Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കഥകളി രംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീര്‍ത്തു ; കഥകളിക്ക് ജീവിതം സമര്‍പ്പിച്ച കലാകാരന്‍; അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

15 MARCH 2021 12:55 PM IST
മലയാളി വാര്‍ത്ത

കഥകളിരംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീര്‍ത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഥകളിയുടെ പ്രചാരത്തിനും ഇളംതലമുറയെ കഥകളി പരിശീലിപ്പിക്കുന്നതിനും ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു ഗുരു.

1945-ല്‍ തലശ്ശേരിയില്‍ സ്ഥാപിച്ച നാട്യവിദ്യാലയം ഉത്തര കേരളത്തിലെ ആദ്യ നൃത്തവിദ്യാലയമായിരുന്നു. പിന്നീട് ഒരുപാട് കലാസ്ഥാപനങ്ങള്‍ അദ്ദേഹം പടുത്തുയര്‍ത്തി. അനേകം കഥകളി-നൃത്തവിദ്യാലയങ്ങള്‍ക്ക് പിന്തുണ നല്‍കി. കഥകളിയെ ജനങ്ങളിലെത്തിക്കാന്‍ വിദ്യാലയങ്ങള്‍തോറും കഥകളി അവതരിപ്പിച്ചു.

കുട്ടികളില്‍ കഥകളി ആസ്വാദനശേഷി ഉണ്ടാക്കാന്‍ ഇത്രയധികം പ്രയത്നിച്ച മറ്റൊരു കലാകാരനില്ല. ശിഷ്യസമ്പത്തിന്‍റെ കാര്യത്തിലും ഗുരു അദ്വിതീയന്‍ തന്നെ. അദ്ദേഹം പഠിപ്പിച്ച് അനുഗ്രഹിച്ച കലാകാരന്‍മാര്‍ ഇന്ന് കേരളത്തിലെമ്പാടും ഗുരുക്കന്മാരായി പുതുതലമുറയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു.

മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളിലും തലയെടുപ്പുളള ഗുരുവാണ് ചേമഞ്ചേരി. നൂറു വയസ്സ് പിന്നിട്ടശേഷവും അരങ്ങില്‍ ഉറച്ച ചുവടുകള്‍ വെച്ച അദ്ദേഹത്തെ വിസ്മയത്തോടെയാണ് കേരളം കണ്ടത്.

കഥകളി ആചാര്യന്‍ എന്ന നിലയില്‍ മാത്രമല്ല, മഹാനായ മനുഷ്യസ്നേഹി എന്ന നിലയിലും കേരളം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സംഭാവനകള്‍ എന്നും സ്മരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല മന്ത്രി കടകം പള്ളി സുരേന്ദ്രനും ദുഃഖം രേഖപ്പെടുത്തി. മുതിർന്ന കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

അരങ്ങില്‍ സൂര്യശോഭയോടെ പകര്‍ന്നാടുന്ന ഗുരു ചേമഞ്ചേരി കഥകളി രംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ പലതവണ കാണാനും, അടുത്ത് ഇടപഴകാനും, ആ സ്നേഹ വാത്സല്യം അനുഭവിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.

നാടകം പഠിപ്പിക്കാന്‍ വന്ന ആചാര്യനൊപ്പം കഥകളി പഠിക്കാന്‍ ഒളിച്ചോടിപ്പോയ ബാലന്‍, ഉത്തരകേരളത്തിന്റെ ഉത്തമകലാകാരനായി മാറിയത് ചരിത്രം. മേപ്പയ്യൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിലായിരുന്നു തുടക്കം. ഗുരു കരുണാകരമോനോന്റെ മരണം വരെയുള്ള, തീഷ്ണമായ ജീവിതാനുഭവങ്ങളായിരുന്നു ചേമഞ്ചേരിയുടെ കൗമാരവും യൗവ്വനവും.

കിരാതത്തിലെ പാഞ്ചാലിയായിരുന്നു അരങ്ങത്തെ ആദ്യവേഷം. കുചേലനും ദുര്യോദനനും കീചകനുമായെല്ലാം വേഷങ്ങള്‍ കെട്ടിയാടിയെങ്കിലും കൃഷ്ണവേഷത്തിലാണ് ശോഭിച്ചത്.

ചേലിയ കഥകളി വിദ്യാലയമാണ് ഗുരുവിന്റെ ഏറ്റവും വലിയ സ്വത്ത്. തലമുറകളിലായി പരന്നുകിടക്കുന്ന ശിഷ്യസമ്പത്താണ് ഏറ്റവും വലിയ പുരസ്‌കാരം. രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഗുരുവിന്റെ ബന്ധുമിത്രാദികളുടെയും ശിഷ്യരുടെയും അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവന്‍ കലാസ്വാദകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (5 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (8 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends