കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു വനിതയെ പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് മന്ത്രി കെ.കെ ശൈലജ

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു വനിതയെ പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വിജയ സാധ്യതാ വാദമുയര്‍ത്തി സ്ത്രീകളെ മുന്നണികള്‍ തഴയുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.
രാഷ്ട്രീയമായി എതിര്‍ചേരികളിലാണെങ്കിലും സ്ത്രീകളുടെ അവകാശ പ്രശ്‌നങ്ങളിലെല്ലാം ഒരുമിച്ച് നില്‍ക്കാറുണ്ട്. ലതിക സുഭാഷിന്റെ പ്രതിഷേധത്തിന്റെ രീതി ശരിയാണോ തെറ്റാണോ എന്നതല്ല, കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് കൊടുത്തിട്ടില്ല എന്നതാണ്. കഴിഞ്ഞ തവണ അവര്‍ക്ക് ആരും ഉണ്ടായില്ല നിയമസഭയില്‍. ഷാനി മോള്‍ ഉസ്മാന്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് വന്നത് മന്ത്രി കുറ്റപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വരുമ്‌ബോള്‍ പല രീതിയിലെ പരിഗണനകളും വരാറുണ്ട്. അത്തരം പരിഗണന വരുമ്‌ബോള്‍ സ്ത്രീകള്‍ക്കുള്ള അവസരം കുറയുന്നു. 14 സീറ്റില്‍ സ്ത്രീകളെ നിര്‍ത്തി ഇടതു മുന്നണി നല്ല പ്രാതിനിധ്യം നല്‍കി. പക്ഷേ, 10 ശതമാനമേ ആകുന്നുള്ളൂ. ഭാവിയില്‍ ഇതിലും കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരം ലഭ്യമാകേണ്ടതാണ്.
അസംബ്ലി, പാര്‍ലമെന്റിലും 50 ശതമാനം എന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷേ, നല്ല പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നുള്ളത് എല്ലാ മഹിളാ സംഘടനകളും പറയുന്നതാണ് കെ.കെ ശൈലജ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























