Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

തീരദേശ മണ്ഡലങ്ങളിൽ ഇടതുമുന്നണി ഇത്തവണ വിയർക്കും...എങ്ങനെയും തുടർഭരണം നേടുക എന്നത് സി പി എമ്മിന്റെ നയമെന്നിരിക്കെ കുണ്ടറയിലെ സി പി എം സ്ഥാനാർത്ഥിയും മന്ത്രിയുമായ ജെ മേഴ്‌സികുട്ടി കൂടുതൽ പ്രയത്നിക്കേണ്ടിവരും

15 MARCH 2021 03:00 PM IST
മലയാളി വാര്‍ത്ത

കുണ്ടറയിൽ വലിയ നീക്കങ്ങളാണ് രാഷ്ട്രീയപരമായി ഉടലെടുത്തിരിക്കുന്നത് .ആഴക്കടൽ ആഞ്ഞടിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് . തീരദേശ മണ്ഡലങ്ങളിൽ ഇടതുമുന്നണി വിയർക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് .എങ്ങനെയും തുടർഭരണം നേടുക എന്നത് സി പി എമ്മിന്റെ നയമെന്നിരിക്കെ കുണ്ടറയിലെ സി പി എം സ്ഥാനാർത്ഥിയും മന്ത്രിയുമായ ജെ മേഴ്‌സികുട്ടി ഇപ്പോൾ ആകെ ആശങ്കയിലാണ് .

 

ഇ എം സി സിയുമായി സംസ്ഥാന സർക്കാർ നടത്തിയ ഉടമ്പടി റദ്ദാക്കിയതിനു പിന്നാലെ വലിയ നീക്കങ്ങൾ തന്നെയാണ് കമ്പനി ഡയറക്ടർ ഷിജു വർഗീസ് നടത്തിയത് .. കേരളത്തിൽ ഇന്നേ വരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭം തീരദേശ മേഖലകളിൽ ഉടലെടുക്കുകയും അത് പിണറായി വിജയൻറെ ഉറക്കകം കെടുത്തുകയും ചെയ്തു .ഏകപക്ഷീയമായി പിണറായി സർക്കാർ ഇ എം സി സിയെ ചതിച്ചു എന്നും മലക്കം മറിഞ്ഞു എന്നും പദ്ധിതിക്കായി ഇറക്കിയ കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതും പ്രസക്തമായ ചോദ്യമായി അവശേഷിക്കുന്നു .

 

അതിനാൽ തന്നെ ഷിജു വർഗീസിന്റെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിന് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് .കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയിൽ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റ് നൽകിയ മറുപടി.വിവരങ്ങൾ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വച്ച് ഇ എം സി സിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്.

 

അതായത്, വിലാസത്തിൽ പ്രവർത്തിക്കാത്ത, രജിസ്‌ട്രേഷൻ മാത്രമുളള ഒരു കമ്പനിയാണെന്നാണ് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്. വിശ്വാസ്യതയുളള സ്ഥാപനമാണോ ഇ എം സി സിയെന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെ കുറിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷിക്കുകയും മറുപടി നൽകുകയും ചെയ്‌തിരുന്നു.

 

ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുളളതെന്നാണ് മുരളീധരൻ ഇന്ന് വ്യക്തമാക്കിയത്.അതേസമയം, വി മുരളീധരന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇ എം സി സി ഡയറക്‌ടർ ഷിജു വർഗീസ് പ്രതികരിച്ചു. നിയമപരമായ എല്ലാ വിവരങ്ങളും സർക്കാരിന് നൽകിയിരുന്നു.

 

വിദേശകാര്യമന്ത്രാലയത്തിന് ഉടൻ തന്നെ അഭിഭാഷകർ മുഖേന കത്തയയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.ഇഎംസിസി – ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ധാരണപത്രം റദ്ദാക്കിയതിന് പിന്നാലെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പൊട്ടിത്തറിച്ച് ഇ.എം.സി.സി പ്രസിഡന്റ് ഷിജു എം. വര്‍ഗീസ്. മന്ത്രി തുടര്‍ച്ചയായി കളളംപറയുന്നുവെന്ന് ഇ.എം.സി.സി അധ്യക്ഷന്‍ നേരത്തെ തന്നെ തുറന്നടിച്ചിരുന്നു .


ഇനിയെങ്ങനെയാണ് തുറന്നുപറയാതിരിക്കുക..? ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യം പോലും നിഷേധിക്കുകയാണ്. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതല്‍മുടക്കാന്‍ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ, നടക്കില്ലെങ്കില്‍ മുന്നേ പറയാമായിരുന്നില്ലേ..?

 

എത്രമാത്രം മുതല്‍മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങള്‍ നീക്കിയത്..?എന്നീ കാര്യങ്ങളാണ് ഇപ്പോൾ ഷിജു വർഗീസ് ചോദിക്കുന്നത് നയമില്ലെങ്കില്‍ എന്തിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ആഴക്കടലിലുളള മല്‍സ്യം മുഴുവന്‍ പെറുക്കി കൊണ്ടുപോകുന്ന കുത്തകയല്ല ഇ.എം.സി.സി– അദ്ദേഹം വിശദീകരിച്ചു.

കേരളത്തില്‍ ഈ പദ്ധതി എത്തിക്കാന്‍ രണ്ടുവര്‍ഷം പ്രയത്നിച്ചു. ഒരു മാസം കഷ്ടപ്പെട്ടാല്‍ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാമായിരുന്നു എന്നാണ് ഷിജു വര്‍ഗീസ് പറഞ്ഞത് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ധാരണപത്രം റദ്ദാക്കിയത് എന്നത് വ്യക്തമായിരുന്നു

 

ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നാണ് അന്ന് പറഞ്ഞത്. ഒപ്പം തന്നെ .പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കുമെന്നും പറഞ്ഞിരുന്നു .

 

400 ട്രോളറുകള്‍ നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായിരുന്നു ധാരണാപത്രം കമ്പനിയുമായി ഉണ്ടാക്കിയത് .എന്നാൽ തീരദേശ ജനതയെ വിശ്വാസത്തിൽ എടുക്കാതെ ഉള്ള നീക്കം തീർച്ചയായും പിണറായി സർക്കാരിന് കനത്ത തിരിച്ചടിയായി മാറുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (5 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (8 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends