സഹായകമാവും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ദേശീയ കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ഗാന്ധിയും പ്രതീക്ഷിച്ച തരത്തിലുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കാനാണ് ശ്രമിച്ചിട്ടുള്ളത്. അപാകത ഉണ്ടാവും. അത് സ്വാഭാവികമാണ്. കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയില്‍ നേതാക്കളുടെ കുറവ് ഒരിക്കലും ഉണ്ടായിട്ടില്ല. ഓരോ മണ്ഡലത്തിലും പ്രാപ്തരായ ഒന്നില്‍ കൂടുതല്‍ നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേ സമയം കോണ്‍ഗ്രസ് 92 സീറ്റിലേ മത്സരിക്കുന്നുള്ളൂ. അത് കൊണ്ട് എല്ലാവരെയും ഉള്‍പ്പെടുത്താനായിട്ടില്ല എന്നത് വസ്തുതയാണ്. അവരുടെ പരാതികള്‍ കെ.പി.സി.സി നേതൃത്വവും പ്രതിപക്ഷ നേതൃത്വവും കേള്‍്ക്കും. അവയ്ക്ക് പരാമാവധി പരിഹാരം ഉണ്ടാക്കും. പരസ്യമായ പ്രസ്താവനകളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും എല്ലാ തലങ്ങളിലുമുള്ള കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കള്‍ വിട്ടു നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം നമ്മുടെ മുന്നിലുള്ളത് പുതിയ ഒരു കേരളം കെട്ടിപ്പടുക്കുക എന്ന വിലപ്പെട്ട ദൗത്യമാണ്. കേരളത്തിലെ അഞ്ചു വര്‍ഷത്തെ അഴിമതി ഭരണം അവസാനിപ്പിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തമാണ് നമ്മുടെ മുന്നിലുള്ളത്. ആ ഉത്തരവാദിത്തം കോണ്‍ഗ്രിസന്റെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ട്. ഇന്നത്തെ ആവശ്യം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍്ക്കുക എന്നതാണ്.

പുതുമകളുള്ളതാണ് ഈ സ്ഥാനാര്‍ത്ഥി ലിസ്റ്റ്. 25 നും 50 വയസിനും ഇടയിലുള്ള 46 പേര്‍ ഈ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്. 51 നും 60 നും ഇടയ്ക്ക് പ്രായമുള്ളവര്‍ 22 പേരാണ്. 61നും 70 നും ഇടയ്ക്ക് പ്രായമുള്ളവര്‍ 15 പേര്‍. 70 ന് മുകളില്‍ പ്രായമുള്ളവര്‍ 3 പേര്‍ മാത്രം. ഇതേ പോലെ പുതുരക്തത്തിനും യുവാക്കള്‍ക്കും അവസരം കൊടുത്ത മറ്റൊരു ഘട്ടം ഉണ്ടായിട്ടില്ല.

ലിസ്റ്റില്‍ ബിരുദധാരികള്‍ 42 പേരുണ്ട്. ബിരുദാനന്തര ബിരുദമുള്ളവര്‍ 12. പി.എച്ച്.ഡിയുള്ളവര്‍ 2. മെഡിക്കല്‍ ഡോക്ടര്‍മാര്‍ 2.

യോഗ്യരായ പരാമാവധി പേരെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അറിവും അനുഭവ സമ്പത്തും ഉള്ള ധാരാളം പേരുണ്ട്. അവരെ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. ഇന്ന് മുതല്‍ ഒറ്റ മനസോടെ ഒറ്റക്കെട്ടായി പരാതികള്‍ മാറ്റിവച്ച തിരഞ്ഞടുപ്പ് രംഗത്ത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തകര്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സീറ്റു കിട്ടാതെ വരുമ്പോള്‍ മുന്‍പും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. വി.എസ്.അച്യുതാനന്ദന് മുന്‍പ് സീറ്റ് കിട്ടാതെ വന്നപ്പോള്‍ കണ്‍ടോണ്‍മെന്റ് ഹൗസില്‍ നിന്ന് പ്രതിഷേധവും പ്രകടനവും ഉണ്ടായത് ആരും മറന്നിട്ടില്ല. സാധാരണ കോണ്‍ഗ്രസിലാണ് ഇത്തരം പ്രതിഷേധം ഉണ്ടാവാറുള്ളത്.ഇത്തവണ സി.പി.എമ്മിലും സി.പി.ഐയിലും എല്ലാ പാര്‍ട്ടികളിലും സീറ്റു കിട്ടാത്തതിന്റെ പേരില്‍ വന്‍ തോതില്‍ പ്രതിഷേധം ഉണ്ടായി. സീറ്റു കിട്ടാത്തവര്‍ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയുമൊക്കെ ചെയ്യുന്നു. ഇത് പക്ഷേ ആരോഗ്യപരമായ രാഷട്രീയ പ്രവര്‍ത്തനത്തിന് ഗുണകരമല്ല. മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യവും ആക്ടീവായ ജേര്‍ണലിസവും ഉള്ളതു കൊണ്ടാവാം ഇത് ഇത്രയേറെ എന്ന് കരുതുന്നു. ഒന്നു രണ്ടു ദിവസം കൊണ്ട് ഇത് അവസാനിക്കും. എന്നാലും ഒഴിവാക്കേണ്ടതായിരുന്നു.

ലതികാ സുഭാഷ് ഏറ്റുമാന്നൂര്‍ സീറ്റാണ് ആവശ്യപ്പെട്ടത്. അതല്ലാതെ മറ്റു ഏതെങ്കിലും സീറ്റ് വേണ്ടെന്നും പറഞ്ഞിരുന്നു. ഏറ്റുമാന്നൂര്‍ കേരളാ കോണ്‍ഗ്രസ് കാലാകാലങ്ങളായി മത്സരിച്ചു വരുന്ന സീറ്റാണ്. മുന്നണി രാഷ്ട്രീയത്തിന്റെ പരിമിതികളുണ്ട്. എങ്കിലും ആ സീറ്റ് വിട്ടു തരണമെന്ന് ഞങ്ങള്‍ കേരളാ കോണ്‍ഗ്രിനോട് ആവശ്യപ്പെട്ടതാണ്. ലതികാ സുഭാഷിനെ ഉദ്ദേശിച്ച് തന്നെയാണ് ആവശ്യപ്പെട്ടത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചതാണ്. പക്ഷേ അത് ലഭിച്ചില്ല. ആ സഹോദരിയുടെ വേദനയില്‍ ഞങ്ങള്‍ക്കും വേദനയുണ്ട്. അവരുടെ വികാര പ്രകടനം അല്പം കടന്നു പോയി. മഹിളാ കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇനിയും സീറ്റുകള്‍ പ്രഖ്യാപിക്കാനുണ്ട്. അല്പം കൂടി ക്ഷമിക്കാമായിരുന്നു.

മലമ്പുഴയില്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. അനന്തകൃഷ്ന്‍ അവിടത്തെ കോണ്‍ഗ്രസിന്റെ ശക്തനായ തേരാളിയാണ്. നായനാരും വി.എസും മത്സരിച്ച മലമ്പുഴയില്‍ കേട്ട് കേഴവി പോലുമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം നിര്‍ത്തിയിരിക്കുന്നത്. അവിടെ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ഥിയുടെ പേര് സാധാരണക്കാര്‍ക്ക് അറിയില്ല. എന്നിട്ടാണ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയെന്ന് പിണറായി പറയുന്നത്. വി.എസ് പതിവായി മത്സരിച്ച മണ്ഡലത്തില്‍ കുറഞ്ഞത് എന്‍.എന്‍.കൃഷണ്ദാസിനെയെങ്കിലും നിര്‍ത്തിക്കൂടയായിരുന്നോ? ആരും കേട്ടിട്ടില്ലാത്ത ദുര്‍ബല സ്ഥാനാര്‍തഥിയെ നിര്‍ത്തിയത് ബി.ജെ.പിയെ സഹായിക്കാനാണ്. നേമത്തും അത് തന്നെയാണ് കാണുന്നത്. സി.പി.എം ബി.ജെ.പി കള്ളക്കളിയാണ് നേമത്ത് ശിവന്‍കുട്ടിയെ നിര്‍ത്തിയതിലൂടെ പുറത്തു വന്നിരിക്കുന്നത്. ശിവന്‍കുട്ടി നിയമസഭിയില്‍ നടത്തിയ പ്രകടനം എല്ലാവരും കണ്ടതാണല്ലോ?...രമേശ് ചെന്നിത്തല പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends