പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു നഗ്‌ന ചിത്രങ്ങളെടുത്ത പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു നഗ്‌ന ചിത്രങ്ങളെടുക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തിയ പത്തൊമ്ബതുകാരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാലിലാണ് സംഭവം നടന്നത്. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വേങ്ങോലിക്കല്‍ നിധിന്‍ കുമാര്‍ (19), സുഹൃത്തായ നെടുമണ്ണി തോണിപ്പാറ മറ്റുകുഴിയില്‍ ഷാരോണ്‍ ജോര്‍ജ്ജ് (21) എന്നിവരാണ് പിടിയിലായത്. നിധിന്‍ പതിനാറുകാരിയുമായി പ്രണയത്തിലായിരുന്നു. നിധിന്‍ കുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്നായിരുന്നു കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ അറസ്‌റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























