Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും......ലതികയെ തീരുമാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കോൺഗ്രസും യുഡിഎഫ് നേതൃത്വവും അവസാന നിമിഷം വരെ പരിശ്രമിസിച്ചെങ്കിലും ലതിക വഴങ്ങിയില്ല ..ലതികയുടെ വിമത നീക്കം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകാൻ സാധ്യത

15 MARCH 2021 07:07 PM IST
മലയാളി വാര്‍ത്ത

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും......ലതികയെ തീരുമാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കോൺഗ്രസും യുഡിഎഫ് നേതൃത്വവും അവസാന നിമിഷം വരെ പരിശ്രമിസിച്ചെങ്കിലും ലതിക വഴങ്ങിയില്ല ..ലതികയുടെ വിമത നീക്കം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകാൻ സാധ്യത

സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. തന്നെ പിന്തുണയ്‌ക്കുന്ന പ്രവർത്തകരുടെ യോഗത്തിലാണ് ലതിക പ്രഖ്യാപനം നടത്തിയത്. പെരുമ്പാവൂരിൽ ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും

ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പേരില്ലാത്തതിനെ തുടര്‍ന്ന് അവര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു . തുടര്‍ന്ന് കെ പി സി സി ഓഫീസ് അങ്കണത്തില്‍ വെച്ച് തലമുടി മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയുമുണ്ടായി.


ഏറ്റുമാനൂർ സീറ്റാണ് ലതിക സുഭാഷ് ആവശ്യപ്പെട്ടതെന്നും അത് ഒരു ഘടകകക്ഷിക്ക് നൽകാൻ തീരുമാനിച്ചതിനാലാണ് അവർക്ക് സീറ്റ് നൽകാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലതിക സുഭാഷിനെ വൈപ്പിൻ മണ്ഡലത്തിൽ പരിഗണിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് പട്ടിക വന്നപ്പോൾ ദീപക് ജോയിയാണ് വൈപ്പിൻ മണ്ഡലത്തിൽ സ്ഥാനാർഥിയായത്

 

തന്നോട് ഏറ്റുമാനൂരിൽ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂർ സീറ്റിനായി കേരളാ കോൺ​ഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചിട്ടില്ല. ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകിയത് കോൺഗ്രസിന്റെ നിർബന്ധത്താലാണ്. സീറ്റ് ലഭിക്കണമെന്ന് കേരള കോൺഗ്രസിന് യാതൊരു നിർബന്ധവുമുണ്ടായിരുന്നില്ല.

 

ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയാണ് യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. പ്രിന്‍സ് ലൂക്കോസ് ആണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി.

 

കെെപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാനാണ് ഏറ്റുമാനൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സ്ഥാനാർഥി പ്രഖ്യാപന വേളയിൽ ലതിക പറഞ്ഞു.


16 വയസുമുതൽ ഈ പാർടിയോടൊപ്പമുണ്ട്‌. പ്രവർത്തകർക്കാണ്‌ പാർടി സീറ്റ്‌ കൊടുക്കേണ്ടത്‌. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ലെന്ന്‌ ലതിക പറഞ്ഞു.

 

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു.

 

വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പരിഗണിച്ചത് പോലെ വനിതകളെയും പരി​ഗണിക്കണമെന്നും താൻ തിരുത്തൽ ശക്തിയായി തുടരുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് എങ്കിലും കോൺ​ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതുപോലും ഉണ്ടായിട്ടില്ലെന്നും അതിന് എന്ത് വിശദീകരണമാണ് പാർട്ടിക്ക് നൽകാനുള്ളതെന്നും അവർ ചോദിച്ചു.

 

.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends