സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരാള്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തടയാനാവില്ല; ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കുമെന്ന പ്രഖ്യാപനത്തോട് പ്രതികരിച്ച് ഉമ്മന്‍ചാണ്ടി

ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കുമെന്ന പ്രഖ്യാപനത്തോട് പ്രതികരിച്ച് ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരാള്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തടയാനാവില്ല. ലതിക സുഭാഷ് മത്സരിക്കട്ടേയെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നാലെ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ച ലതികാ സുഭാഷ് ഇന്ന് വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























