94 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കും... വടകരയിൽ ആര്‍എംപിക്ക് സീറ്റ് കൊടുത്തില്ല... 8 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 94 സീറ്റുകളിൽ മത്സരിക്കും എന്ന് തീരുമാനിച്ചു. വടകര, ധര്‍മ്മടം സീറ്റുകൾ കൂടി കോൺഗ്രസ് ഏറ്റെടുക്കുന്നതോടെയാണ് മത്സരം 94 സീറ്റുകളിലേക്ക് ഉയർന്നത്.
ഇതിൽ 8 സീറ്റുകളിൽ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കോൺഗ്രസ് പ്രകടനപത്രിക 20ന് പ്രകാശനം ചെയ്യുമെന്നും എം. എം. ഹസന്‍ അറിയിച്ചു.
വടകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനര്‍ എം. എം. ഹസൻ വ്യക്തമാക്കി.
നേരത്തെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ. കെ. രമ മത്സരിക്കുകയാണെങ്കിൽ വടകരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
ഫോർവേർഡ് ബ്ലോക്കിന് നൽകിയ ധർമ്മടം കോൺഗ്രസിന് വിട്ട് കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേർഡ് ബ്ലോക്ക് നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതോടെ കോൺഗ്രസ് ഈ സീറ്റും ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























