Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

'വെറുതെയിരുന്ന നിങ്ങളെ ആകാശത്തോളം ഉയർത്തിയ ഇതേ മാധ്യമം തന്നെ ഒരു ദിവസത്തിനകം നിങ്ങളെ നിലത്തിട്ട് ചവിട്ടി മെതിച്ചു കളയും.നിങ്ങൾ അസ്ഥാനത്ത് പറഞ്ഞ ഒരു വാക്ക്, എഴുതിയ ഒരു പോസ്റ്റ്, ഒരു ചിത്രം, ഒരു കമന്റ്, ഒരു ലൈക്ക് എന്തുമാകാം ഇതിന് കാരണം...' മുരളി തുമ്മാരുകുടി കുറിക്കുന്നു

15 MARCH 2021 05:14 PM IST
മലയാളി വാര്‍ത്ത

ഒറ്റയടിക്ക് സെലിബ്രിറ്റി ആകുന്നത് യൂട്യൂബർമാരുടെ മാത്രം കാര്യമല്ല ഇത്. ചെറുതായി ചീര കൃഷി നടത്തുന്ന കർഷകൻ മുതൽ അമേരിക്കൻ പ്രസിഡന്റ് വരെയുള്ള ആളുകൾ സമൂഹ മാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് അവരുടെ റീച്ച് കൂട്ടുന്നു, വിസിബിലിറ്റി കൂട്ടുന്നു, ഫോളോവേഴ്സിനെ ഉണ്ടാക്കുന്നു. സാധാരണ ഗതിയിൽ ശ്രദ്ധിക്കപ്പെടാതിരുന്നവർ പോലും ഒറ്റയടിക്ക് സെലിബ്രിറ്റി ആകുന്നു, സ്റ്റാറുകൾ മെഗാ സ്റ്റാറുകൾ ആകുന്നു. നല്ല കാര്യമാണ്. പക്ഷെ ഒരു കുഴപ്പമുണ്ട്സോഷ്യൽ മീഡിയ സംസ്കാരത്തെ കുറിച്ച് മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ചവിട്ടി കൂട്ടുന്ന സംസ്കാരം.
"മുരളി ചേട്ടാ, യു ടൂബേഴ്സിന് ഇപ്പോൾ ഐ ഐ ടി ഗ്രാഡുവേറ്റുകളേക്കാൾ ശമ്പളം ഉണ്ട്" സംഗതി സത്യമാണ്. സമൂഹ മാധ്യമങ്ങൾ തൊഴിൽ രംഗത്തെ ഏറെ മാറ്റിയിട്ടുണ്ട്. ലോകത്തിന്റെ ഏതൊരു കോണിൽ ഇരിക്കുമ്പോഴും ഏതെങ്കിലും രംഗത്ത് ഒരാൾക്ക് അറിവും കഴിവും ഉണ്ടെങ്കിൽ അത് ഒരു ചിലവുമില്ലാതെ ലോകത്തെ മുഴുവൻ കാണിക്കാനും അങ്ങനെ ജനങ്ങളുടെ അംഗീകാരം നേടാനും വേണമെങ്കിൽ/വേണ്ടപ്പോൾ അതിനെ ഒരു വരുമാന മാർഗ്ഗം ആക്കി മാറ്റാനും സമൂഹ മാധ്യമങ്ങൾ സഹായിക്കുന്നുണ്ട്.

യൂട്യൂബർമാരുടെ മാത്രം കാര്യമല്ല ഇത്. ചെറുതായി ചീര കൃഷി നടത്തുന്ന കർഷകൻ മുതൽ അമേരിക്കൻ പ്രസിഡന്റ് വരെയുള്ള ആളുകൾ സമൂഹ മാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് അവരുടെ "റീച്ച്" കൂട്ടുന്നു, വിസിബിലിറ്റി കൂട്ടുന്നു, ഫോളോവേഴ്സിനെ ഉണ്ടാക്കുന്നു. സാധാരണ ഗതിയിൽ ശ്രദ്ധിക്കപ്പെടാതിരുന്നവർ പോലും ഒറ്റയടിക്ക് സെലിബ്രിറ്റി ആകുന്നു, സ്റ്റാറുകൾ മെഗാ സ്റ്റാറുകൾ ആകുന്നു.
നല്ല കാര്യമാണ്.

പക്ഷെ ഒരു കുഴപ്പമുണ്ട്. വെറുതെയിരുന്ന നിങ്ങളെ ആകാശത്തോളം ഉയർത്തിയ ഇതേ മാധ്യമം തന്നെ ഒരു ദിവസത്തിനകം നിങ്ങളെ നിലത്തിട്ട് ചവിട്ടി മെതിച്ചു കളയും.നിങ്ങൾ അസ്ഥാനത്ത് പറഞ്ഞ ഒരു വാക്ക്, എഴുതിയ ഒരു പോസ്റ്റ്, ഒരു ചിത്രം, ഒരു കമന്റ്, ഒരു ലൈക്ക് എന്തുമാകാം ഇതിന് കാരണം. നിങ്ങളുടെ പൊതുജീവിതത്തിലോ സമൂഹ മാധ്യമത്തിലെ ജീവിതത്തിലോ വ്യക്തി ജീവിതത്തിലോ സംഭവിച്ച ഒന്നാകാം. നിങ്ങൾ തന്നെ പറഞ്ഞതോ പങ്കു വച്ചതോ ആകാം, നിങ്ങൾ പറഞ്ഞിട്ടോ പറഞ്ഞു എന്ന പേരിലോ മറ്റുളളവർ പറഞ്ഞതോ പങ്കുവച്ചതോ ആകാം. എന്തിന് സത്യമോ, സത്യാനന്തരമോ ആകാം. എന്താണെങ്കിലും സോഷ്യൽ മീഡിയയിൽ നിങ്ങളെ പറ്റി വന്ന എന്തോ ഒന്ന്. അത് സാധാരണ ജീവിതത്തിലോ സംസാരത്തിലോ നിസ്സാരമായി കടന്നു പോകാമായിരുന്ന ഒന്ന്, കൂടി വന്നാൽ ഒരു തിരുത്തിൽ, ഒരു മാപ്പു പറച്ചിലിൽ തീരാവുന്ന ഒന്ന്.

സമൂഹ മാധ്യമത്തിൽ അത് മതി നിങ്ങൾ ആളുകൾക്ക് മൊത്തം അനഭിമതൻ ആകാൻ.
ആ സമയത്ത് നിങ്ങളുടെ പ്രൊഫഷണൽ ആയുള്ള കഴിവുകൾ, നിങ്ങളുടെ വ്യക്തിപരമായ സ്വഭാവ വിശേഷങ്ങൾ, നിങ്ങളുടെ ട്രാക്ക് റെക്കോർഡ് ഒന്നും വിഷയമല്ല.ഒരാൾ കള്ളനെന്ന് വിളിക്കുന്നു, മറ്റുള്ളവർ ചുറ്റും കൂടി തല്ലിക്കൊല്ലുന്നു. നിങ്ങൾ കള്ളനായിരുന്നോ എന്നതോ ഈ തല്ലാൻ കൂടുന്നവർ നല്ലവരായിരുന്നോ എന്നതൊന്നും പ്രസക്തമല്ല.ഒന്ന് കണ്ണടച്ച് തുറക്കുന്നതിന് മുൻപ് സോഷ്യൽ മീഡിയ ഡാർലിംഗ് ആയിരുന്ന ആൾ വെറുക്കപ്പെട്ട ആളായി. സോഷ്യൽ മീഡിയയിൽ നിങ്ങളെ മൊത്തമായി ആളുകൾ അൺ ഫോളോ ചെയ്യുന്നു, ബ്ലോക്ക് ചെയ്യുന്നു, വിമർശിക്കുന്നു. പലപ്പോഴും അത് പിന്നെ മാധ്യമങ്ങളിലേക്ക് പടരുന്നു, ചിലപ്പോഴെങ്കിലും തെരുവിലേക്കും, പലപ്പോഴും നിങ്ങളുടെ വീട്ടു മുറ്റത്തേക്കും ഇത്തരം പ്രതിഷേധങ്ങൾ എത്തുന്നു.

അമേരിക്കയിൽ ഇപ്പോൾ ഇതിന് "ക്യാൻസൽ കൾച്ചർ" (cancel culture) എന്നാണ് ഇതിന്റെ പേര്. എന്തെങ്കിലും ഒറ്റ വാക്കിന്റെ/പരാമർശത്തിന്റെ/പെരുമാറ്റത്തിന്റെ പുറത്ത് ഒരു വ്യക്തിയെ സാമൂഹികമായി ഒറ്റപ്പെടുത്തുന്ന, ഉന്മൂലനം ചെയ്യുന്ന പരിപാടിയാണിത്."മാളിക മുകളേന്തിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ" എന്ന് പൂന്താനം പാടിയത് ക്യാൻസൽ കൾച്ചർ മുൻകൂട്ടി കണ്ടിട്ടാകണം.

എന്തെങ്കിലും കാര്യത്തിൽ അഭിപ്രായം പറയുമ്പോൾ "ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ റോഡ് റോളർ താമരശ്ശേരി ചുരത്തിന്റെ താഴേക്ക് ചാടുമെന്ന്" പേടി പറ്റിയാൽ പിന്നെ ആളുകൾ അഭിപ്രായം പറയാൻ മടിക്കും. സ്വന്തമായി ഏറെ തെറ്റുകുറ്റങ്ങൾ ഉണ്ടാകുമ്പോഴും മറ്റുള്ളവരുടെ മേൽ ജഡ്ജ്‌മെന്റൽ ആവുകയും അതൊരു ആൾക്കൂട്ട മാഫിയ പോലെ ആളിക്കത്തിക്കാൻ പരസ്പരം സഹായിച്ച് പൊതുബോധത്തിനെതിരെ നിൽക്കുന്നവരെ സാമൂഹ്യമായി ഉന്മൂലനം ചെയ്യുന്നതുമായ നടപടികൾ സാധാരണമാകുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ മറ്റുള്ളവരെ നിരന്തരം "ജഡ്ജ്" ചെയ്യുന്നത് അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹ്യ രീതിയായി മാറുന്നു.

ഇത് സ്വതന്ത്ര ചിന്തയും ജനാധിപത്യവും നില നിന്ന് പോകണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് നല്ലതല്ല. പൊതുബോധത്തിനപ്പുറം എന്തെങ്കിലും പറഞ്ഞാൽ സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമെന്ന് കണ്ടാൽ ആരാണ് അത് ചെയ്യാൻ പോകുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ആയ ബരാക്ക് ഒബാമ ഈ വിഷയത്തെ പറ്റി സംസാരിച്ചതോടെയാണ് അമേരിക്കയിൽ ഇത് വ്യാപകമായി ചർച്ചാ വിഷയമത്. എല്ലാ ആളുകൾക്കും എന്തെങ്കിലുമൊക്കെ കുറവുകൾ ഉണ്ടാകാമെന്നും മറ്റുള്ളവരെ പറ്റി പരമാവധി ജഡ്ജ്മെന്റൽ ആകുന്ന പരിപാടി അത്ര നല്ലതല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

"I get a sense among certain young people on social media that the way of making change is to be as judgemental as possible about other people," Mr Obama said."The world is messy. There are ambiguities. People who do really good stuff have flaws."

ക്യാൻസൽ കൾച്ചർ വ്യക്തികളെ മാത്രമല്ല പ്രസ്ഥാനങ്ങളെയും ബാധിക്കും. ശരിയോ തെറ്റോ ആയ ആരോപണം നേരിട്ടാൽ ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് കൺസ്യൂമേഴ്‌സ് ഇല്ലാതാകാം, ദശലക്ഷങ്ങളുടെ പൊങ്കാല കൊണ്ട് പ്രസ്ഥാനങ്ങൾ പൂട്ടിപ്പോകാം.ഫേസ്ബുക്ക് ലോകത്തെ ഒറ്റ നൂലിൽ കോർക്കുകയും വാട്ട്സാപ്പ് ലോകത്തെവിടെയും ഉള്ള ആളുകളുമായി സംവദിക്കുന്നത് എളുപ്പവും ചിലവില്ലാതാക്കുകയും ചെയ്തതിന്റെ ഒരു പ്രത്യാഘാതം മറ്റു നാടുകളിൽ സംഭവിക്കുന്നത് നിമിഷാർത്ഥം കൊണ്ട് കേരളത്തിലും എത്തുന്നു എന്നതാണ്.

ക്യാൻസൽ കൾച്ചർ ഇപ്പോൾ തന്നെ നമുക്ക് ചുറ്റുമുണ്ട്. വീടിൻ്റെ പിന്നാമ്പുറത്തോ റെയിൽവേ പ്ലാറ്റഫോമിലോ ഇരുന്നു പാടിയവരെ പ്രശസ്തരായ പിന്നണി ഗായികമാർ ആക്കിയ സമൂഹ മാധ്യമം ആളുകളുടെ ജോലികൾ കളഞ്ഞിട്ടുണ്ട്, ബിസിനസ്സ് പൊട്ടിച്ചിട്ടുണ്ട്, ജീവിതങ്ങൾ തകർത്തിട്ടുണ്ട്. ക്യാൻസൽ കൽച്ചറിനെ പറ്റി അമേരിക്കയിൽ ചർച്ചകൾ എങ്കിലും നടക്കുന്നുണ്ട്. ചവിട്ടി കൂട്ടുന്ന സമൂഹ മാധ്യമ സംസ്കാരത്തെ പറ്റി നമ്മളും ചർച്ച ചെയ്യേണ്ട കാലമായി.


മുരളി തുമ്മാരുകുടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (5 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (8 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends