എം എം മണി വീണ്ടും പാർട്ടിയെ കുഴപ്പത്തിലാക്കി..പിണറായി വിജയൻറെ പരനാറി പ്രയോഗം മന്ത്രി ഏറ്റെടുത്തുവോ എന്ന് സോഷ്യൽ മീഡിയ

ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒന്ന് തന്നെയാണ് . പ്രചാരണത്തിന് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയ ഇടതുമുന്നണിയെ കുഴപ്പത്തിൽ ആക്കാൻ മാത്രം ബുദ്ധിസ്ഥിരത മന്ത്രിയായ എം എം മണിക്കില്ലെ എന്ന ചോദ്യത്തിന് കൂടി പ്രസക്തിയുണ്ട് .കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പിൽ 2014 എൻ കെ പ്രേമചന്ദ്രന്റെ വിജയത്തിന് കാരണമായ പരനാറി വിളി ഇക്കുറി മന്ത്രി എം എം മണി പ്രയോഗിച്ചത് വലിയ കോളിളക്കമാണ് സൃഷ്ട്ടിച്ചത് . പാർട്ടിയുടെ പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവന മുൻപും എം എം മണി ഇടുക്കി ജില്ലാ സെക്രട്ടറി ആയിരിക്കെ നടത്തിയിട്ടുണ്ട് .എന്നാൽ അതെല്ലാം അദ്ദേഹത്തിന്റെ ഗ്രാമ ഭാഷയാണ് എന്ന് ന്യായീകരിച്ച പിണറായിയുടെ മേൽ തീ കോരി ഇട്ടിരിക്കുകയാണ് ഈ നിമിഷത്തിൽ .ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തന്നെ ഒരു പ്രസംഗത്തിന്റെ പേരിൽ ജയിലിൽ അടച്ചു എന്നും ഇത്തരത്തിൽ ലക്ഷക്കണക്കിന് പ്രവർത്തകരെ കോൺഗ്രസ് അഴിക്കുള്ളിൽ ആക്കിയിട്ടുണ്ട് എന്നാണ് എം എം മാണി പ്രസംഗിച്ചത് . തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിളിച്ച് മന്ത്രി എംഎം മണി സ്വയം പെട്ടു എന്ന് പറഞ്ഞാൽ മതി . വണ്‍ ടൂ ത്രീ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മണി ആരോപിച്ചു. എന്തു തിരിച്ചടി നേരിട്ടാലും പരനാറി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. "കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരുബന്ധവുമില്ലാത്ത കള്ളകേസില്‍ തന്നെ കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി". അക്കാലത്ത് രണ്ട് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പോലീസിനെ ഉപയോഗിച്ച് പീഡിപ്പിച്ചിരുന്നുവെന്നും എം.എം മണി പറഞ്ഞു.ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത് .
https://www.facebook.com/Malayalivartha


























